
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈയിടെ കാലം ചെയ്തു. അദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 2025 മെയ് 8-ന് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന ചടങ്ങുകള്‍ നടന്നിരുന്നു. സിസ്‌റ്റൈന്‍ ചാപ്പല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്ന് പുതിയ മാര്‍പ്പാപ്പയുടെ തെരഞ്ഞെടുപ്പ് ലോകത്തോട് വിളംബരം ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഫിലിപ്പന്‍സിലെ മനില ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ലൂയി അന്റോണിയോ ടാഗ്ലെയാണ് പുതിയ പോപ്പ് എന്ന തരത്തില്‍ പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
പ്രചരണം
ഫിലിപ്പന്‍സിലെ മനില ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ലൂയി അന്റോണിയോ ടാഗ്ലെയെ പുതിയ പോപ്പായി തെരഞ്ഞെടുത്തു എന്ന വാര്‍ത്തയാണ് പോസ്റ്റിലുള്ളത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അങ്ങിനെ അവസാനം വെളുത്ത പൊഹ ഒഴുകി.
മനില (ഫിലിപ്പിൻസ്) ആർച്ച് ബിഷപ്പ് കാർഡിനൽ ലൂയിസ് അന്റോണിയോ റ്റാലെ പുതിയ മാർപ്പാപ്പ.
പോപ്പ് ലൂയീസ് ഒന്നാമൻ എന്ന പേർ സ്വീകരിച്ചു.”
എന്നാല്‍ തെറ്റായ പ്രചരണമാണ് ഇതെന്നും അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയാണ് പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത ഇതാണ്
പുതിയ പോപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 8 ന് രാത്രി ടിവി ചാനലുകള്‍ പങ്കുവെച്ചിട്ടുണ്ട്. തത്സമയ വീഡിയോയില്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ പുതിയ പോപ്പ് ജനങ്ങളെ കാണുന്ന ദൃശ്യങ്ങളുണ്ട്. കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയാണ് പുതിയ പോപ്പെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. റോബർട്ട് പ്രെവോസ്റ്റ് അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ പോപ്പാണ്.
ചടങ്ങുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളിലും കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയാണ് പുതിയ പോപ്പെന്ന് വ്യക്തമാക്കുന്നു.
റോയിറ്റേഴ്സ് ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. പ്രചരിക്കുന്ന ചിത്രത്തില്‍ പരാമര്‍ശിക്കുന്ന ലൂയിസ് അന്റോണിയോ ടാഗ്ലെയും കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയും തമ്മില്‍ രൂപ വ്യത്യാസങ്ങളുണ്ടെന്ന് ഉറപ്പിച്ചു പറയാനാകും.
മനില ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ലൂയി അന്റോണിയോ ടാഗ്ലെയെ പോപ്പായി തിരഞ്ഞെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയാണ് ലൂയി പതിനാലാമന്‍ എന്ന പേരില്‍ പോപ്പായി അവരോഹണം ചെയ്തത്.
നിഗമനം
മനില ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ലൂയി അന്റോണിയോ ടാഗ്ലെയെ പുതിയ പോപ്പായി തെരഞ്ഞെടുത്തു എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയാണ് ലൂയി പതിനാലാമന്‍ എന്ന പേരില്‍ പോപ്പായി അവരോഹണം ചെയ്തത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:ഈ ചിത്രം പുതുതായി തെരഞ്ഞെടുത്ത പോപ്പിന്‍റെതല്ല, സത്യമറിയൂ…
Fact Check By: Vasuki SResult: False
