പൊന്നാനിയില്‍ കള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാഫിയയെ പിടികൂടിയെന്ന വാര്‍ത്ത തെറ്റായി വർഗീയത ചേർത്ത് പ്രചരിപ്പിക്കുന്നു   

Communal Misleading

മലപ്പുറത് മുസ്ലിംകൾക്ക് വേണ്ടി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന സംഘം പോലീസിൻ്റെ പിടിയിൽ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വിഡിയോയിൽ  നമുക്ക് പിടിച്ചെടുത്ത വ്യാജ സർട്ടിഫിക്കറ്റുകളും അറസ്റ്റിലായ പ്രതികളുടെ മുന്നിൽ  മലപ്പുറം പോലീസ് മാധ്യമങ്ങളെ സംബോധിക്കുന്നതായി കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അഴിമതി – പ്രീണനം – കൊള്ള ഇനിയും തുടരണോ ? ചിന്തിക്കുക ഏതു സർട്ടിഫിക്കേറ്റും കിട്ടും…. ഞമ്മന്റെ ആൾ ആയിരിക്കണം എന്ന ഒറ്റ നിബന്ധനയെ ഉള്ളൂ…..!! വിദ്യാഭ്യാസ നിലവാരത്തിൽ മുസ്ലിങ്ങൾ കൂടുതലുള്ള ,മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലയിൽ എങ്ങനെ ഒന്നാമത് എത്തി എന്നതിൻ്റെ തെളിവ് ഇതാണ്. എസ് എസ് എൽ സി പ്ലസ് ടൂവിൽ തുടങ്ങി പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റുകൾ മുതൽ ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ വരെ വ്യാജ സർട്ടിഫിക്കറ്റുകൾ ജമാ അത്തെ ഇസ്ലാമിയുയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ,വഴിയാണു നമ്മുടെ രാജ്യത്ത് വിതരണം ചെയ്യുന്നത് എന്നാണറിയുന്നത്. ഈ വ്യാജൻ ഉപയോഗിച്ച് സർക്കാർ ജോലി തരപ്പെടുത്തുന്നു. പിന്നെ മത സംവരണം കൂടി ആകുമ്പോൾ ഭൂരിപക്ഷം ചെറുപ്പക്കാർക്കും കേരള- കേന്ദ്ര സർക്കാർ ജോലി തരപ്പെടുത്തി നാടിൻ്റെ ഉദ്യോഗസ്ഥ ഭരണവും ഭാവിയിൽ നമ്മുടെ രാജ്യത്തിൻ്റെ ഭരണവും കൈക്കലാക്കാം എന്നതാണ് ഇവരുടെ മഹത്തായ ലക്ഷ്യം… ഈ ന്യൂസ് കേരളത്തിലെ ദുരദർശൻ ചാനലിൽ മാത്രമാണ് വന്നത്, മാറ്റ് ഒരറ്റ മലയാളത്തിലെ പ്രമുഖ ചാനലുകളിലും ഈ വാർത്ത അവർ മനപൂർവ്വം കൊടുത്തില്ല., കാരണം അവർ അവരിൽ നിന്ന് പണം സ്വീകരിക്കുന്നത് കേരളത്തിലെ സാധാരണ ജനങ്ങൾക്ക് അറിയാം- കേരളം ഇന്ന് മറ്റൊരു കാശ്മീർ ആണ്….” 

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഈ  സംഭവത്തെ കുറിച്ചുള്ള വാർത്തകൾ പരിശോദിച്ചു. കേരള കൗമുദി പ്രസിദ്ധികരിച്ച റിപ്പോർട്ട് പ്രകാരം പൊന്നാനി പോലീസ് ഒരു ബഹുസംസ്ഥാന വ്യാജ ഡിഗ്രി മാഫിയ സംഘത്തിനെ പിടികൂടി. ഈ സംഘം തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ലക്ഷം കണക്കിന് രാജ്യംവെമ്പടമുള്ള നിരവധി കേന്ദ്ര സർവ്വകലാശാലയുടെ പേരിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് അച്ചടിച്ചിരുന്നു. ഈ വ്യാജ ഡിഗ്രികൾ പിന്നീട് രാജ്യത്തിൽ പലയിടത് വിതരണം ചെയ്തിരുന്നു. പിടിയിലായവരിൽ സംഘത്തലവൻ തിരൂർ മീനടത്തൂ൪ സ്വദേശി ധനീഷ് ധർമൻ (38) ഉൾപ്പെടുന്നു. പൊന്നാനി നരിപറമ്പിൽ ഇർഷാദ് (39); തിരൂർ പുറത്തൂർ സ്വദേശി രാഹുൽ (30). പയ്യനങ്ങാടിയിലെ അബ്ദുൾ നിസാർ (31); തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ജസീം, രതീഷ് (37), ഷഫീഖ് (37); തമിഴ്നാട് സ്വദേശികളായ ജമാലുദ്ദീൻ (40), അരവിന്ദ് കുമാർ (24), വെങ്കിടേഷ് (24) എന്നിവരയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

വാർത്ത വായിക്കാൻ – Kerala Kaumudi | Archived

വാർത്തകൾ പ്രകാരം മലപ്പുറം ജില്ല പോലീസ് മേധാവിക്ക് 11 നവംബർ 2025ന് വ്യാജ സർട്ടിഫിക്കറ്റുകൾ കുറിച്ചുള്ള ഒരു സൂചന ലഭിച്ചു. ഈ സൂചനയെ തുടർന്ന് പോലീസ് മലപ്പുറം ചമ്രവട്ടത്തിൽ ഇർഷാദിനേ അറസ്റ്റ് ചെയ്തു. ഇർഷാദ് ചമ്രവട്ടത്തിൽ വിദേശത്തിൽ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ പറഞ്ഞായിക്കുന്ന ഒരു ഏജൻസി നടത്തിയിരുന്നതാണ്. ഇയാളുടെ അടുത്ത നിന്ന് 100 സ്റ്റാമ്പ് അടിച്ച വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകളും മാർക്ലിസ്റ്റും പോലീസ് പിടിച്ചെടുത്തു. ഈ സർട്ടിഫിക്കറ്റുകളും മാർക്ലിസ്റ്റും കൊറിയർ വഴി ആയ്ച്ച ജസീം, രതീഷ്, ഷഫീക് എന്നിവരെ അറസ്റ്റ് ചെയ്തു. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ വിതറാം ചെയ്ത രാഹുലും അബ്ദുൽ നിസാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ന് ഈ സർട്ടിഫിക്കറ്റുകൾ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് അച്ചടിച്ചത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പൊള്ളാച്ചിയിൽ എത്തി. വ്യാജ സർട്ടിഫിക്കറ്റ് അച്ചടിക്കുന്ന കേന്ദ്രത്തിലെ തൊഴിലാളികളെ ചോദ്യം ചെയ്തപ്പോൾ ഡാനി എന്ന ധനേഷിൻ്റെ പേര് മുന്നിൽ വന്നു. ഇതിനെ തുടർന്ന് കുന്നമംഗലത്തിൽ ധനേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ വിവരങ്ങൾ മനോരമയും, ദി ഹിന്ദു റിപ്പോർട്ട് ചെയ്ത വാർത്തകളിൽ നിന്നും നമുക്ക് സ്ഥിരീകരിക്കാം. 

മുകളിൽ നൽകിയ ന്യൂസ് 18 വാർത്തയിൽ മലപ്പുറം പോലീസ് നടത്തിയ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ നമുക്ക് കേൾക്കാം. വീഡിയോയിൽ നമുക്ക് പല സർട്ടിഫിക്കറ്റുകളിൽ ഹിന്ദു പേരുകളും കാണാം. വിനയ് കുമാർ എൻ. എന്ന പേരുള്ള ഒരു മൈഗ്രേഷൻ സർട്ടിഫിക്കറ്റ് നമുക്ക് വിശ്വൽസിൽ കാണാം.   

അങ്ങനെ ഈ പദ്ധതിയിൽ വരും മുസ്ലിംകൾക്ക് വേണ്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതായിരുന്ന എന്ന വാദം തെറ്റാണെന്ന് വ്യക്തമാകുന്നു. ഞങ്ങൾ പൊന്നാനി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഈ പ്രചരണത്തെ കുറിച്ച് പോലീസ് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ പ്രചരണം തെറ്റാണ്. സംഭവത്തിൽ വർഗീയമായ യാതൊരു ആംഗിൾ ഞങ്ങൾ കണ്ടെത്തിയിട്ടില്ല. അറസ്റ്റിലായ പ്രതികൾ എല്ലാ മതങ്ങളിൽ നിന്നാണുള്ളത് അതെ പോലെ ഇവർ വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളും എല്ല മതവിഭാങ്ങളിൽ ഉൾപെടുന്നവരാണ് ഉപയോഗിച്ചിരുന്നത്. ഈ തട്ടിപ്പ് വരും മലപ്പുറത്ത് നടക്കുന്നതല്ല ഈ സംഘം കേരളം അടക്കം ബാംഗ്ലൂർ, ഹൈദരാബാദ്, ഡൽഹി അടക്കം രാജ്യത്തിൽ പല ഇടങ്ങളിൽ ഈ സർട്ടിഫിക്കറ്റുകൾ എത്തിയിച്ചിട്ടുണ്ട്.”

നിഗമനം

മലപ്പുറത്ത് മുസ്ലിംകൾക്ക് വേണ്ടി വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന സംഘം പോലീസിൻ്റെ പിടിയിൽ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. അറസ്റ്റിലായ പ്രതികളും ഈ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചവരും എല്ലാ മതങ്ങളിൽ പെട്ടവരാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:പൊന്നാനിയില്‍ കള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മാഫിയയെ പിടികൂടിയെന്ന വാര്‍ത്ത തെറ്റായി വർഗീയത ചേർത്ത് പ്രചരിപ്പിക്കുന്നു   

Fact Check By: Mukundan K  

Result: Misleading