മോദിയുടെ ഡിസ്‍ലെക്സിയ പരിഹാസം മാധ്യമസൃഷ്ടിയോ?

രാഷ്ട്രീയം | Politics

വിവരണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖരഗ്പുര്‍ ഐഐടിയിലെ പ്രസംഗമാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ഡ‍ിസ്‍ലെക്സിയ എന്ന രോഗാവസ്ഥയിലുള്ള കുട്ടികളെ തന്‍റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കയ്യടി നേടാന്‍ പരിഹസിച്ചു എന്നതാണ് മോദിക്കെതിരെ ഉയരുന്ന രോഷം. പ്രതിപക്ഷത്തെ പല പ്രമുഖ നേതാക്കളുടെ മോദിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത് വളച്ചൊടിക്കപ്പെട്ടതാണോ? പ്രസംഗത്തിന്‍റെ ചിലഭാഗങ്ങള്‍ ദുരുപയോഗം ചെയ്ത് മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദം മാത്രമാണോ? വസ്തുത എന്തെന്ന് പരിശോധിക്കാം.

വസ്തുത വിശകലനം

മാർച്ച് രണ്ടാം തീയതി  ഐ ഐ ടി ഖരഗ്‌പൂരിലെ വിദ്യാർത്ഥികളുമായി ‘ഹാക്കത്തോൺ’ എന്ന  പരിപാടിയിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.  അവിടെവെച്ചാണ് ഡെറാഡൂണിലെ ദിക്ഷ എന്ന് പേരുള്ള ഒരു ബി ടെക്ക് വിദ്യാർത്ഥിനി തന്‍റെ പ്രോജക്ടിനെപ്പറ്റി പ്രധാനമന്ത്രിയോട് പറയുന്നത്. ‘ഡിസ്‌ലെക്‌സിയ’ എന്ന അസുഖം ബാധിച്ച കുട്ടികൾക്ക് പഠനത്തിന് സഹായകരമാകുന്ന ഒരു  നൂതന സങ്കല്‍പമായിരുന്നു ദിക്ഷയുടെ പ്രോജക്ടിന്‍റെ വിഷയം. എന്നാല്‍ ഡിസ്‍ലെക്സിയ എന്ന് കേട്ടപാടെ “നാൽപതും അന്‍പതും വയസ്സുള്ള കുട്ടികൾക്ക് ഉപകരിക്കുന്ന ഇതുപോലുള്ള പ്രോജക്ടുകൾ ഉണ്ടാക്കിക്കൂടെ..” എന്നതായിരുന്നു പ്രധാനമന്ത്രിയുടെ നര്‍മ്മം കലര്‍ന്ന ചോദ്യം.  അടുത്തവരി കൂടി ചേര്‍ത്തു സംഭാഷണം പൂര്‍ത്തിയാക്കിയത് ഇങ്ങനെ “എങ്കിൽ, ആ കുട്ടികളുടെ അമ്മമാർക്ക് വളരെ സന്തോഷം തോന്നും.. ” തന്‍റെ രാഷ്ട്രീയ എതിരാളിയായ രാഹുല്‍ ഗാന്ധിയെയാണ് 40 വയസുള്ള കുട്ടിയായും സോണിയ ഗാന്ധിയെ കുറിച്ചാണ് കുട്ടിയുടെ അമ്മയ്ക്ക് സന്തോഷമാകുമെന്നും മോദി പരോക്ഷമായി വിമര്‍ശിച്ചതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷവും ആരോപിക്കുന്നത്. അല്ലെങ്കില്‍ എന്ത് സാഹചര്യത്തിലാണ് അത്തരമൊരു പ്രയോഗം മോദി നടത്തിയതെന്നതെന്നതിന് മറുപടി പറയണമെന്നും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഡിസ്‍ലെക്സിയക്ക് പുറമെ ഓട്ടിസം, ഡൗണ്‍സിണ്‍ഡ്രം പോലെയുള്ള മനോവൈകല്യങ്ങളുള്ള കുട്ടികളുടെ മാതാപിതാക്കള്‍ പ്രധാനമന്ത്രിയുടെ ഇത്തരം അപക്വമായ ഒരു പരാമര്‍ശത്തെ എങ്ങനെ നോക്കിക്കാണുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ ലേഖനവും എഴുതി. നിരവധി ദേശീയ മാധ്യമങ്ങളിലെ പ്രത്രാധിപരും, രാഷ്ട്രീയ നിരീക്ഷകരും, ഡിസെബിലിറ്റി റൈറ്റ്സ് ആക്ടിവിസ്റ്റുകളും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മോദിയുടെ പരമാര്‍ശത്തിനെതിരായ രോഷം ആളിപ്പടര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇതുവരെ വിവാദത്തിനെതിരെ പ്രതികരിക്കാന്‍ മോദിയോ ബിജെപിയോ തയ്യാറായിട്ടില്ലെന്നത് മോദിക്കെതിരെയുള്ള ആരോപണം ശരിവയ്ക്കുന്നതിന് തുല്യമാകുകയാണ്. വീഡിയോ മുഴുവന്‍ കാണിക്കാതെ എഡിറ്റ് ചെയ്ത് രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന വിലകുറഞ്ഞ തന്ത്രമാണ് മോദിക്കെതിരെ നടക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ മറുപടി പറയുന്നതല്ലാതെ യാതൊരു ഔദ്യോഗിക പ്രതികരണവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ നരേന്ദ്രമോദിക്ക് നേരെ വിരല്‍ചൂണ്ടുന്ന തരത്തിലാണ് ഇതുവരെയുള്ള രംഗത്തില്‍ തെളിയുന്ന വസ്തുത.

‍ഡിസബിലിറ്റി റൈറ്റ്സ് ഡിഫെന്‍ഡര്‍ Dr Satendra Singh, MDയുടെ ട്വീറ്റ്

archived link

രാഷ്ട്രീയ നിരീക്ഷകനും ‍ഡോക്ടറുമായ സുമന്ദ് രാമന്‍റെ പോസ്റ്റ്

archived link

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വീറ്റ്

archived link

കാര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റ്

archived link

ന്യൂറോ വിദഗ്ധയായ ഡോ. സുമയ്യ ഷേഖിന്‍റെ ട്വീറ്റ്

Scroll.inarchived link
archived link
thewire
archived link
.scoopwhoop.com
archived link
thequint.com
archived link
manoramanews.com

നിഗമനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വിഷയത്തിലെ മൗനം പ്രസംഗത്തില്‍ പരാമര്‍ശിച്ചത് അതിരുകടന്ന പ്രയോഗം തന്നെയാണെന്ന് ശരിവയ്ക്കുകയാണ്. പ്രദേശികഭാഷ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഡോക്ടര്‍മാരും ഉള്‍പ്പടെ മോദിക്ക് ഡിസ്‍‍ലെക്സിയ തമാശയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. വീഡിയോ തെളിവുകളും മോദിക്കെതിരെ വിരല്‍ചൂണ്ടുന്നവയാണ്. അതിരുവിട്ട പ്രയോഗത്തെ കുറിച്ച് രാജ്യമെങ്ങും ചര്‍ച്ചചെയ്യുമ്പോള്‍ കേവലം മാധ്യമസൃഷ്ടിയോ രാഷ്ട്രീയ ആയുധമോ മാത്രമായി വിഷയത്തെ നിസാരവല്‍ക്കരിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് തന്നെ ഡിസ്‍ലെക്സിയ പരാമര്‍ശം കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കാന്‍ കഴിയുകയുമില്ല.

Avatar

Title:മോദിയുടെ ഡിസ്‍ലെക്സിയ പരിഹാസം മാധ്യമസൃഷ്ടിയോ?

Fact Check By: Harishankar Prasad 

Result: True

ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ