രാജസ്ഥാനിലെ പഴയ ചിത്രം വെച്ച് ദേവസ്വം ബോര്‍ഡിന്‍റെ ഗോശാലയില്‍ ചത്തു കിടക്കുന്ന കന്നുകാലികള്‍ എന്ന തരത്തില്‍ വ്യജപ്രചരണം…

രാഷ്ട്രീയം | Politics

നിലക്കലിലുള്ള ബോര്‍ഡിന്‍റെ ഗോശാലയില്‍ കന്നുകാലികള്‍ ചത്തു  കിടക്കുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം പഴയതാണ് കുടാതെ കേരളത്തിലെതുമല്ല എന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മറ്റൊരു ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് കാണാം പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ഈ അപരാധത്തിന് ദേവസ്വം ബോർഡ് ആരോട് മറുപടി പറയും ? നിലക്കലിലുള്ള ബോർഡിന്റെ ഗോശാലയിൽ പട്ടിണി മൂലം മരണമടഞ്ഞത് 15 ാളം പശുക്കളാണ് . ഈ മിണ്ടാപ്രാണികളെ നോക്കാൻ വയ്യെങ്കിൽ പിന്നെന്തിന് ഗോശാല നടത്തണം .?”

പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “അഴിമതിക്കാരും, പണക്കൊതിയന്‍മാരും വാണരുളുമ്പോള്‍ ദേവസ്വംബോര്‍ഡില്‍ ഇതൊക്കെ തന്നെയെ നടക്കൂ..ഭക്തിക്കു പണം തള്ളുന്ന ഗതികെട്ട ഹിന്ദുവേ ! കണ്‍കുളിര്‍ക്കെ കണ്ട് അഭിമാനംകൊള്ളുക ….

എന്നാല്‍ പോസ്റ്റില്‍ വാദിക്കുന്നത് സത്യമാണോ ഇല്ലയോ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

പോസ്റ്റില്‍ കാണുന്ന സ്ക്രീന്‍ഷോട്ടില്‍ നല്‍കിയ അടികുറിപ്പ് ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പോസ്റ്റ്‌ 4 കൊല്ലമായി ഫെസ്ബൂക്കില്‍ പ്രചരിപ്പിക്കുന്നുണ്ട് എന്ന് കണ്ടെത്തി. 2018ല്‍ പ്രസിദ്ധികരിച്ച പോസ്റ്റ്‌ നമുക്ക് താഴെ കാണാം.

FacebookArchived Link

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2016ല്‍ ഇന്ത്യ ടൈംസ്‌ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. രാജസ്ഥാനിലെ ഹിന്ഗോനിയ ഗോശാലയില്‍ വലിയ തോതില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കന്നുകാലികളെ കുറിച്ചാണ് വാര്‍ത്ത‍. ലേഖനത്തില്‍ നല്‍കിയ ചിത്രങ്ങള്‍ തന്നെയാണ് ഈ പോസ്റ്റുകളിലും പ്രചരിപ്പിക്കുന്നത്. 

വാര്‍ത്ത‍ വായിക്കാന്‍- India Times | Archived Link

മുകളില്‍ നല്‍കിയ ചിത്രങ്ങളില്‍ നമുക്ക് പച്ച സാരി ധരിച്ച വനിതയെ കാണാം. ഒരു ചിത്രത്തില്‍ അവര്‍ നില്‍കുന്ന സ്ഥലത്ത് ഒരു നീല നിറത്തിലുള്ള ഡൃമിന്‍റെ മുകളില്‍ ഹിന്ദിയില്‍ എഴുതിയതായി കാണാം. 6 കൊല്ലം മുമ്പേ രാജസ്ഥാനിലെ ഈ ഗോശാലയില്‍ വലിയ തോതില്‍ കന്നുകാലികള്‍ മരിച്ചിരുന്നു. ഈ ഗോശാലയില്‍ 8000ത്തിലധികം പശുക്കളാണ് ഉണ്ടായിരുന്നത്. ഇത്ര വലിയ തോതില്‍ കന്നുകാലികള്‍ ചത്തതിന്‍റെ ഈ വാര്‍ത്ത‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ആജ് തക്കിന്‍റെ റിപ്പോര്‍ട്ട്‌ നമുക്ക് താഴെ കാണാം.


Also Read | പഴയതും ബന്ധമില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ പശുക്കള്‍ ഭക്ഷണം ലഭിക്കാതെ മരിക്കുന്നു എന്ന വ്യജപ്രചരണം…


നിഗമനം

സാമുഹ മാധ്യമങ്ങളില്‍ നിലക്കലിലുള്ള ദേവസ്വം ബോര്‍ഡിന്‍റെ ഗോശാലയില്‍ കന്നുകാലികള്‍ ചാകുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം കേരളത്തിലെതല്ല. ഈ ചിത്രം 2016ല്‍ രാജസ്ഥാനില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്.

Avatar

Title:രാജസ്ഥാനിലെ പഴയ ചിത്രം വെച്ച് ദേവസ്വം ബോര്‍ഡിന്‍റെ ഗോശാലയില്‍ ചത്തു കിടക്കുന്ന കന്നുകാലികള്‍ എന്ന തരത്തില്‍ വ്യജപ്രചരണം…

Fact Check By: Mukundan K 

Result: False