തിയേറ്ററിൽ L2: Empuraan സിനിമ കണ്ട് വന്ന പ്രേക്ഷകർ പ്രതികൂലമായ പ്രതികരണം നൽകുന്ന വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ സിനിമ കണ്ട് വന്ന പ്രേക്ഷകർ ഒരു സിനിമക്ക് മോശമായ റിവ്യൂ നൽകുന്നതായി കാണാം. ഈ പ്രതികരണം മോഹൻലാൽ, പൃഥ്‌വിരാജ് എന്നിവരുടെ പുതിയ സിനിമ എൽ2 എമ്പൂരാനിന് ലഭിച്ചതാണെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
എന്നാൽ ഈ പ്രചരണം സത്യമാണോ ഇല്ലയോ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയിന് ലഭിച്ച കമന്‍റുകള്‍ ഈ പ്രചരണം വ്യാജമാണ് എന്ന് സുചിപ്പിക്കുന്നുണ്ട്. ഈ വീഡിയോ പഴയതാണ്, മറ്റൊരു സിനിമയുടെതാണെന്ന് പലരും കമന്‍റ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കമന്‍റില്‍ ഈ പ്രതികരണം കഴിഞ്ഞ കൊല്ലം റിലീസ് ആയ തമിഴ് സിനിമ കങ്കുവയുടെതാണെന്ന് പറയുന്നത് നമുക്ക് കാണാം.
വീഡിയോയില്‍ Trend Setter 24×7 എന്ന വാട്ടർമാർക്കും നമുക്ക് കാണാം. ഈ സൂചന വെച്ച് ഞങ്ങൾ യുട്യൂബിൽ ഈ പേരുള്ള ചാനൽ കണ്ടെത്തി. ഈ ചാനലിൽ ഞങ്ങൾ കങ്കുവ സിനിമയുടെ റിവ്യൂ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഒരു വീഡിയോ ലഭിച്ചു. കങ്കുവയുടെ റിവ്യൂയുടെ വീഡിയോ നമുക്ക് താഴെ കാണാം.
വീഡിയോയിൽ 1:07 മുതൽ നമുക്ക് ഈ പ്രതികരണങ്ങൾ കാണാം.
നിഗമനം
തിയേറ്ററിൽ L2: Empuraan സിനിമ കണ്ട് വന്ന പ്രേക്ഷകർ പ്രതികൂലമായ പ്രതികാരണം നൽകുന്ന വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കങ്കുവ സിനിമയുടെ റിവ്യൂ ആണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു..
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:തിയേറ്ററിൽ L2: Empuraan സിനിമ കണ്ട് വന്ന പ്രേക്ഷകരുടെ പ്രതികൂല പ്രതികരണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കങ്കുവ സിനിമക്ക് ലഭിച്ച പ്രതികരണത്തിൻ്റെ വീഡിയോ
Written By: Mukundan KResult: False
