
സാധാരണക്കാര്‍ക്ക് കൂടി ജനപ്രതിനിധികളാകാന്‍ അവസരം ലഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും കേവലം ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് മാത്രമല്ല, ഇനിയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം അരാണ് ഭരിക്കുകയെന്നുള്ള ഏകദേശ വിധിയെഴുത്തായി രാഷ്ട്രീയ നിരീക്ഷകര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണ്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും തെരുവീഥികള്‍ മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളാണ്.
ഇതിനിടെ എസ്ഡിപിഐ ഇതര മതസ്ഥരായ വനിതകളെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നു എന്ന തരത്തില്‍ ചില പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
പ്രചരണം
“വിവേചനമില്ലാത്ത വികസനത്തിന് ചളിക്കവട്ടം 47-ാംഡിവിഷൻ SDPI സ്ഥാനാർത്ഥി നിമ്മി ഫെഡ്രികിനെ വിജയിപ്പിക്കുക” എന്നുള്ള വാചകങ്ങളും വനിതാ സ്ഥാനാര്‍ഥിയുടെ ചിത്രവും “വിവേചനമില്ലാത്ത വികസനത്തിന് വെള്ളാങ്കല്ലൂർ പഞ്ചായത്ത് നെടുങ്ങാണത്ത്കുന്ന് 10-ാം വാർഡ് SDPI സ്ഥാനാർത്ഥി വേണി കൃഷ്‌ണയെ കണ്ണട അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക” എന്ന വാചകങ്ങളും വനിതാ സ്ഥാനാര്‍ഥിയുടെ ചിത്രവുമാണ് നല്‍കിയിട്ടുള്ളത്. രണ്ടു സ്ഥാനാര്‍ഥികളും തല മറച്ച് ഹിജാബ് ധരിച്ചിട്ടുണ്ട്. മതേതരത്വത്തിന്‍റെ പേരില്‍ ഹിന്ദു-ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും എസ്ഡിപിഐ പാനലില്‍ മത്സരിക്കണമെങ്കില്‍ തലയില്‍ തട്ടം ഇടണം എന്ന് പരിഹസിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മതേതരത്വം പൂത്തുലയാന്‍ തട്ടം നിര്‍ബന്ധാ..”

എന്നാല്‍ ഇവ രണ്ടും വ്യാജ പോസ്റ്ററുകള്‍ മാത്രമാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളുടെ വിശദാംശങ്ങളും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്ന തരത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
കൊച്ചി ചളിക്കവട്ടം 40-)o ഡിവിഷനാണ്, അല്ലാതെ പോസ്റ്ററില്‍ അവകാശപ്പെടുന്നതുപോലെ 47 അല്ല. 47-)o ഡിവിഷന്‍ പൂണിത്തുറ ആണ്.

രണ്ടു ഡിവിഷനുകളിലും ആരാണ് സ്ഥാനാര്‍ഥികള്‍ എന്ന് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് തിരഞ്ഞപ്പോള്‍ നിമ്മി ഫെഡ്രിക് എന്നൊരു സ്ഥാനാര്‍ഥി മത്സരിക്കുന്നില്ല, മാത്രമല്ല എസ്ഡിപിഐക്ക് രണ്ടിടത്തും സ്ഥാനാര്‍ഥിയില്ല.

അതേപോലെ വെള്ളാങ്കല്ലൂർ പഞ്ചായത്ത് നെടുങ്ങാണത്ത്കുന്ന് 10-ാം വാർഡില്‍ SDPIക്ക് വേണി കൃഷ്‌ണയെന്നൊരു സ്ഥാനാർത്ഥിയില്ല.
അവിടുത്തെ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റിലുണ്ട്.

പ്രചരിക്കുന്ന സ്ഥാനാര്‍ഥികളുടെ പോസ്റ്ററിനെ കുറിച്ച് കൂടുതലറിയാന്‍ ഞങ്ങള്‍ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസിയുമായി സംസാരിച്ചു. തെറ്റായ പ്രചരണമാണ് എസ്ഡിപിഐയുടെ പേരില്‍ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിഗമനം
എസ്ഡിപിഐ ഇതര മതസ്ഥരായ രണ്ടു വനിതാ സ്ഥാനാര്‍ഥികളെ ഹിജാബ് ധരിച്ച തരത്തില്‍ ചിത്രമെടുത്ത് തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ നല്‍കി എന്ന തരത്തില്‍ വ്യാജ പ്രചരണമാണ് നടത്തുന്നത്. എസ്ഡിപിഐ ഇങ്ങനെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല, വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
പ്രചരണം: എസ്ഡിപിഐ ഇതര മതസ്ഥരായ രണ്ടു വനിതാ സ്ഥാനാര്‍ഥികളെ ഹിജാബ് ധരിച്ച തരത്തില്‍ ചിത്രമെടുത്ത് തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ നല്‍കിവസ്തുത: വ്യാജ പ്രചരണമാണ് നടത്തുന്നത്. എസ്ഡിപിഐ ഇങ്ങനെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല, വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കിയിട്ടുണ്ട്
Title:SDPIക്ക് ഇതര മതസ്ഥരായ ഹിജാബ് ധരിച്ച വനിതാ സ്ഥാനാര്‍ഥികള്‍..? പ്രചരിക്കുന്നത് വ്യാജ പോസ്റ്റര്‍…
Fact Check By: Vasuki SResult: False


