
കോവിഡ്-19 രോഗ ബാധ ലോകരാജ്യങ്ങളെ വളരെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. നോവല്‍ കൊറോണവൈറസ് എന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം ഇത് വരെ ലോകത്തെ 3079972 പേരിലാണ് സ്ഥിരികരിച്ചിട്ടുള്ളത് അതുപോലെ 212265 പേര് ഈ രോഗം മൂലം മരിച്ചിട്ടുമുണ്ട് (worldometer). ഇന്ത്യയിലും കോവിഡ്-19 ഇത് വരെ 29435 പേരില്‍ സ്ഥിരികരിച്ചിട്ടുണ്ട് അതുപോലെ 934 പേര് മരിച്ചിട്ടുമുണ്ട് (MoHFW). ഇന്ത്യയുടെ പല സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപകമായി പ്രചരിക്കുകയാണ്. ഇതര ഒരു സാഹചര്യത്തില്‍ ബീഹാറില്‍ ഹാജിപൂര്‍ ജയിലില്‍ ജോലി ചെയ്യുന്ന ഒരു കോവിഡ് ബാധിച്ച പോലീസ് ഉദ്യോഗസ്ഥനിന്‍റെ അവസ്ഥ എന്ന തരത്തില്‍ ഒരു വീഡിയോ ഫെസ്ബൂക്കിലും വാട്ട്സാപ്പിലും ഏറെ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചുമയ്ക്കുന്നതും ശ്വാസം എടുക്കാന്‍ കഷ്ടപെടുന്നതും നമുക്ക് കാണാം. പിന്നിട് ഈ പോലീസ് ഉദ്യോഗസ്ഥനെ സ്ട്രെച്ചറില്‍ കിടത്തി ആശുപത്രിയില്‍ കൊണ്ട് പോകുന്നതായി നമുക്ക് കാണാം. എന്നാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഒരു മോക്ക് ഡ്രിലിന്‍റെതാന്നെന്ന്‍ മനസിലായി. എന്താണ് വൈറല്‍ പോസ്റ്റില്‍ വീഡിയോയെ കുറിച്ച് പറയുന്നത് എങ്ങനെയാണ് ഞങ്ങള്‍ വീഡിയോയുടെ സത്യാവസ്ഥ കണ്ടെത്തിയത് നമുക്ക് അറിയാം.
വിവരണം
വാട്ട്സാപ്പ് സന്ദേശം–

സന്ദേശം ഇപ്രകാരമാണ്: “ഹാജിപൂർ ജയിലിലെ ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചത് അറിഞ്ഞിരുന്നില്ല.അദ്ദേഹത്തിന്റെ ദുരവസ്ഥ ഒന്ന് കാണുക. നമ്മളിൽ ഇത് വരില്ലെന്ന് അഹങ്കരിച്ച് സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കായി ഇത് fwd ചെയ്യുക”.
ഇതേ അടിക്കുറിപ്പോടെ ഫെസ്ബൂക്കില്‍ പ്രചരിക്കുന്ന പോസ്റ്റുകല്‍–

വീഡിയോ–
വസ്തുത അന്വേഷണം
In-Vid ഉപയോഗിച്ച് ഞങ്ങള്‍ വീഡിയോയുടെ പ്രധാന ഫ്രേമുകള്‍ വേര്‍തിരിച്ച് അതില്‍ നിന്ന് ലഭിച്ച സ്ക്രീന്‍ഷോട്ടുകളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റ് ലഭിച്ചു. സമസ്തിപൂര്‍ ടുഡേ എന്ന ഫെസ്ബൂക്ക് പേജ് രണ്ട് ആഴ്ച്ച മുന്നേ ഈ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. വീഡിയോയുടെ അടികുറിപ്പ് പ്രകാരം ബീഹാറിലെ ജയിലില്‍ പോലീസ് നടത്തിയ ഒരു മോക്ക് ഡ്രിലിന്‍റെ വീഡിയോയാണ് ഇത്.

ഞങ്ങള്‍ ഈ വിവരങ്ങള്‍ വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ന്യൂസ് 18 ഈ മോക്ക് ഡ്രിലിനെ സംബന്ധിച്ച് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. യുട്യൂബില്‍ ന്യൂസ്18 ഈ വീഡിയോയെ സംബന്ധിച്ച് പ്രസിദ്ധികരിച്ച വാര്‍ത്ത വീഡിയോ താഴെ നല്‍കിട്ടുണ്ട്.
കുടാതെ ഫാക്റ്റ് ക്രെസണ്ടോ ബീഹാറിലെ വൈശാലി ജില്ലയുടെ എസ്.പി. ഡോ. ഗൌരവ് മംഗളയുമായി ബന്ധപെട്ടു, ഈ വീഡിയോയില്‍ കാണുന്നത് ഹാജിപൂര്‍ ജയിലില്‍ നടന്ന ഒരു മോക്ക് ഡ്രില്‍ ആണ് എനിട്ട് ഈ വീഡിയോ തെറ്റായ വിവരണത്തോടെയാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എന്നും അദേഹം പ്രതികരിച്ചു.
നിഗമനം
വീഡിയോയില്‍ കാണുന്ന സംഭവം ബീഹാറിലെ ഹാജിപൂര്‍ ജയിലില്‍ നടന്ന ഒരു മോക്ക് ഡ്രില്‍ ആണ്. ഈ വീഡിയോ കോവിഡ് ബാധിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ അവസ്ഥയല്ല കാണിക്കുന്നത്.

Title:ബീഹാറിലെ മോക്ക് ഡ്രിലിന്‍റെ വീഡിയോ കോവിഡ് ബാധിച്ച പോലീസ് ഉദ്യോഗസ്ഥന്‍റെ അവസ്ഥ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
