
ബിക്കാനീറിലെ ലാൽഗഡ് റെയിൽവേ സ്‌റ്റേഷനിൽ രണ്ട് ട്രെയിനുകൾ മുഖാമുഖം കൂട്ടിയിടിച്ചുണ്ടായ ഒരു വലിയ തീവണ്ടി അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഏകദേശം 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ട്രെയിയിനിന്‍റെ ബോഗി അപകടത്തില്‍പ്പെട്ട് പാലത്തിന് മുകളില്‍ തങ്ങി നില്‍ക്കുന്നതും പരിക്കേറ്റവര്‍ക്ക് ദ്രുതഗതിയില്‍ രക്ഷാ പ്രവര്‍ത്തനം നല്‍കുന്നതും കാണാം. ഇത് ഈയിടെ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “വളരെ ദുഃഖകരമായ സംഭവം- ബിക്കാനീർ ലാൽഗഡ് റെയിൽവേ സ്റ്റേഷന് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.”
എന്നാല്‍ ഇത് യഥാര്‍ത്ഥ അപകട ദൃശ്യങ്ങളല്ലെന്നും മോക്ക് ഡ്രില്‍ മാത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇങ്ങനെ
ഞങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്ക്രീൻഷോട്ട് എടുക്കുകയും ഗൂഗിളിൽ റിവേഴ്സ് ഇമേജ് വഴി തിരഞ്ഞപ്പോൾ ഇതുമായി ബന്ധപ്പെട്ട ന്യൂസ് റിപ്പോര്‍ട്ട് ദൂര്‍ദര്‍ശന്‍ ന്യൂസ് 2024 നവംബർ 14 ന് യുട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് എന്നു കാണാന്‍ കഴിഞ്ഞു.
ബിക്കാനീർ ലാൽഗഡ് റെയിൽവേ സ്റ്റേഷനിലെ രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോ ഒരു മോക്ക് ഡ്രില്ലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ബിക്കാനീറിൽ റെയിൽവേ മോക്ക് ഡ്രിൽ: ഷൂട്ടിങ്ങിനിടെ ലാൽഗഡിൽ രണ്ട് കോച്ചുകൾ ഒന്നിനു മുകളിൽ ഒന്നായി കൂട്ടിയിടിച്ചു.
പല മാധ്യമങ്ങളും ഇതേ മോക്ക് ഡ്രില്ലിനെ കുറിച്ചുള്ള വാർത്ത പങ്കുവച്ചിട്ടുണ്ട്. ന്യൂസ് നേഷൻ | 24 വാർത്ത രാജസ്ഥാൻ
വീഡിയോ സഹിതമുള്ള വാർത്തകള്‍ മാധ്യമങ്ങള്‍ 2024 നവംബർ 14-ന് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2024 നവംബർ 14-ന് നോർത്ത് വെസ്റ്റേൺ റെയിൽവേ ഔദ്യോഗിക X അക്കൗണ്ടിൽ ഈ മോക്ക് ഡ്രില്ലിനെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോകളും സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിഗമനം
ബിക്കാനീറിലെ ലാൽഗഡ് റെയിൽവേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്‍റെയും രക്ഷാപ്രവർത്തനങ്ങളുടെയും ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് യഥാര്‍ഥത്തില്‍ ഒരു മോക്ക് ഡ്രില്ലിന്‍റെ ദൃശ്യങ്ങളാണ്. യഥാര്‍ത്ഥ അപകടത്തിന്‍റെ ദൃശ്യങ്ങാളാണിത് എന്നു തെറ്റിദ്ധരിച്ചാണ് പലരും വീഡിയോ പങ്കുവയ്ക്കുന്നത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ബിക്കാനീറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ മോക്ക് ഡ്രില്ലിന്‍റെതാണ്… യഥാര്‍ത്ഥമല്ല…
Fact Check By: Vasuki SResult: False
