
വിവരണം
കേരളത്തില്‍ ആദ്യമായി തിരുവന്തപുരം-കണ്ണൂര്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിക്കുകയും കഴിഞ്ഞ ദിവസം ട്രെയിന്‍ കേരളത്തില്‍ എത്തിക്കുകയും ചെയ്തരുന്നു. ഇത് വലിയ വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തു. ട്രെയിനിന്‍റെ ട്രയല്‍ ഓട്ടം നടക്കുന്ന സാഹചര്യത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ നടക്കുമ്പോഴാണ് “ദേ കിടക്കുന്നു നിന്റെ മോൻ” മലപ്പുറം കത്തി,അമ്പും വില്ലും, വടിവാള് എന്തൊക്ക ആയിരുന്നു അങ്ങനെ പവനായി……..ആയി.. എന്ന തലക്കെട്ട് നല്‍കി സിപിഐഎം സൈബര്‍ പോരാളികള്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ റെജിനാള്‍ഡ് ജോണ്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ട് മുന്‍വശം തകര്‍ന്ന നിലയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 72ല്‍ അധികം റിയാക്ഷനുകളും 14ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തിച്ച് ഇപ്പോള്‍ ട്രെയല്‍ നടക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ട ചിത്രമാണോ യതാര്‍ത്ഥത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്? എന്താണ് പ്രചരണത്തിന് പിന്നെല വസ്‌തുത എന്ന് അറിയാം.
വസ്‌തുത ഇതാണ്
വന്ദേ ഭാരത് ട്രെയിന്‍ തകര്‍ന്ന നിലയിലുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്ത വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. കേരളത്തില്‍ എത്തിച്ച വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം സഹിതം 2022 ഒക്ടോബര്‍ 6നാണ് എഎന്‍ഐ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ട്വീറ്റിന്‍റെ പരിഭാഷ ഇങ്ങനെയാണ്-
മുംബൈ സെന്‍ട്രലില്‍ നിന്നും ഗുജറാത്തിലെ ഗാന്ധിനഗറലിക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ രാവിലെ 11.15ന് വത്വ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ് റെയില്‍വേ ട്രാക്കിന് കുറുകെ നിന്ന കന്നുകാലി കൂട്ടത്തെ ഇടിക്കുകയായിരുന്നു. ട്രെയിനിന്‍റെ മുന്‍വശം അതായത് എന്‍ജിന്‍ ഭാഗത്ത് മെറ്റല്‍ ഷീറ്റ് അപകടത്തില്‍ തകരുകയും ചെയ്തു എന്ന് വെസ്റ്റേണ്‍ റെയില്‍വേ സീനിയര്‍ പിആര്‍ഒ ജെ.കെ.ജയന്ത് എഎന്‍ഐയോട് പ്രതികരിച്ചു.
എഎന്‍ഐയുടെ ട്വീറ്റ്-
ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചില്‍ നിന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇതെ വാര്‍ത്തകളുടെ റിസള്‍ട്ട് (സ്ക്രീന്‍ഷോട്ട്)-

അപകടം നടന്ന തൊട്ടടുത്ത ദിവസം അതായത് 2022 ഒക്ടോബര്‍ 7ന് തന്നെ അപകത്തില്‍പ്പെട്ട ട്രെയിനിന്‍റെ തകര്‍ന്ന മുന്‍വശത്തെ നോസ് കോണ്‍ കവര്‍ ഭാഗം മുമ്പൈ സെന്‍ട്രല്‍ ഡിപ്പോയില്‍ എത്തിച്ച് മാറ്റി സ്ഥാപിച്ച് തടസം നേരിടാതെ സര്‍വീസ് പുനരാരംഭിച്ചെന്നും ഒക്ടോബര്‍ 7ന് എഎഎന്‍ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്-
നിഗമനം
കേരളത്തില്‍ 2023 ഏപ്രില്‍ 14ന് എത്തിച്ച പുതിയ വന്ദേ ഭാരത് എകസ്‌പ്രസ് ട്രെയിന്‍ നിലവില്‍ ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടു എന്ന വ്യാഖാനത്തില്‍ പ്രചരിക്കുന്ന ചിത്രം പഴയതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

Title:കേരളത്തില്‍ എത്തിച്ച വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം പഴയതാണ്.. വസ്തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
