സുനിത വില്യംസിനെ കുറ്റപ്പെടുത്തി നിയമസഭയില്‍ ധനമന്ത്രി..? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ…

Altered പ്രാദേശികം | Local രാഷ്ട്രീയം | Politics

നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസത്തെ അപ്രതീക്ഷിത ബഹിരാകാശ വാസത്തിന് ശേഷം മാര്‍ച്ച് 19 ന് രാവിലെ ഫ്ലോറിഡ തീരത്ത് സുരക്ഷിതമായി തിരിച്ചെത്തി. ഈ പശ്ചാത്തലത്തില്‍ നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സുനിത വില്യംസിനെ  തരംതാഴ്ത്തി സംസാരിച്ചു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

പ്രതിസന്ധികള്‍ക്കിടയില്‍ കേരളത്തെ തകര്‍ക്കാന്‍ സുനിത വില്യംസ് ശ്രമിക്കുന്നുവെന്ന തരത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞുവെന്ന അവകാശപ്പെട്ടാണ് വീഡിയോ  പ്രചരിക്കുന്നത്. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങളില്‍ ഇത്തരത്തില്‍ മന്ത്രി പറയുന്നതുപോലുള്ള ഭാഗം കാണാം

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും എഡിറ്റ് ചെയ്തതും അപൂര്‍ണ്ണവുമായ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.  

വസ്തുത ഇതാണ് 

വീഡിയോ ദൃശ്യങ്ങളില്‍ കൈരളി ന്യൂസ് ചാനല്‍ ലോഗോ കാണാം. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ 2025 മാര്‍ച്ച് 18 ന് കൈരളി ന്യൂസിന്‍റെ  യൂട്യൂബ് ചാനലില്‍ നിന്നും ഇതേ ദൃശ്യങ്ങള്‍ ലഭിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ നല്‍കിയ മറുപടിയെ കുറിച്ചാണ് റിപ്പോര്‍ട്ട്. “കേരളത്തെ തകർക്കാൻ ശ്രമിക്കേണ്ട, സുനിത വില്യംസിനെപ്പോലെ തിരിച്ചുവരുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. 

കൂടുതൽ തിരഞ്ഞപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ പങ്കുവെച്ച് മറ്റൊരു വീഡിയോ ലഭിച്ചു സർക്കാരിൻറെ സാമ്പത്തിക എസ്റ്റിമേറ്റ് സംബന്ധിച്ച് പ്രതിപക്ഷം സഭയിൽ ഉന്നയിച്ച സംശയങ്ങൾക്ക് ധനമന്ത്രി നൽകിയ മറുപടിയെ കുറിച്ചാണ് റിപ്പോർട്ട് സേവ് ലാൻഡിങ്ങിന്റെ സമയത്ത് ധന മന്ത്രിനെ കുറിച്ച് സംസാരിക്കുമെന്നുവെന്ന പി കെ കുഞ്ഞാലിക്കുട്ടി സഭയിൽ വിമർശനം ഉന്നയിച്ചു. ഇതിനു മറുപടിയായി ധനമന്ത്രി സുനിത വില്യംസിനെ പേര് പരാമർശിച്ച് സംസ്ഥാനം പ്രതിസന്ധികളെ അതിജീവിക്കുമെന്ന് പറയുകയുണ്ടായി. 

ധനമന്ത്രിയുടെ പ്രസംഗത്തിലെ ചെറിയൊരു ഭാഗം മാത്രമെടുത്ത്  തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്. സഭ ടിവിയുടെ ചോദ്യോത്തരവേളയുടെ വീഡിയോയില്‍  പ്രസംഗത്തിന്‍റെ  മുഴുവന്‍ പതിപ്പുണ്ട്. 

ലാന്റിങ്, ടേക്ക് ഓഫ് തുടങ്ങിയ പദങ്ങള്‍ പ്രതിപക്ഷം വിമര്‍ശന ചോദ്യങ്ങളില്‍ പ്രയോഗിച്ചപ്പോഴാണ് ധനമന്ത്രി സുനിത വില്യംസിനെ ഉദാഹരണമായി പരാമര്‍ശിച്ചത്. സുനിത വില്യംസിനെപ്പോലെ പ്രതിസന്ധികളെ മറികടന്ന് കേരളം മുന്നോട്ടുപോകുമെന്നാണ് മന്ത്രി യഥാര്‍ത്ഥത്തില്‍ പറയുന്നത്. 

നിഗമനം 

സുനിതാ വില്യംസ് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡും അപൂര്‍ണ്ണവുമാണ്. സുനിത വില്യംസിനെപ്പോലെ പ്രതിസന്ധികളെ മറികടന്ന് കേരളം മുന്നോട്ടുപോകുമെന്നാണ് മന്ത്രി യഥാര്‍ത്ഥത്തില്‍ പറയുന്നത്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സുനിത വില്യംസിനെ കുറ്റപ്പെടുത്തി നിയമസഭയില്‍ ധനമന്ത്രി..? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ…

Written By: Vasuki S  

Result: Altered