
വിവരണം
Manorama News TV എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂൺ 26 മുതൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സമിതി യോഗത്തിൽ തളിപ്പറമ്പ എംഎൽഎ ജെയിംസ് മാത്യു ഗോവിന്ദൻ മാസ്റ്റർക്കെതിരെ ആരോപണം ഉന്നയിച്ചു എന്നതാണ് വാർത്ത.”ആന്തൂരിൽ എം.വി.ഗോവിന്ദന് ഇടപെട്ടു; ഗുരുതര ആരോപണവുമായി ജെയിംസ് മാത്യു…” എന്ന തലക്കെട്ടിൽ മനോരമ ന്യൂസും “ആന്തൂര്‍ വിവാദത്തില്‍ എം.വി. ഗോവിന്ദനെതിരെ ഗുരുതര ആക്ഷേപവുമായി ജെയിംസ് മാത്യു എം.എല്‍.എ” എന്ന തലക്കെട്ടിൽ മാതൃഭൂമിയും “ആന്തൂർ സംഭവത്തിന് പിന്നിൽ നേതാക്കളുടെ ഈഗോ’; എം വി ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജെയിംസ് മാത്യു” എന്ന തലക്കെട്ടിൽ ന്യൂസ് 18 മാധ്യമവും ഇതേ വാർത്ത നൽകിയിട്ടുണ്ട്.

archived link | manorama news FB post |

archived link | manorama news |

archived link | mb news |

archived link | mathrubhumi |

archived link | News 18 FB post |

archived link | news 18 |
ഈ വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വാർത്തയുടെ വിശദാംശങ്ങളറിയാൻ കമ്മ്യൂണിസ്റ് പാർട്ടിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാനവുമായി ബന്ധപ്പെട്ടു. 2019 ജൂൺ 23, 24 തീയതികളിലായി എകെജി സെന്ററിൽ വച്ച്നടന്ന സംസ്ഥാന കമ്മറ്റിയിൽ വച്ച് ഗോവിന്ദൻ മാസ്റ്ററിനെതിരെ ജെയിംസ് മാത്യു എം എൽ എ ചില ആരോപണങ്ങൾ ഉയർത്തി എന്നാണ് വാർത്തയുടെ ചുരുക്കം. എന്നാൽ ഈ കമ്മിറ്റിയിൽ മാധ്യമ പ്രവത്തകർക്കു പ്രവേശനം ഉണ്ടായിരുന്നില്ല. 24 നു വൈകീട്ട് 7 മണിക്ക്പാർട്ടി സംസ്ഥാന സെക്രട്ടറി പത്രസമ്മേളനം വിളിക്കുകയും യോഗ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയുമാണ് ചെയ്തതെന്ന് എകെജി സെന്ററിൽ നിന്നും ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. പ്രസിദ്ധീകരിച്ച വാർത്ത മാധ്യമങ്ങൾക്ക് എവിടെ നിന്നും ലഭിച്ചതാണെന്ന് അറിയില്ലെന്നും എകെജി സെന്ററിലെ ഓഫീസ് സെക്രട്ടറി വ്യക്തമാക്കി.
പത്രസമ്മേളത്തിന്റെ വീഡിയോ പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
archived link | CPIM Kerala FB post |
കൂടാതെ ജെയിംസ് മാത്യു എംഎൽഎ താൻ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നും വാർത്ത വെറും മാധ്യമ സൃഷ്ടിയാണെന്നും വ്യക്തമാക്കിക്കൊണ്ട് ഔദ്യോഗിക ലെറ്റർപാഡിൽ തയ്യാറാക്കിയ പത്രക്കുറിപ്പ് മാധ്യമങ്ങൾക്ക് നൽകിയിരുന്നു.

തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച അതേ മാധ്യമങ്ങൾ (ന്യൂസ് 18, മനോരമന്യൂസ്) ആദ്യവാര്‍ത്ത തിരുത്താതെ എംഎൽഎയുടെ വിശദീകരണം മറ്റൊരു വാർത്തയാക്കിയിട്ടുണ്ട്. വാർത്തയുടെ സ്ക്രീൻഷോട്ടുകൾ താഴെ കൊടുക്കുന്നു

archived link | manorama news FB post |

archived link | manorama news |
മനോരമ നല്കിയ വാര്‍ത്ത ശ്രദ്ധിയ്ക്കുക, “ആന്തൂര്‍ വിഷയത്തില്‍ സിപിഎം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദനെ വിമര്‍ശിച്ചിട്ടില്ലെന്ന് ജെയിംസ് മാത്യു എംഎല്‍എ. ഇത്തരത്തില്‍ സംഭവിച്ചെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതിനും പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വേണ്ടിയാണെന്നും ജയിംസ് മാത്യു ആരോപിച്ചു.” ഇതേ പാരഗ്രാഫില്‍ വീണ്ടും “ആന്തൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദനെതിരെ ജയിംസ് മാത്യു രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു” എന്നു ഒരിക്കല്‍ കൂടി എടുത്തു പറയുന്നുണ്ട്. വായനക്കാരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് വാര്‍ത്തയുടെ അവതരണം.

archived link | news 18 |

archived link | News 18 FB post |
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് മനോരമ, ന്യൂസ് 18, മാതൃഭൂമി എന്നീ മാധ്യമങ്ങൾ ജെയിംസ് മാത്യു എംഎൽഎ ആന്തൂർ വിഷയത്തിൽ എംവി ഗോവിന്ദൻ മാസ്റ്റർക്കെതിരെ പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ ആരോപണം ഉന്നയിച്ചു എന്ന് നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. സംസ്ഥാന സമിതി യോഗത്തിനു ശേഷം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്ത സമ്മേളനം നടത്തിയിരുന്നു.പാർട്ടി യോഗത്തിന്റെ വിശദാംശങ്ങൾ അങ്ങനെയാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. വാർത്താ സമ്മേളനത്തിൽ ഇങ്ങനെയൊരു കാര്യം പരാമർശിച്ചിട്ടില്ല. കൂടാതെ മാധ്യമ പ്രവർത്തകർ ഇത് സംബന്ധിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ചോദിക്കുകയോ പാർട്ടി സെക്രട്ടറി മറുപടി നൽകുകയോ ഉണ്ടായിട്ടില്ല. കൂടാതെ ജെയിംസ് മാത്യു എംഎൽഎ ആരോപണം നിഷേധിച്ചുകൊണ്ട് വാർത്താ കുറിപ്പ് മാധ്യമങ്ങൾക്ക് നൽകിയിരുന്നു.
നിഗമനം
പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത പൂർണ്ണമായും തെറ്റാണ്. പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ തളിപ്പറമ്പ എംഎൽഎ ജെയിംസ് മാത്യു ആന്തൂർ വിഷയത്തിൽ എംവി ഗോവിന്ദൻ മാസ്റ്റർക്കെതിരെ ആരോപണമുന്നയിച്ച എന്നതിന് യാതൊരു അടിസ്ഥാനവുമില്ല. പാർട്ടി യോഗത്തിൽ മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. യോഗത്തിനു ശേഷം പാർട്ടി സെക്രട്ടറി നടത്തിയ വാർത്ത സമ്മേളനത്തിലൂടെ മാത്രമാണ് യോഗത്തിൽ നടന്ന കാര്യങ്ങളെപ്പറ്റി മാധ്യമങ്ങൾക്ക് വിവരങ്ങൾ ലഭ്യമായത്. വാർത്ത സമ്മേളനത്തിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. അതിനാൽ തെറ്റായ ഈ വാർത്ത പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങള്‍ കടപ്പാട് മനോരമ

Title: സിപിഎം സംസ്ഥാന സമിതി യോഗത്തിൽ എംഎൽഎ ജെയിംസ് മാത്യു ഗോവിന്ദൻ മാസ്റ്റർക്കെതിരെ ആരോപണം ഉന്നയിച്ചു എന്ന വാര്‍ത്ത സത്യമാണോ ..?
Fact Check By: Vasuki SResult: False
