നവംബർ 18 ആം തീയതി കാസർഗോഡ് നിന്നും ആരംഭിച്ച നവകേരള സദസ്സ് എന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പൊതുസമ്പർക്ക പരിപാടി ഇപ്പോൾ 12 ജില്ലകൾ കടന്നു കൊല്ലത്തെത്തിയിരിക്കുകയാണ്. നവകേരള സദസ്സിലെ ചർച്ചകളും തീരുമാനങ്ങളും നവകേരള സദസുമായി ബന്ധപ്പെട്ട് വരുന്ന പ്രതിഷേധങ്ങളും വിവാദങ്ങളും എല്ലാം മാധ്യമങ്ങളിൽ വാർത്തയാകുന്നുണ്ട്.

വനം വകുപ്പ് മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയിൽ ഇതിനിടെ പ്രവേശിപ്പിച്ചു എന്ന് വാർത്തകളുണ്ടായിരുന്നു. ഇതേ വാർത്ത നൽകിയ മാതൃഭൂമിയുടെ എന്ന പേരിൽ ഒരു ന്യൂസ് കാർഡ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു

പ്രചരണം

പ്രചരിക്കുന്ന ന്യൂസ് കാർഡിൽ, ‘അമിതഭക്ഷണം കഴിച്ച് ദഹനക്കേട് പിടിച്ചതിനെ തുടർന്ന് മന്ത്രി കൃഷ്‌ണൻ കുട്ടിക്ക് പിന്നാലെ മന്ത്രി ശശീന്ദ്രനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു’ എന്ന വാചകങ്ങൾക്കൊപ്പം മന്ത്രി കെ ശശീന്ദ്രന്‍റെ ചിത്രവും മാതൃഭൂമിയുടെ ലോഗോയും കാണാം:

archived linkFB post

എന്നാൽ വ്യാജ ന്യൂസ് കാര്‍ഡാണ് പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇങ്ങനെ

വാർത്തയുടെ സ്ഥിരീകരണത്തിനായി ഞങ്ങൾ ആദ്യം മാതൃഭൂമി ന്യൂസ് ഫേസ്ബുക്ക് പേജ് പരിശോധിച്ചു എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത കണ്ടെത്താനായില്ല. ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത മാതൃഭൂമി ഓണ്‍ലൈന്‍ പതിപ്പില്‍ നല്കിയിട്ടുണ്ട്. അത് ഇങ്ങനെയാണ്:

മാത്രമല്ല പ്രചരിക്കുന്നത് വ്യാജ ന്യൂസ് കാരനാണെന്നും ഇത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി മാതൃഭൂമി ന്യൂസ് മറ്റൊരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

നവ കേരള സദസ്സിനെ പത്തനംതിട്ടയിൽ വച്ചാണ് മന്ത്രി കെ ശശിന്ദ്രൻ അസുഖം ബാധിച്ച് ആശുപത്രിയിൽ എത്തിച്ചത് മന്ത്രിയുടെ ആരോഗ്യകല തൃപ്തികരമാണ് എന്നാണ് വാർത്തകൾ പറയുന്നത്. മാതൃഭൂമി പിന്നീട് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി വാർത്തകൾ വ്യക്തമാക്കുന്നു.

മാതൃഭൂമിയുടെ പേര് പ്രചരിക്കുന്ന ന്യൂസ് കാർഡ് വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് മാതൃഭൂമി ഇത്തരത്തിൽ ഒരു ന്യൂസ് കാർഡ് നൽകിയിട്ടില്ല മാതൃഭൂമിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുകയാണ് എന്ന് വ്യക്തമാക്കി അവർ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മന്ത്രി കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്ന മാതൃഭൂമി ന്യൂസ് കാര്‍ഡ് വ്യാജം... സത്യമിങ്ങനെ...

Written By: Vasuki S

Result: False