263 കോടി രൂപ ചിലവാക്കി നിര്‍മിച്ച ബീഹാറിലെ പാലം ഉത്ഘാടനത്തിന്‍റെ 29 ആം ദിവസം തകര്‍ന്നു വീണുവോ? സത്യാവസ്ഥ അറിയൂ…

ദേശിയം

പാലം നിര്‍മാണത്തില്‍ അഴിമതി മൂലം പാലം തകര്‍ന്ന്‍ വീഴുന്ന സംഭവങ്ങളെ കുറിച്ച് നമ്മള്‍ സ്ഥിരം കേള്‍ക്കാറുണ്ട്. കേരളത്തില്‍ പാലാരിവട്ടം പാലം തകര്‍ന്നതിന്‍റെ ഓര്‍മ്മ ഇപ്പോഴും മലയാളികളുടെ മനസിലുണ്ടാകും. എന്നാല്‍ ഇതേ പോലെ 263 കോടി രൂപ ചിലവാക്കി നിര്‍മിച്ച പാലം ഉത്ഘാടനതിന്‍റെ 29 ദിവസത്തിനു ശേഷം തകര്‍ന്ന്‍ വീഴുന്നു എന്നൊരു വാര്‍ത്ത‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം നടന്നത് ബിജെപി-ജെഡിയു ഭരിക്കുന്ന ബീഹാറില്‍. ബീഹാറിലെ ഗോപാല്‍ഗന്ജ് ജില്ലയിലെ സത്തര്‍ഘാട്ടില്‍ ഗണ്ടക് പുഴയുടെ മുകളില്‍ നിര്‍മിച്ച പാലം ജൂണ്‍ 16നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്ഘാടനം ചെയ്തത്. പക്ഷെ വെറും 29 ദിവസങ്ങളില്‍ ഈ പാലം തകര്‍ന്നു എന്ന വാര്‍ത്ത‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ തെറ്റാണ് എന്ന് കണ്ടെത്തി. കോടികള്‍ മുടുക്കിയുണ്ടാക്കിയ പാലം ഇപ്പോഴും നിലവിലുണ്ട് എന്നാണ് വസ്തുത. അന്വേഷണത്തിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഫലം…

ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ജൂൺ 16ന് ഉദ്ഘാടനം ചെയ്ത സതർഘട്ട് പാലം…2900 ദിവസങ്ങൾകൊണ്ട് പണിത പാലം തുറന്നുകൊടുത്ത 29 ദിവസംകൊണ്ട് നിലംപൊത്തി…

ചെലവ് 263.47 കോടി #Corrupt_BJP_JDU:”

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്ത‍കള്‍ അന്വേഷിച്ചപ്പോള്‍ ബീഹാര്‍ സര്‍ക്കാരിന്‍റെ മന്ത്രി നന്ദ്കിശോര്‍ യാദവിന്‍റെ ട്വീറ്റ് ലഭിച്ചു. ട്വീട്ടില്‍ സത്തര്‍ഘാട്ടിലെ പാലം തകര്‍ന്നിട്ടില്ല എന്ന് അദേഹം വ്യക്തമാക്കുന്നു. പാലത്തിലേക്ക് എത്താനുള്ള അപ്രോച്ച് റോഡ്‌ ആണ് തകര്‍ന്നത് എന്നും അദേഹം വ്യക്തമാക്കി. കുടാതെ അദേഹം പാലത്തിന്‍റെ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈ പാലത്തിലേക്ക് എത്താന്‍ വേണ്ടി ഒരു ചെറിയ പാലമുണ്ടായിരുന്നു ഗണ്ടക് പുഴയില്‍ വെള്ളത്തിന്‍റെ മര്‍ദം കൂടിയതോടെ ഈ ചെറിയ പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നു. പുതുതായി നിര്‍മിച്ച പാലത്തിന് ഒന്നും സംഭവിച്ചിട്ടില്ല. ഈ കാര്യം ബീഹാര്‍ സര്‍ക്കാരിന്‍റെ ജനസമ്പര്‍ക്ക വിഭാഗവും ട്വിട്ടറിലൂടെ അറിയിച്ചിട്ടുണ്ട്.

ഇതിനെ മുമ്പേ ഈ സംഭവത്തിനെ കുറിച്ച് ഞങ്ങളുടെ ഹിന്ദി ടീമും, തമിഴ് ടീമും അന്വേഷണം നടത്തിയിട്ടുണ്ട്.

क्या बिहार में एक महीने पहले उद्घाटित सत्तार्घट पुल ढह गया है? जानिये सत्य !

பீகாரில் ரூ.264 கோடியில் கட்டிய பாலம் 29 நாளில் விழுந்ததா?

നിഗമനം

ബീഹാറില്‍ വെറും 29 ദിവസം മുമ്പേ മുഖ്യമന്ത്രി നിതിഷ് കുമാര്‍ ഉത്ഘാടനം നിര്‍വഹിച്ച 264 കോടി രൂപ ചിലവാക്കി നിര്‍മിച്ച പാലം തകര്‍ന്നു എന്ന വാര്‍ത്ത‍ തെറ്റാണ്. ബീഹാറിലെ ഗോപാല്‍ഗന്ജിലുള്ള സത്തര്‍ഘാട്ട് പാലത്തിലേക്ക് പോകാനുള്ള ഒരു ചെറിയ പാതയാണ് ഗണ്ടക് പുഴയില്‍ വെള്ളത്തിന്‍റെ സമ്മര്‍ദം അപ്രതീക്ഷിതമായി കൂടിയതിനാല്‍ തകര്‍ന്നത്. സത്തര്‍ഘാട്ട് പാലത്തിന് ഒന്നും സംഭവിച്ചിട്ടില്ല.

Avatar

Title:263 കോടി രൂപ ചിലവാക്കി നിര്‍മിച്ച ബീഹാറിലെ പാലം ഉത്ഘാടനത്തിന്‍റെ 29 ആം ദിവസം തകര്‍ന്നു വീണുവോ? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False