
കങ്കണ രനാവത്തിന്‍റെ മുംബൈയിലെ ഓഫീസ് രണ്ട് ദിവസം മുമ്പേ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (BMC) അനധികൃതമാണ് എന്ന് വിലയിരുത്തി പൊളിചിട്ടുണ്ടായിരുന്നു. ഈ സംഭവം ദേശിയ മാധ്യമങ്ങളില്‍ വലിയൊരു വാര്‍ത്തയായിരുന്നു. സാമുഹ്യ മാധ്യമങ്ങളിലും സംഭവത്തിനെ പ്രശന്സിച്ചിട്ടും അവഹേളിച്ചിട്ടും പലരും പോസ്റ്റിട്ടിരുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റില്‍ കങ്കണയെ പിന്തുണച്ച് നീത അംബാനി രംഗത്തെത്തി. 200 കോടി രൂപയുടെ പുതിയ ഓഫീസ് മുംബൈയില്‍ കങ്കണക്കായി നിര്‍മിച്ചു കൊടക്കും എന്ന വാഗ്ദാനാവും അവര്‍ ചെയ്തു എന്ന് വാദിക്കുന്നു. പക്ഷെ ഞങ്ങള്‍ പോസ്റ്റില്‍ പറയുന്നത് സത്യമാണോ എന്ന് അറിയാന്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വാര്‍ത്ത വ്യാജമാണെന്നു കണ്ടെത്തി. എന്താണ് പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “നടി കങ്കണ റാവത്തിന്റെ മഹാരാഷ്ട്രയിലെ ഓഫീസ് ശിവസേനക്കാർ തകർത്തു.മുബൈയിൽ തന്നെ പുതിയ സ്റ്റുഡിയോ നിർമ്മിക്കണം, കങ്കണയ്ക്ക് 200 കോടി രൂപ വാഗ്ദാനവുമായി നിതാ അംബാനി.”
വസ്തുത അന്വേഷണം
ഞങ്ങള്‍ നീത അംബാനിയുടെ കങ്കണയെ പിന്തുണച്ച് അല്ലെങ്കില്‍ BMC ഭരിക്കുന്ന ശിവസേനയെ ആക്ഷേപ്പിച്ച് വല്ല പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. പക്ഷെ മുഖ്യധാര മാധ്യമങ്ങളിലോ നവമാധ്യമങ്ങളിലോ യാതൊരു വാര്‍ത്തയും എവിടെയും കണ്ടെത്തിയില്ല. സാമുഹ്യ മാധ്യമങ്ങളിലും നീത അംബാനിയും റീലയന്സിന്‍റെയും ഔദ്യോഗിക അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ യാതൊരു വിവരവും നല്‍കിയിട്ടില്ല.
വാര്‍ത്തകളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ടൈംസ് ഗ്രൂപ്പിന്‍റെ വെബ്സൈറ്റ് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് പ്രസിദ്ധികരിച്ച വാര്‍ത്ത ലഭിച്ചു. ഈ വാര്‍ത്ത വ്യാജമാണ് എന്ന് റിലയന്‍സ് ഉദ്യോഗസ്ഥര്‍ അവരെ അറിയിച്ചതായി വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

നീത അംബാനിയെചൊല്ലി ഇതിനെ മുമ്പേയും പല വ്യാജ പ്രചാരണങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ നടന്നിട്ടുണ്ട്. ഈ വ്യാജപ്രച്ചരനങ്ങളെ കുറിച്ച് പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം:
FACT CHECK: NRCയെയും CABനെയും പിന്തുണച്ച് നീത അംബാനി ട്വീറ്റ് ചെയ്തുവോ…?
നിഗമനം
റിലയന്‍സ് സ്ഥാപന ഉടമ നീത അംബാനി ബോളിവുഡ് നടി കങ്കണ രനാവത്തിന് 200 കോടി രൂപയുടെ പുതിയ ഓഫീസ് മുംബൈയില്‍ നിര്‍മ്മിച്ച് കൊടുക്കും എന്ന വാര്‍ത്ത പൂര്‍ണമായി വ്യാജമാണ്. ഇത്തരത്തില്‍ യാതൊരു വാഗ്ദാനവും നീത അംബാനി നല്കിയിട്ടില്ല.

Title:നടി കങ്കണ രണാവത്തിന് മുംബൈയില്‍ 200 കോടി രൂപയുടെ പുതിയ ഓഫീസ് നിര്‍മിക്കുമെന്ന വാഗ്ദാനം നീത അംബാനി നല്കിയിട്ടില്ല…
Fact Check By: Mukundan KResult: False
