
മണിപ്പൂരില്‍ വംശീയ സംഘര്‍ഷത്തിന്‍റെയും ഹത്യകളുടെയും വാര്‍ത്തകള്‍ വരുന്നത്തിനിടെ സമൂഹ മാധ്യമങ്ങളില്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി വെടിവെച്ച് കൊല്ലുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ മണിപ്പൂരിലെതല്ല എന്ന് കണ്ടെത്തി. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് അറിയാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പെണ്‍കുട്ടി തലയില്‍ കൈ വെച്ച് മുട്ടുകുത്തി നില്‍കുന്നതായി കാണാം. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഭീകര വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ആണ്. ഈ സ്ക്രീന്‍ഷോട്ടിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “മണിപ്പൂരിൽ കുക്കി സമുദായത്തിൽ പെട്ട പെൺകുട്ടിയെ, മെയ്തെയ് വിഭാഗക്കാർ ക്രൂരമായി കൊലപ്പെടുത്തി..
ക്രിസങ്കികളൊക്കെ അറിഞ്ഞോ ആവോ.😈 വീഡിയോ ഇട്ട് 𝗙𝗕 𝗯𝗹𝗼𝗰𝗸 ആവണ്ടാ എന്ന് കരുതി ഇടുന്നില്ല”
ഈ വീഡിയോ ട്വിട്ടറിലും പ്രചരിക്കുന്നുണ്ട്.

എന്നാല്‍ എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മ്യാന്‍മാറിലെ ചില മാധ്യമങ്ങളില്‍ ഈ സംഭവത്തിനെ കുറിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ലഭിച്ചു. മ്യാന്മാര്‍ സ്വതന്ത്ര മാധ്യമമായ ഇറാവതി ഈ സംഭവത്തിനെ കുറിച്ച് പറയുന്നു, “മിലിട്ടറിക്ക് വിമത സൈന്യത്തിന്‍റെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന് ആരോപ്പിച്ച് ഒരു സ്ത്രിയെ മ്യാന്മാറിലെ വിമത സൈന്യമായ പി.ഡി.എഫ്. ക്രൂരമായി കൊന്നു.” ഈ സംഭവത്തിന്‍റെ വീഡിയോയാണ് നമള്‍ കാണുന്നത്.

വാര്‍ത്ത വായിക്കാന്‍ – The Irrawaddy | Archived Link
ഈ സംഭവത്തെ അപലപിച്ച് പി.ഡി.എഫിന്‍റെ സഖ്യ കക്ഷികളായ മ്യാന്മാറിലെ തെരഞ്ഞെടുത്ത പ്രതിനിധികളുടെ അണ്ടര്‍ഗ്രൌണ്ട് സര്‍ക്കാര്‍ എന്‍.യു.ജി. രംഗത്തെത്തി. ഇത്തരം പ്രവൃത്തികള്‍ സഹിക്കില്ല ഈ കുറ്റകൃത്യം ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കും എന്ന് എന്‍.യു.ജി. വ്യക്തമാക്കിയതായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സംഭവം നമുക്ക് മ്യാന്‍മാറിലേ പ്രശസ്ത സ്വതന്ത്ര മാധ്യമമായ മിസിമയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാരവൃത്തി ആരോപിച്ച് മ്യാന്‍മാറിലെ പി.ഡി.എഫ്. ജവാന്‍മാര്‍ ഒരു സ്ത്രിയെ ക്രൂരമായി കൊലപ്പെടുത്തി. ഈ സംഭവം നടന്നത് സഗേങ് പ്രദേശത്തിലെ താമു ടൌണ്‍ഷിപ്പിലാണ് നടന്നത്.

വാര്‍ത്ത വായിക്കാന്‍ – Mizimma | Archived Link
ഞങ്ങളുടെ മ്യാന്മാര്‍ ടീം ഈ വീഡിയോ പരിശോധിച്ചു. ഈ വീഡിയോ മ്യാന്മാറില്‍ നടന്ന സംഭവത്തിന്‍റെതാണ് എന്ന് അവര്‍ വ്യക്തമാക്കി. ചാരവൃത്തി ആരോപിച്ചിട്ടാണ് ജവാന്മാര്‍ ഈ സ്ത്രിയെ കൊന്നത്.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ മണിപ്പുരിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ മ്യാന്‍മാറിലെതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോയ്ക്ക് മണിപ്പുരുമായി യാതൊരു ബന്ധമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:മണിപ്പൂരിന്‍റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മ്യാന്‍മാറിലെ വീഡിയോ; സത്യാവസ്ഥ അറിയൂ…
Written By: K. MukundanResult: False
