വിവരണം

ആയോദ്ധ്യ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഭക്തര്‍ ധാരാളം പണി നിക്ഷേപിക്കുന്നു എന്നും ഇതൊരു വ്യവസായമാണെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുകളില്‍ വീഡിയോയും അതിനോട് ചേര്‍ന്ന് ആയോദ്ധ്യയിലെ രാമ പ്രതിഷ്ഠയായ രാംലല്ലായുടെ ചിത്രവും നല്‍കിയാണ് പ്രചരണം. നിറയെ ചുവന്ന പൂക്കള്‍ എന്ന എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് ഇതുവരെ 349ല്‍ അധികം റിയാതക്ഷനുകളും 58ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Video Archived Screen Record

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ആയോദ്ധ്യയില്‍ വിശ്വാസികള്‍ കാണിക്ക സമര്‍പ്പിക്കുന്ന വീഡിയോ തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ഫാക്‌ട് ക്രെസെന്‍ഡോ ഹിന്ദി ഈ വീഡിയോ ഫെബ്രുവരി എട്ടിന് ഹിന്ദിയില്‍ ഫാക്‌ട് ചെക്ക് ചെയ്തിരുന്നു. ഹിന്ദി ഫാക്‌ട് ചെക്ക് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

ഫാക്‌ട് ചെക്ക് വിവരങ്ങള്‍ ഇപ്രകാരമാണ് (മലയാളം പരിഭാഷ)-

വീഡിയോ കീ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ വീഡിയോയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. 2023 സെപ്റ്റംബര്‍ 11നാണ് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയികിരിക്കുന്നത്. അതായത് രാജസ്ഥാനിലെ പ്രശ്സതായ ശ്രീകൃഷ്ണ ക്ഷേത്രമായ സന്‍വരിയ സേത്തില്‍ നിന്നുമുള്ള വീഡിയോയാണിത്. ക്ഷേത്രത്തില്‍ കാര്യസാഫല്യത്തിന് ദക്ഷിണയായി ഭക്ത 10 ലക്ഷം രൂപ കാണിക്കയായി സമര്‍പ്പിച്ചു എന്നതായിരുന്നു വാര്‍ത്ത ഉള്ളടക്കം. അതുകൊണ്ട് തന്നെ 2024 ജനുവരി 23ന് പ്രതിഷ്ഠ നടന്ന ആയോദ്ധ്യയുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലായെന്ന് വ്യക്തമായി. പ്രതിഷ്ഠയ്ക്ക് നാല് മാസങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനിലെ ക്ഷേത്രത്തില്‍ നിന്നുമുള്ള വീഡിയോയാണ് തെറ്റായ വ്യാഖ്യാനത്തോടെ പ്രചരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് സ്ക്രീന്‍ഷോട്ട് കാണാം-

Asianet News Report

ഇതെ വീഡിയോ 2023 സെപ്റ്റംബര്‍ 11ന് യൂട്യൂബില്‍ ദീപക്‌സായിനചോമു ഗേമിങ് എന്ന യൂട്യൂബ് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചതായും കാണാം-

നിഗമനം

രാജസ്ഥാനിലെ സന്‍വാരിയ സേത്ത് എന്ന കൃഷ്ണക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്ക ഇടുന്ന വീഡിയോയാണ് അയോദ്ധ്യയിലെ എന്ന തരത്തില്‍ പ്രചരപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:നോട്ട് കെട്ടുകള്‍ കാണിക്കയില്‍ ഇടുന്ന ഈ വീഡിയോ അയോദ്ധ്യയില്‍ നിന്നുമുള്ളതല്ലാ.. വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading