FACT CHECK: ഈ വീഡിയോ കൈറോ മ്യുസിയത്തിലുള്ള ഫറോവയുടെ മമ്മിയുടെതല്ല; സത്യാവസ്ഥ അറിയൂ…

അന്തര്‍ദ്ദേശീയ൦ ദേശീയം | National

ഈജിപ്തിലെ കൈറോ മ്യുസീയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഫറോവയുടെ മമ്മിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ റഷ്യയിലെ ഒരു മ്യുസീയത്തിലുള്ള ഒരു ഇജിപ്ശന്‍ പുരോഹിതനുടെതാണ് എന്ന് കണ്ടെത്തി. വീഡിയോയും വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന വാദവും, ഈ വാദത്തിന്‍റെ സത്യാവസ്ഥയും എന്താണ്ന്ന്‍ നമുക്ക് പരിശോധിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഒരു ഇജിപ്ഷന്‍ മമ്മിയുടെ വീഡിയോ കാണാം. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പില്‍ പറയുന്നത്: 

ലോകത്തിന് എന്നും ദൃഷ്ടാന്തമായി നിലനിര്‍ത്തുമെന്നു ഖുര്‍ആന്‍ പറഞ ഫറോവ ഈജിപ്തിലെ കൈറോ മ്യൂസിയത്തില്‍ … ഇത് റംസിസ് രണ്ടാമന്‍റെ ജഡമാണെന്നു വാദിക്കുന്നവരുമുണ്ട് എന്നാല്‍ അതു ശരിവെക്കാനാവില്ല റംസിസ് രണ്ടാമന്‍റെ ശരീരമായിരുന്നെങ്കില്‍ അതെന്നോ നശിച്ചു പോയേനേ….ഈ ജഡം വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചമായി എന്നും നില നില്‍ക്കുന്നു….

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ മമ്മി എവിടെയാണുള്ളത്, ഈ മമ്മി ആരുടെതാണ് നമുക്ക് അന്വേഷിച്ച് നോക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയെ In-Vid We Verify ഉപയോഗിച്ച് വിവിധ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. ഇതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോയുടെ കുറച്ച് കൂടി ദൈര്‍ഘ്യമുള്ള വീഡിയോ യുട്യൂബില്‍ ലഭിച്ചു.

ഈ വീഡിയോയുടെ തലക്കെട്ട്‌ പ്രകാരം ഈ വീഡിയോ ഇജിപ്തിലെതല്ല പകരം റഷ്യയിലെ സെന്‍റ്.  പീറ്റര്‍സ്ബര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ഹേറിട്ടേജ് മ്യുസിയത്തിലെതാണ് എന്ന് മനസിലാവുന്നു.

ഞങ്ങള്‍ ഹേറിട്ടേജ് മ്യുസീയത്തിലുള്ള മമ്മികളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ മമ്മി ഫറോവയുടെതല്ല എന്ന് കണ്ടെത്തി. ഈ മമ്മി ഇജിപ്തിലെ ഒരു പുരോഹിതന്‍റെതാണ്. ഈ മമ്മി നിലവില്‍ ഹേറിട്ടേജ് മ്യുസീയത്തിലാണുള്ളത് കൈറോ മ്യുസീയത്തിലല്ല.

ചിത്രം കാണാന്‍- Alamy

Alamy എന്ന സ്റ്റോക്ക്‌ ഫോട്ടോ വെബ്സൈറ്റില്‍ ഈ ചിത്രത്തിനെ കുറിച്ച് നല്‍കിയ വിവരങ്ങള്‍ നമുക്ക് കാണാം. ഇതേ പോലെ ഷട്ടര്‍സ്റ്റോക്ക്‌ എന്ന സ്റ്റോക്ക്‌ ഫൂട്ടേജ് വെബ്സൈറ്റില്‍ ഈ മമ്മിയുടെ വീഡിയോ ലഭ്യമാണ്. ഈ രണ്ട് സ്റ്റോക്ക്‌ വെബ്സൈറ്റ് നല്‍കുന്ന വിവരം പ്രകാരം ഈ മമ്മി ഇജിപ്തിലെ ഒരു പുരോഹിതന്‍റെതാണ്.

https://www.shutterstock.com/video/clip-1021084123-visitors-museum-views-mummy-ancient-egyptian-priest

ഹേറിട്ടേജ് മ്യുസീയത്ത്തില്‍ പ്രദര്‍ശനത്തിന് വെച്ച ഈ മമ്മി പാ-ദി-ഇസെത് എന്ന ഇജിപ്ശന്‍ പുരോഹിതന്‍റെതാണ്. പ്രാചീന ഈജിപ്തിലെ തീബേസ് എന്ന നഗരത്തില്‍ ക്രിസ്തു വര്‍ഷത്തിനും എഴുനൂറു കൊല്ലം മുമ്പേ താമസിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു ഇദ്ദേഹം എന്ന് ഈ മമ്മിയുടെ മ്യുസിയത്തില്‍ നല്‍കിയ വിവര പ്രകാരം മനസിലാവുന്നു.

Image Source: Wikimedia Commons

നിഗമനം

നാം പ്രസ്തുത വീഡിയോയില്‍ കാണുന്നത് കൈറോ മ്യുസീയത്തിലുള്ള ഫറോവയുടെ മമ്മിയല്ല പകരം റഷ്യയിലെ സെന്‍റ്. പീറ്റര്‍സ്ബര്‍ഗിലെ ഹേറിട്ടേജ് മ്യുസീയത്തിലുള്ള ഒരു ഈജിപ്ഷ്യന്‍ പുരോഹിതന്‍ പാദിഇസെത്തിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഈ വീഡിയോ കൈറോ മ്യുസിയത്തിലുള്ള ഫറോവയുടെ മമ്മിയുടെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False