
വിവരണം
ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലായെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുന്‍ കേന്ദ്രമന്ത്രിയും, ദീര്‍ഘകാലം കോണ്‍ഗ്രസ് എംപിയുമായിരുന്ന കെ.വി.തോമസ് നിലവില്‍ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലാ എന്ന് കെ.വി.തോമസ് പറഞ്ഞു എന്ന ഒരു ന്യൂസ് കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
മെട്രോമാന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ രാജേന്ദ്രന്‍ കുന്നത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം –
എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലായെന്നൊരു പ്രസ്താവനയാണോ കെ.വി.തോമസ് നടത്തിയത്? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
ആദ്യം തന്നെ ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലാ എന്ന് കെ.വി.തോമസ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇത് സംബന്ധിച്ച് ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. 2023 നവംബര്‍ 8ന് സിറാജ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 2024ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹം നടത്തിയ പ്രസ്താവനയായിരുന്നു ഇത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.വി.തോമസ് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു അന്ന് ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇല്ലായെന്ന് കെ.വി.തോമസ് പ്രസ്താവന നടത്തിയതെന്നും വാര്‍ത്തയില്‍ വിശദമാക്കുന്നു.
2023 നവംബര്‍ 8ന് സിറാജ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് –
പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന 24 ന്യൂസിന്‍റെ പോസ്റ്ററിലും തീയതി 2023 നവംബര്‍ 8 ആണെന്ന് കാണാം –
കി.വി.തോമസുമായി ഫാക്‌ട് ക്രെസെന്‍ഡോ മലയാളം ഫോണില്‍ ബന്ധപ്പെട്ടു. താന്‍ ഒരു വര്‍ഷം മുന്‍പ് പൊതുവേദിയില്‍ പറഞ്ഞ കാര്യമാണിതെന്നും വീണ്ടും ഇപ്പോള്‍ ഇത് പ്രചരിപ്പിക്കുന്നതെന്തിനാണെന്ന് അറിയില്ലായെന്നും അദ്ദേഹം പ്രതികരിച്ചു.
നിഗമനം
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് 2023 നവംബറില്‍ കെ.വി.തോമസ് നടത്തിയ പ്രസ്താവനയാണിത്. ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി ചുമതല വഹിക്കുകയാണ് നിലവില്‍ അദ്ദേഹം. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടത്തിയ പ്രസ്താവന എന്ന തരത്തിലെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് കെ.വി.തോമസ് പുതുതായി നടത്തിയ പ്രസ്താവനയാണോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
