FACT CHECK – സൗത്ത് ഇന്ത്യന്‍ ബാങ്ക് മുസ്‌ലിം വിഭാഗത്തിന് പ്രത്യേക പലിശ രഹിത വായ്പ പദ്ധതി ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

ഇത് കോഴിക്കോട് രാമനാട്ടുകര സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ATM കൗണ്ടറിൽ വച്ച ഒരു ബോർഡ്‌ ആണ്… ഈ ശരിയത്തു നിയമം ഭാരതത്തിൽ എവിടെയും ഇല്ല. പിന്നെ എന്തു കുന്തത്തിനാണ് ഇവർ ഈ ബോർഡ്‌ വച്ചത്… ഹിന്ദുക്കൾ ലോൺ എടുക്കാൻ ചെല്ലുമ്പോൾ കൊള്ള പലിശയും… നൂന്യപക്ഷം ചെല്ലുമ്പോൾ പലിശ കുറവും ഇതെന്താ പാകിസ്ഥാനോ സിറിയയോ.. അനുവദിച്ചു കൂടാ..ഒന്നുകിൽ അവർ ആ ബോർഡ്‌ എടുത്തു മാറ്റണം… അല്ലെങ്കിൽ പൂട്ടി കെട്ടി പോണം.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശക്തമായ ബിജെപി ശക്തമായ ഭാരതം എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്ന പോസ്റ്റിന് ഇതുവരെ 30ല്‍ അധികം റിയാക്ഷനുകളും 19ല്‍ അധികം ഷെയറുകളുമാണ്.

Facebook PostArchived Post

എന്നാല്‍ യഥാര്‍ത്തത്തില്‍ പലിശ രഹിത വായ്പ നല്‍കുന്നതിന്നതിന് വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രഖ്യാപിച്ച ഒരു വായ്പ പദ്ധതിയുടെ പരസ്യമാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഔദ്യോകിക വിശദീകരണം തേടാന്‍ ‍ഞങ്ങളുടെ പ്രതിനിധി സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ കേരളത്തിലെ ഹെഡ് ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ വിശദീകരണം ഇപ്രകാരമാണ്.

രാമനാട്ടുകാര ബ്രാഞ്ചിലെ എടിഎം കൗണ്ടറിനുള്ളില്‍ സ്ഥാപിച്ച ഈ ബോര്‍ഡുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് യാതൊരു ബന്ധവുമില്ല. ബാങ്ക് മറ്റ് മൂന്ന് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നിക്ഷേപ പദ്ധതികള്‍ ആവിഷികരിച്ചിരിക്കുന്നത്. അത്തരത്തില്‍ ബാങ്കുമായി സഹകരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിച്ച ബോര്‍ഡ് മാത്രമാണിത്. ഇതിന് ബാങ്കില്‍ നിന്നും നല്‍കുന്ന ലോണ്‍ തുകയുമായി യാതൊരു ബന്ധവുമില്ല. ഫിസ എന്ന പേരിലുള്ള നിക്ഷേപക പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യമാണിത്. അതായത് നിക്ഷേപകര്‍ക്ക് പലിശ ലഭിക്കാത്ത തരത്തില്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനുള്ള പദ്ധതിയാണിത്. അല്ലാതെ പലിശ ഇല്ലാതെ ലോണ്‍ ലഭിക്കുന്ന പദ്ധതിയല്ല. പലരും ഇത് തെറ്റ്ദ്ധരിക്കപെട്ടാണ് തെറ്റായ ക്യാപ്ഷന്‍ നല്‍കി വ്യാജ പ്രചരണം നടത്തുന്നതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ബാങ്ക് എടിഎം കൗണ്ടറിനുള്ളില്‍ ശരിയത്ത് നിയമ പ്രകാരമുള്ള പദ്ധതികള്‍ എന്ന പേരില്‍ പരസ്യം ബാങ്കുമായി സഹകരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയിട്ടുണ്ടെന്നും ഇത് ബാങ്കിന്‍റെ അനുവാദത്തോടെ ചെയ്തതല്ലെന്നും നീക്കം ചെയ്തെന്നും ബാങ്ക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്കിന്‍റെ ഔദ്യോകിക വിശദീകരണം-

നിഗമനം

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പലിശ രഹിതമായി ആരംഭിക്കാന്‍ കഴിയുന്ന ഒരു നിക്ഷേപക പദ്ധതിയെ കുറിച്ച് മാത്രമാണ് പരസ്യത്തിലുള്ളത്. അല്ലാതെ ഇതൊരു വായ്പ പദ്ധതിയെ കുറിച്ചുള്ളതല്ല. ബാങ്കിന്‍റെ അനുമതിയില്ലാതെ ബാങ്കുമായി സഹകരിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനി സ്ഥാപിച്ച ബോര്‍ഡാണ് പ്രചരണത്തിലുള്ളത്. അതിനാല്‍ പോസ്റ്റില്‍ പ്രചരിക്കുന്ന വിവങ്ങള്‍ ഭാഗികമായി വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:സൗത്ത് ഇന്ത്യന്‍ ബാങ്ക് മുസ്‌ലിം വിഭാഗത്തിന് പ്രത്യേക പലിശ രഹിത വായ്പ പദ്ധതി ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading