FACT CHECK: തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമയെ തകര്‍ത്തതിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ പഴയ ചിത്രം SDPIയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം | Politics

SDPI പ്രവര്‍ത്തകര്‍ ഹിന്ദുത്വത്തെ ഇല്ലാതാക്കും എന്ന് വിളിച്ച് ഭഗവാന്‍ ശ്രീ. രാമന്‍റെ ചിത്രത്തിനെ അപമാനിച്ച് ജാഥ നടത്തുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം പൂര്‍ണമായും തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. 

പ്രചരണം

Screenshot: Facebook post alleging SDPI insulted Lord Rama.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു പോസ്റ്റര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ പോസ്റ്ററില്‍ ശ്രിറാം ഭഗവാന്‍റെ ഫോട്ടോയെ ചെരുപ്പ് കൊണ്ട് അടിച്ച് പ്രതിഷേധിക്കുന്ന ചിലരെ കാണാം. ഭഗവാന്‍ ശ്രീരാമനെ അപമാനിച്ച് ജാഥ സംഘടിപ്പിക്കുന്ന ഈ കൂട്ടര്‍ SDPI പ്രവര്‍ത്തകരാണ് എന്ന് വാദിച്ച് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:

ഹിന്ദുത്വത്തെ ഇല്ലാതെയാക്കും എന്ന് മുദ്രാവാക്യം വിളിച്ച് ശ്രീരാമ ഭഗവാന്‍റെ ഫോട്ടോയില്‍ ചെരുപ്പ് കൊണ്ട് അടിച്ച് ജാഥ ആയി പോകുന്ന SDPI…ചിന്തിക്കുക…മുസ്ലിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സങ്കികള്‍ക്ക് നേരെ അല്ല ഹൈന്ദവര്‍ക്ക് നേരെ ആണ്…ഇവര്‍ക്ക് എല്ലാ ”ഹൈന്ദവരും സങ്കികള്‍ ആണ്.

എന്നാല്‍ യഥാര്‍ഥത്തില്‍ ഈ ജാഥയുമായി SDPIക്ക് യാതൊരു ബന്ധമില്ല. ചിത്രത്തിന്‍റെ വസ്തുതകള്‍ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.

മുകളില്‍ നല്‍കിയ ട്വീറ്റിന്‍റെ പ്രകാരം ഈ ജാഥ സംഘടിപ്പിച്ചത് തമിഴ്നാട്ടിലെ പെരിയാര്‍ അനുകൂല സംഘടന ദ്രാവിഡ് കഴകമാണ്. ഞങ്ങള്‍ ഇതിനെ കുറിച്ച് വാര്‍ത്തകള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവം നടന്നത് മുന്ന്‍ കൊല്ലം മുന്‍പ് തമിഴ്നാട്ടിലെ മൈലദുതുരൈ എന്ന സ്ഥലത്താണ് എന്ന് കണ്ടെത്തി. 2018ല്‍ പുതുക്കോട്ടൈയില്‍ പെരിയാര്‍ രാമസ്വാമിയുടെ പ്രതിമയെ തകര്‍ക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന്‍ ദ്രാവിഡ കഴകം ഇപ്രകാരം ജാഥ സംഘടിപ്പിച്ച് ഇതിനെതിരെ പ്രതിഷേധിക്കുകയുണ്ടായി.

Screenshot: Satyavijayi article, dated:March 23, 2018, titled:Lord Ram insulted with slippers in Tamil Nadu by Periyar groups

ലേഖനം വായിക്കാന്‍- Satyavijayi | Archived Link

ഈ സംഭവത്തിനെ തുടര്‍ന്ന്‍ തമിഴ് നാട് പോലീസ് ഈ ജാഥ നയിച്ച പ്രൊഫ. ജയറാമിനെയടക്കം 14 പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി. 

Screenshot: Malaimalar article English translation, dated: 21st Mar 2018, titled: மயிலாடுதுறையில் பெரியார் சிலை உடைப்பை கண்டித்து மறியல்

ലേഖനം വായിക്കാന്‍- Malaimalar | Archived Link

ഞങ്ങളുടെ പ്രതിനിധി മൈലദുതുരൈ പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടപ്പോള്‍ ഈ സംഭവത്തില്‍ എസ്.ഡി.പി.ഐക്ക് പങ്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ജാഥ സംഘടിപ്പിച്ചത് ദ്രാവിഡ്‌ വിദുതലൈ കഴകവും മീഥെയ്ൻ പ്രകല്‍പത്തെ പ്രതിരോധിക്കുന്ന വിഭാഗങ്ങളും കൂടിയാണ് സംഘടിപ്പിച്ചത് എന്നും അവര്‍ ഞങ്ങളെ അറിയിച്ചു.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. 2018ല്‍ തമിഴ്നാട്ടില്‍ നടന്ന സംഭവത്തെ SDPIയുമായി ബന്ധപെടുത്തി തെറ്റായി ഒരു പഴയെ ചിത്രം പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമയെ തകര്‍ത്തതിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ പഴയ ചിത്രം SDPIയുടെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: False