ഇന്ത്യയിൽ മുസ്ലിം ഡോക്ടർമാരുടെ അസോസിയേഷൻ രൂപം കൊണ്ടുവെന്നും ഈ അസോസിയേഷൻ വളർന്ന് അപകടകരമായ രീതിയിലേക്ക് ഇന്ത്യയിലെ ചികിത്സാരംഗത്തെ കൊണ്ട് എത്തിക്കുമെന്നും അവകാശപ്പെട്ട് ഒരു പോസ്റ്റ് ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം

മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ എന്ന ബോർഡിനു മുമ്പിൽ ഏതാനും യുവതികൾ നിൽക്കുന്ന ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത് ചില യുവതികളിൽ ഹിജാബ് ഭരിച്ചിട്ടുണ്ട്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “മതേതരത്വം പൂത്ത് ഉലയട്ടെ...

മുസ്ലീം ഡോക്ടർമാരുടെ അസോസിയേഷൻ .....

ഇന്ത്യൻ ആരോഗ്യ രംഗം എങ്ങോട്ട്?

ഗ്രാന്റ് / സ്കോളർഷിപ് തുടങ്ങി ഭാരതീയരുടെ കോടിക്കണക്കിന് രൂപയുടെ

നികുതി പണം കൊണ്ട് പഠിച്ചിറങ്ങി.

ഭൂരിപക്ഷ സമുദായത്തിന് ന്യായമായി

കിട്ടേണ്ട സീറ്റു പോലും സംവരണ ത്തിലൂടെ പിടിച്ചെടുത്ത് വീണ്ടും സംവരണത്തിലൂടെ സർക്കാർ സർവ്വീസിൽ കയറി പറ്റി..

ഇനി...

ഹിന്ദു ഡോക്ടർമാരുടെ അസോസിയേഷൻ

ആരെങ്കിലും ഉണ്ടാക്കാനെങ്ങാനും ശ്രമിച്ചാൽ... ??

തീർന്നു, സവർണ്ണ ഫാസിസ്റ്റ് മൂരാച്ചി..

ദളിത് ന്യൂനപക്ഷ വിരോധി എന്നീ പദങ്ങൾ So called മതേതരർ ചേർത്തുകൊള്ളും..

ഇനി ഈ ചിത്രം പോസ്റ്റ് ചെയ്ത എന്നെ

അവർ വിളിക്കും.

"ഇസ്ലാമോ ഫോബിയ".

അന്തസ്സ്.. മതേതരൻമാരേ, നിങ്ങൾ മിണ്ടില്ല .. പ്രതികരിക്കില്ല.. അങ്ങനെയോ മറ്റോ ചെയ്താൽ "മതേതരത്വം തകരും.. മോദി വരും..

ഫാസിസം തലപൊക്കും.."

അധ:പതിച്ച സാംസ്കാരിക നായ്ക്കളെ ...

പിതൃശൂന്യ മാധ്യമ പ്രവർത്തകരേ..

കഷ്ടം ...

ഭാരതത്തിന്റെ ഗതികേടാണ് നിങ്ങൾ”

FB postarchived link

അതായത് മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ ഇന്ത്യയിലുള്ള സംഘടനയാണ് എന്ന മട്ടിലാണ് വിവരണം നൽകിയിട്ടുള്ളത്. ഞങ്ങളുടെ അന്വേഷണത്തിൽ ഈ സംഘടനയ്ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി

വസ്തുത ഇങ്ങനെ

മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷനെ കുറിച്ച് ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോൾ ഇത് ബ്രിട്ടനിലെ ലൂഥർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയാണ് എന്നുള്ള സൂചനകള്‍ ലഭിച്ചു. ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഘടനയ്ക്ക് ലോകത്ത് മറ്റെവിടെയെങ്കിലും ശാഖകളുള്ളതായി വെബ്സൈറ്റില്‍ ഒരിടത്തും പരാമര്‍ശമില്ല.

മുസ്ലീം ഡോക്‌ടേഴ്‌സ് അസോസിയേഷനും അലൈഡ് ഹെൽത്ത് പ്രൊഫഷണലുകളും സിഐസി 2004-ൽ ലൂട്ടണിലെ ഒരു ചെറിയ കമ്മ്യൂണിറ്റി സംഘടനയായി ആരംഭിച്ചു എന്നാണ് വിവരണം കൊടുത്തിട്ടുള്ളത്. പ്രദേശവാസികൾക്ക് സൗജന്യ ആരോഗ്യ പരിശോധനകളും വർക്ക്‌ഷോപ്പുകളും നൽകുന്നു.

യുകെയിലുടനീളം മുസ്ലീം, ന്യൂനപക്ഷ വംശീയ, പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികൾക്കുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങൾ, പ്രവേശനം, അനുഭവങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് നയത്തിനും സ്ഥാപനപരമായ പരിഷ്കരണത്തിനും വേണ്ടി നിലകൊള്ളുന്നു. യുണൈറ്റഡ് കിംഗ്ഡത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിലും ശാരീരികവും ആത്മീയവും വൈകാരികവുമായ ക്ഷേമത്തിന് പ്രചോദനം നൽകുക എന്നതാണ്.

പ്രചരിക്കുന്ന ചിത്രം സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്നും എടുത്തതാണ്. ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത് 2019 സെപ്റ്റംബര്‍ 29 നാണ്.

മുസ്ലിം ഡോക്ടേഴ്സ് അസ്സോസിയേഷന് ഇന്ത്യയുമായി ബന്ധമൊന്നുമില്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഈ സംഘടന ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ല. തെറ്റായ പ്രചരണമാണ് ചിത്രവും വിവരണവും ഉപയോഗിച്ച് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. വിവരങ്ങള്‍ ലഭ്യമായാലുടന്‍ ലേഖനത്തില്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. മുസ്ലിം ഡോക്ടേഴ്സ് അസ്സോസിയേഷന്‍ ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയാണ്. സംഘടനയ്ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുസ്ലിം ഡോക്ടേഴ്സ് അസോസിയേഷൻ ബ്രിട്ടന്‍ ആസ്ഥാനമായ സംഘടയാണ്... ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല...

Fact Check By: Vasuki S

Result: False