ഈ ചിത്രം ആബു ദാബിയില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

തിങ്കളാഴ്ച ആബു ദാബിയില്‍ യമനിലെ വിമതരായ ഹൂതികള്‍ ഡൃോണ്‍ ആക്രമണം നടത്തിയിരുന്നു. ഈ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യകാരടക്കം മുന്ന് പേര്‍ മരിച്ചു; പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ആബു ദാബിയില്‍ ഈയിടെയായി നടന്ന ഹൂതി ഭീകരാക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രം ആബുദാബിയില്‍ നടന്ന സംഭവത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വന്‍ തീപിടുത്തം കാണാം. ഈ ചിത്രം അബുദാബിയില്‍ ഭീകരാക്രമണം നടന്ന സ്ഥലത്തിന്‍റെതാണ് എന്ന് വാദിച്ച് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്:

അബുദാബി മുസഫയിൽ ഇസ്ലാമിക ഭീകരാക്രമണം.

രണ്ട് ഭാരതീയർ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഹൂതി വിമത ഭീകരർ ആണ് ഡ്രോൺ ആക്രമണം നടത്തിയത്. സ്ഫോടനത്തിൽ, മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു.

ഇസ്ലാമിക രാജ്യത്ത് പോലും ആക്രമണം നടത്തുന്ന ഈ ലോക നാശങ്ങളായ ഇസ്ലാമിക ഭീകരരെ ഉന്മൂലനാശം ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമായിരിക്കുന്നു...”

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ  യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം റോയിറ്റേഴ്സിന്‍റെ വെബ്സൈറ്റില്‍ കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ചതായി കണ്ടെത്തി. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

വാര്‍ത്ത‍ വായിക്കാന്‍-Reuters | Archived Link

ആഗസ്റ്റ് 2020ല്‍ യു.എ.ഇയിലെ അജ്മാനില്‍ ഇറാനിയന്‍ മാര്‍ക്കറ്റില്‍ തീപെടിത്തമുണ്ടായിരുന്നു. കോവിഡ്‌ ലോക്ക്ഡൌണ്‍ മൂലം കടകള്‍ അടച്ചിരിക്കുകയായിരുന്നു. അതിനാല്‍ ജീവഹാനി ഭാഗ്യവശാല്‍ സംഭവിച്ചില്ല. 

നിഗമന൦

സാമുഹ മാധ്യമങ്ങളില്‍ ആബുദാബിയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2020ല്‍ അജ്മാനില്‍ നടന്ന ഒരു തീപിടുത്തത്തിന്‍റെതാണ്.

Avatar

Title:ഈ ചിത്രം ആബു ദാബിയില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading