വിവരണം

ആശുപത്രി കിടക്കയില്‍ ഇരുന്ന് പുകവലിക്കുന്ന വൃദ്ധയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രോളായും വിമര്‍ശനമായും ഒക്കെ വീഡിയോ പലരും പങ്കുവെച്ചിട്ടുണ്ട്. ഹോസ്‌പിറ്റലിലെ ജനറല്‍ വാര്‍ഡില്‍ അല്ലാ ഐസിയുവിലാണ് വൃദ്ധ കിടക്കയില്‍ ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നത്. ആരോഗ്യ മേഖല ഉത്തര്‍പ്രദേശ് മോഡല്‍ എന്ന പേരില്‍ ഈ വീഡിയോ വൈറലാണ്.

മോഹമ്മദ് റാഫി മേഡമ്മല്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 160ല്‍ അധികം റിയാക്ഷനുകളും 22ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ യുപിയില്‍ നിന്നുമുള്ളതാണോ? എന്താണ് വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ കീ ഫ്രെയിമുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ന്യൂസ് 18 2024 ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉള്ളടക്കം ഇതാണ്-

കഴിഞ്ഞ ദിവസമാണ് എയിംസ് ആശുപത്രിയില്‍ ഒരു വൃദ്ധയായ സ്ത്രീ ഇരുന്ന് പുകവലിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ദാരിദ്ര രേഖയില്‍ താഴയുള്ളവര്‍ക്ക് മികച്ച ചികിത്സാ സൗകര്യം നല്‍കുന്ന എംയിംസ് ആശുത്രിയിലെ ഐസിയുവില്‍ നിന്നുമായിരുന്നു. എന്നാല്‍ ഇത് ഉത്തര്‍ പ്രദേശ് അല്ലായെന്നതാണ് യാഥാര്‍ത്ഥ്യം. ബീഹാറിലെ പാട്ന എയിംസ് ആശുപത്രിയില്‍ നിന്നുമുള്ള വീഡിയോയാണിത്. മനീഷ് റാന്‍വാ എന്ന വ്യക്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത. വലിയ വിമാര്‍ശനങ്ങളും ചര്‍ച്ചകളും വീഡിയോ വൈറലായിതിന് പിന്നാലെ നടന്നിരുന്നു.

ന്യൂസ് 18 വാര്‍ത്ത സ്ക്രീന്‍ഷോട്ട്-

News 18 News Article

ഇന്‍സ്റ്റാഗ്രാം വീഡിയോ-

Instagram Video

നിഗമനം

യുപിയില്‍ ആശുത്രിയില്‍ വൃദ്ധയായി സ്ത്രീ പുകവലിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ത്ഥത്തില്‍ ബിഹാറിലെ പാട്‌നയില്‍ നിന്നുമുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തിമായി. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:വൃദ്ധയായ സ്ത്രീ ആശുപത്രി കിടക്കിയില്‍ ഇരുന്ന് ബീഡി വലിക്കുന്ന വീഡിയോ യുപിയില്‍ നിന്നമുള്ളതല്ലാ.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos

Result: Misleading