മുസ്ലിം വ്യക്തി സ്വന്തം മകളെ വിവാഹം കഴിച്ച വീഡിയോ സ്ക്രിപ്റ്റഡാണ്… യഥാര്‍ത്ഥമല്ല…

Misleading വര്‍ഗീയം സാമൂഹികം

മുസ്ലിം സമുദായത്തില്‍പ്പെട്ട സ്വന്തം മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ ഒരു മുസ്ലീം പുരുഷന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

മുസ്ലിം മതാചാര പ്രകാരമുള്ള വേഷം ധരിച്ച് ഒരു വ്യക്തി, സ്വന്തം  മകളെ വിവാഹം ചെയ്തുവെന്നും അവൾ ഇപ്പോൾ പ്രഗ്നന്‍റ് ആണെന്നും വീഡിയോ പകർത്തി വിശദീകരിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.  മുസ്ലിം സമുദായത്തിൽപ്പെട്ട വ്യക്തി സ്വന്തം മകളെ വിവാഹം കഴിച്ചു ഗർഭിണിയാക്കിയെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “എന്റെ മകളെ മറ്റൊരു വീട്ടിലേക്ക് അയയ്ക്കാൻ ഞാൻ ആഗ്രഹിച്ചില്ല, അതിനാൽ ഞാൻ തന്നെ വിവാഹം കഴിച്ചു. ഇപ്പോൾ എന്റെ മകൾ 2 മാസം ഗർഭിണിയാണ്… എത്ര മഹത്തായ ഒരു ത്യാഗ മതം കാണൂ 

( I love my daughter so much that I didn’t want to get her married to someone else and send her away. Hence I married her and now she is 2 months pregnant)

FB postarchived link

തെറ്റായ പ്രചരണമാണിതെന്നും സ്ക്രിപ്റ്റഡ് വീഡിയോ ദൃശ്യങ്ങളാണ് പ്രചരണത്തിന് ഉപയോഗിക്കുന്നതെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

സ്വന്തം മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ മുസ്ലീം പുരുഷനെക്കുറിച്ചുള്ള വിചിത്രമായ സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോള്‍ ഇതേ വീഡിയോയെ കുറിച്ച് തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് ന്യൂസ് ടുഡേ ചാനല്‍ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും ലഭിച്ചു. 

രാജ് താക്കൂർ എന്ന വ്യക്തിയാണ് ഈ വീഡിയോ മുസ്ലിങ്ങള്‍ക്കെതിരായി ചിത്രീകരിച്ചത് എന്നാണ് വിവരണം. ഈ സൂചന ഉപയോഗിച്ച് രാജ് താക്കൂറിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ തിരഞ്ഞെങ്കിലും വീഡിയോ കണ്ടെത്താനായില്ല. വീഡിയോ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ് എന്ന് അനുമാനിക്കുന്നു.   

കാരണം ഗൂഗിളില്‍ ഇമേജ് അന്വേഷണം നടത്തുമ്പോള്‍ ഈ വീഡിയോ രാജ് താക്കൂറിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉണ്ടായിരുന്നു എന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. 

A screenshot of a computer

AI-generated content may be incorrect.

രാജ് താക്കുറിന്‍റെ പേജ് പരിശോധിച്ചാല്‍ നിരവധി സ്ക്രിപ്റ്റഡ് വീഡിയോകള്‍ കാണാം. കൂടാതെ തന്‍റെ പേജില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ വിനോദത്തിനും അവബോധത്തിനും വേണ്ടി മാത്രം തയ്യാറാക്കിയതാണെന്നുള്ള വിശദീകരണം രാജ് താക്കൂര്‍ മറ്റൊരു വീഡിയോ ആയി നല്‍കിയിട്ടുണ്ട്.  

കൂടുതല്‍ വ്യക്തതക്കായി ഞങ്ങള്‍ രാജ് താക്കുറിന് സന്ദേശം അയച്ചിട്ടുണ്ട്. മറുപടി കിട്ടിയാല്‍ ലേഖനത്തില്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. 

നിഗമനം 

പോസ്റ്റിലെ വീഡിയോ സ്ക്രിപ്റ്റഡ് ആണ്. വിനോദത്തിനും അവബോധതിനുമായി വീഡിയോകള്‍ നിര്‍മ്മിക്കുന്ന ക്രിയേറ്ററായ രാജ് താക്കൂറാണ് വീഡിയോ തയ്യാറാക്കിയത്. വിവാദമായതിന്  പിന്നാലെ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:മുസ്ലിം വ്യക്തി സ്വന്തം മകളെ വിവാഹം കഴിച്ച വീഡിയോ സ്ക്രിപ്റ്റഡാണ്… യഥാര്‍ത്ഥമല്ല…

Written By: Vasuki S  

Result: Misleading