വിവരണം

ബംഗ്ലാദേഷ് ഭരണവിരുദ്ധ കലാപത്തില്‍ പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടിരുന്നു. ഇപ്പോഴും ബംഗ്ലാദേശിലെ കലാപം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു വീ‍ഡിയോയാണ് ഷേവ് പലസ്തീൻ വിളിച്ച കേരള #മാപ്രയോളികൾ ബംഗ്ലാദേശ് #ഹാപ്പിനെസ്സ് കാണുന്നില്ലേ.! എന്ന തലക്കെട്ട് നല്‍കി ഒരു പിഞ്ചു കുഞ്ഞ് കലാപ ഭൂമിയില്‍ മുഖവും ശരീരവും പൊടിയില്‍ മൂടി ഭയന്ന് വിറച്ച് ഇരിക്കുന്നതായി പ്രചരിക്കുന്നത്. ബംഗ്ലാദേശിലെ വീഡിയോയാണിത് എന്ന പേരില്‍ വീഡിയോ പ്രചരിക്കുന്നത്. Santhan Valayamkunnil എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് -

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ ബംഗ്ലാദേശ് കലാപ ഭൂമിയില്‍ നിന്നുമുള്ളതാണോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ വീഡിയോ കീ ഫ്രെയിമിലെ അറബിക് വാക്കുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് പരിഭാഷ ചെയ്തതില്‍ നിന്നും ഈ സംഭവം നുസൈറാത്ത് അഭയാര്‍ത്ഥി ക്യാംപില്‍ നിന്നുമുള്ളതാണെന്നാണ് ലഭിച്ച വിവരം. പാലസ്തീനിലെ ഗാസയിലാണ് നുസൈറത്ത് അഭയാര്‍ത്ഥി ക്യാംപ്.

വീഡിയോ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് പരിഭാഷ ചെയ്തപ്പോള്‍ ലഭിച്ച വിവരം-

വീഡിയോയിലെ 14 ജൂലൈ 2024 എന്ന വിവരം ഉപയോഗിച്ച് അല്‍ ജസീറ അറബികിന്‍റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും അന്നെ ദിവസം അവര്‍ പങ്കുവെച്ച റീല്‍ വിഡീയോ ഞങ്ങള്‍ കണ്ടെത്തി. അല്‍ ജസീറ ഈ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ടിന്‍രെ പരിഭാഷ ഇപ്രകാരമാണ് - അത്ഭുതവും ഭയവും നിറഞ്ഞ മിഴികളോടെ.. അധിനിവേശ ശക്തികളുടെ ബോംബ് ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട പെണ്‍കുട്ടി.. നുസൈറാത്തിലെ അഭയാര്‍ത്ഥി ക്യാംപിന് സമീപം..

അല്‍ ജസീറ പങ്കുവെച്ച റീല്‍ വീഡിയോ -

Instagram Reel

റീല്‍ വീഡിയോയുടെ തലക്കെട്ടിന്‍റെ പരിഭാഷ -

നിഗമനം

ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തില്‍ അധിനിവേശ ശക്തികള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്നും അത്ഭുതകരമായ രക്ഷപെട്ട പെണ്‍കുട്ടിയുടെ വീഡിയോയാണിത്. ഗസയിലെ നുസൈറാത്ത് അഭ്യാര്‍ത്ഥി ക്യാംപിന് സമീപം ഒരു മാസം മുന്‍പ് നടന്ന സംഭവമാണിത്. അല്‍ ജസീറ ചാനല്‍ പങ്കുവെച്ച വീഡിയോയാണ് പ്രചരിക്കുന്നത്. ഇതിന് ബംഗ്ലാദേശ് കലാപവുമായി യാതൊരു ബന്ധവുമില്ലായെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഭയന്ന് വിറച്ച ഈ പിഞ്ച് പെണ്‍കുട്ടി ബംഗ്ലാദേശ് കലാപത്തില്‍ ആക്രമിക്കപ്പെട്ടതാണോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading