പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥ നടത്തിയതിന് യുകെയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ നാട് കടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

*ഇംഗ്ലണ്ടിൽ പലസ്തീൻ ഹമാസ് അനുകൂല ജാഥ നടത്തിയ 7 മലയാളി SFI UK പ്രവർത്തകരെ വിസ റദ്ദാക്കി നാട് കടത്താൻ തീരുമാനം ആയി*

റഹീമിന്റെ വാക്ക് കേട്ട് ചാടി ഇറങ്ങിയ കുട്ടികൾ പെരുവഴിയിൽ🤣😂🤣  എന്ന തലക്കെട്ട് നല്‍കി എസ്‌എഫ്ഐ യുകെ ഘടകം പ്രതിഷേധ പ്രകടനം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നമ്മള്‍ ഭാരതീയര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 221ല്‍ അധികം റിയാക്ഷനുകളും 72ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇംഗ്ലിണ്ടില്‍ പലസ്തീന്‍-ഹമാസ് അനുകൂല ജഥ നടത്തിയ 7 മലയാളി എസ്എഫ്ഐ യുകെ പ്രവര്‍ത്തകരെ ഇത്തരത്തില്‍ വിസ റദ്ദാക്കി നാട് കടത്തിയിട്ടുണ്ടോ? പ്രചരിക്കുന്ന ചിത്രം പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ യുകെയില്‍ നടത്തിയ മാര്‍ച്ചില്‍ നിന്നുമള്ളതാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ ചിത്രം സ്റ്റുഡന്‍റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ) യുണൈറ്റഡ് കിംഗ്‌ഡം (SFI UK) എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ ചിത്രം 2023 മാര്‍ച്ച് 19നാണ് ട്വറ്റര്‍ ഹാന്‍ഡിലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ മറ്റ് മൂന്ന് ചിത്രങ്ങളും ഇതോടൊപ്പം തന്നെ പങ്കുവെച്ചിട്ടുണ്ട്.

Pictures from the ‘March Against Racism’ in London and Glasgow! SFI UK marched in solidarity with the struggles of people against oppression, and the spread of reactionary and fascist forces the world over; to say that we refuse to stay silent in the face of racism, (1/2) എന്നതാണ് എസ്എഫ്ഐ ചിത്രങ്ങള്‍ക്ക് നല്‍കിയ തലക്കെട്ട്. അതായത് മലയാളം വിവര്‍ത്തനം ഇങ്ങനെയാണ്- ലണ്ടനിലെയും ഗ്ലാസ്ഗോയിലെയും വര്‍ണ്ണ വിവേചനത്തിനെതിരെയുള്ള പ്രതിഷേധം. അടിച്ചമര്‍ത്തപ്പെട്ട ജനതയ്‌ക്കൊപ്പം നിന്നുകൊണ്ട് ഫാഷ്സിറ്റ് ശക്തികള്‍ക്ക് മുന്‍പില്‍ അടിപതാറാത്ത ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്ഐ യുകെ നടത്തിയ മാര്‍ച്ച്.

ട്വീറ്റിന്‍റെ പൂര്‍ണ്ണരൂപം-

Tweet 

പിന്നീട് എസ്എഫ്ഐ യുകെ പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചുട്ടുണ്ടോയെന്ന് അറിയാന്‍ അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞല്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍ഡോ മലയാളം എസ്എഫ്ഐ യുകെയുടെ ഫെയ്‌സബുക്ക് പേജിലൂടെ അവരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലെ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ വ്യാജ പ്രചരണമാണ് സമൂഹമാധ്യത്തിലൂടെ നടക്കുന്നതെന്നും. എസ്എഫ്ഐ യുകെയുടെ നേതൃത്വത്തില്‍ വര്‍ണ വിവേചനത്തിനെതിരെ നടന്ന മാര്‍ച്ചിന്‍റെ ചിത്രമാണിതെന്നും ഒരു വിദ്യാര്‍ത്ഥിയെയും ഇതുവരെ ഇത്തരത്തിലൊരു പ്രതിഷേധത്തിന്‍റെ പേരില്‍ നാട് കടത്തുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലായെന്നും അവര്‍ മറുപടി നല്‍കി.ർ

എസ്എഫ്ഐ യുകെ നല്‍കിയ മറുപടി-

നിഗമനം

എസ്എഫ്ഐ യുകെയുടെ നേതൃത്വത്തില്‍ വര്‍ണ വിവേചനത്തിനെതിരെ ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മാര്‍ച്ചിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. മാത്രമല്ലാ പാലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും ഇത്തരത്തിലൊരു ഒരു വിദ്യാര്‍ത്ഥിയെയും വിസ റദ്ദാക്കുകയോ നാട് കടത്തുകയോ ചെയ്തിട്ടില്ലായെന്നും എസ്എഫ്ഐ യുകെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥ നടത്തിയതിന് യുകെയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ നാട് കടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: Misleading