നിവിന്‍ പൊളിക്ക് പക്ഷിപ്പനി: റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു

സാമൂഹികം

ചലച്ചിത്ര താരം നിവിൻ പോളിക്ക് പക്ഷി പനി സ്ഥിരീകരിച്ചു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

റിപ്പോർട്ടർ ചാനലിന് സ്ക്രീൻ ഷോട്ടിൽ ആണ് നിവിൻ പോളിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു എന്ന വാർത്ത പ്രചരിപ്പിക്കുന്നത്. റിപ്പോർട്ടർ ചാനലിന്‍റെ ന്യൂസ്  കാർഡ് രൂപത്തിലുള്ള പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസാണ് പടരുന്നത്. യുവനടൻ നിവിൻ പോളിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു.”

archived linkFB post

അതായത് നിവിൻ പോളിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു എന്നൊരു വാർത്ത റിപ്പോർട്ടർ ചാനൽ പ്രസിദ്ധീകരിച്ചു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.  ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ വ്യാജപ്രചരണമാണ് നടക്കുന്നതെന്ന് കണ്ടെത്താൻ സാധിച്ചു.

 വസ്തുത ഇങ്ങനെ 

ഞങ്ങൾ വാർത്തയുടെ വിശദാംശങ്ങൾ അറിയാൻ റിപ്പോർട്ടർ ചാനലിന്‍റെ വാർത്താ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ മാധ്യമപ്രവർത്തകൻ അറിയിച്ചത് ഇങ്ങനെയാണ്:  ഇത് തെറ്റായ വാർത്തയാണ്.  ഞങ്ങൾ ഇത്തരത്തിലൊരു വാർത്ത നൽകിയിട്ടില്ല ഞങ്ങളുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. 

കൂടാതെ റിപ്പോർട്ടർ ചാനൽ അധികൃതര്‍ തന്നെ ഇത് തെറ്റായ വാർത്തയാണ് എന്നും തങ്ങളുടെ ലോഗോ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തുകയാണ് എന്നും വ്യക്തമാക്കി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ  ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

https://www.facebook.com/reporterlive/posts/7113021498740089?__tn__=%2CO*F

 നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന പ്രചരണം പൂർണമായും തെറ്റാണ്.  റിപ്പോർട്ടർ ചാനലിന്‍റെ വ്യാജ ന്യൂസ് കാർഡ് ഉപയോഗിച്ച് വ്യാജവാർത്ത ഉണ്ടാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.  നിവിൻ പോളിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു എന്ന് ഇതുവരെ വാർത്തകൾ ഇല്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:നിവിന്‍ പൊളിക്ക് പക്ഷിപ്പനി: റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു

Fact Check By: Vasuki S 

Result: Altered