FACT CHECK: ഈ വീഡിയോകള്‍ ശ്രിലങ്കയിലെ ബുറെവി ചുഴലിക്കാറ്റിന്‍റെതല്ല; സത്യാവസ്ഥ വായിക്കൂ…

നൈസര്‍ഗിക

ശ്രിലങ്കയില്‍ ഈ അടുത്ത കാലത്ത് വന്ന ബുറെവി ചുഴലിക്കാറ്റിന്‍റെ ചില ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ബുറെവി ചുഴലിക്കാറ്റിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോ ഏകദേശം ഒരു  നാല്‌ മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ഈ വീഡിയോയില്‍ പ്രകൃതിയുടെ കോപം കാണിക്കുന്ന പല ദൃശ്യങ്ങള്‍ നമുക്ക് കാണാം. ഏകദേശം ഒരു 15-16 ദൃശ്യങ്ങളാണ് ചേര്‍ത്തി ഈ വീഡിയോ നിര്‍മിച്ചിട്ടുള്ളത്. വീഡിയോയോടൊപ്പം പ്രചരിപ്പിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്:

“ശ്രീലങ്കയിൽ വീശിയടിച്ച ബൂറവി ചുഴലിക്കാറ്റിൻറെ ഭീകര ദൃശ്യം”

ഇതേ അടികുറിപ്പ് കോപ്പി-പേസ്റ്റ് ചെയ്ത് പലരും ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: Facebook search showing similar posts.

ഈ പോസ്റ്റുകളെ പലരും വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ടെങ്കിലും പലരും ‘വീഡിയോയില്‍ കേള്‍ക്കുന്ന സംഭാഷണം ഹിന്ദിയിലാണ്’, പിന്നെ ‘ശ്രിലങ്കയില്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പുമ്പുകള്‍ ഇല്ല’ എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഈ വീഡിയോയെ കുറിച്ച് കമന്‍റ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കമന്‍റ നമുക്ക് താഴെ കാണാം.

Screenshot: Comment doubting authenticity of the claim.

ഇനി വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണന്ന് നമുക്ക് അറിയാം.

വസ്തുത അന്വേഷണം

ഈ വീഡിയോ പല വീഡിയോകള്‍ ചേര്‍ത്തി നിര്‍മിച്ച ഒരു വീഡിയോയാണ്. അതിനാല്‍ ഈ വീഡിയോയില്‍ കാണുന്ന എല്ലാം ദൃശ്യങ്ങളും ഞങ്ങള്‍ In-Vid We Verify എന്ന ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ദൃശ്യങ്ങളെ പല ചിത്രങ്ങളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് ഇരയാക്കി. അപ്രകാരം വീഡിയോയെ കുറിച്ച് കണ്ടെത്തിയ വസ്തുതകള്‍ ഇങ്ങനെയാണ്:

വീഡിയോ 1

Cyclone Fani tears through student hostel – YouTube

ഈ വീഡിയോ കഴിഞ്ഞ കൊല്ലം ഇന്ത്യയില്‍ വന്ന ഫോനി ചുഴലിക്കാറ്റിന്‍റെതാണ്. ഫോനി ചുഴലിക്കാറ്റ് ഒഡിഷയില്‍ എത്തിയപ്പോള്‍ ഒരു കെട്ടിടത്തിലെ വാതിലിന്‍റെ ചിളുകള്‍ കാറ്റില്‍ പൊട്ടി തെറിക്കുന്നതായി നമുക്ക് ദൃശ്യങ്ങളില്‍ കാണാം. ഈ വീഡിയോയക്ക് ബുറെവിയുമായി യാതൊരു ബന്ധമില്ല.

വീഡിയോ 2

Fani Cyclone Full Video – YouTube

കാറ്റ് കൊണ്ട് ഒരു വാതില്‍ പൊട്ടി പുറത്തേക്ക് എറിയപെടുന്നത്തിന്‍റെ ഈ ദൃശ്യവും പഴയതാണ്. ഫോനി ചുഴലിക്കാറ്റുമായി ബന്ധപെടുത്തി ഈ വീഡിയോ കഴിഞ്ഞ കൊല്ലം മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

വീഡിയോ 3

Video 3

Cyclone Topples Cars in India – YouTube

ഈ വീഡിയോ 2016 ല്‍ ആന്ധ്രാപ്രദേശും തമിഴ്നാട്ടിലും വന്ന വരദാ ചുഴലിക്കാറ്റിന്‍റെ ദൃശ്യമാണ്. കാറ്റും മഴയിലും കാര്‍ മറിഞ്ഞു പോകുന്നത്തിന്‍റെ ഈ ദൃശ്യങ്ങള്‍ ചെന്നൈയിലെതാണ്. ഈ വീഡിയോ കഴിഞ്ഞ കൊല്ലം പലരും ഫോനിയുമായി ബന്ധപെടുത്തിയിട്ടും തെറ്റായി പ്രചരിച്ചിരുന്നു.

വീഡിയോ 4

Cyclone Fani Pummels AIIMS Bhubaneswar Building; Hostel Roof Torn Off On Video – YouTube

ഈ വീഡിയോയും ഫോനി ചുഴലിക്കാറ്റിന്‍റെതാണ്. ഒഡിഷയുടെ തലസ്ഥാനം ഭുബനെശ്വരില്‍ കഴിഞ്ഞ കൊല്ലം വന്ന ഫോനി ചുഴലിക്കാറ്റില്‍ എയിംസിന്‍റെ മേല്‍കൂര പറന്നു പോകുന്നത്തിന്‍റെ ദൃശ്യങ്ങലാണിത്.

വീഡിയോ 5

Destructive winds of Cyclone: windows shattered in seconds – YouTube

ഈ വീഡിയോയും ഒരു കൊല്ലം കൊണ്ട് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇത് എപ്പോഴ്ത്തെതാണ്, എവിടെത്തെതാണ് എന്ന് ഒറപ്പിച്ച് പറയാനാകില്ലെങ്കിലും ഈ വീഡിയോയിന് ശ്രിലങ്കയില്‍ വന്ന ബുറെവി ചുഴലിക്കാറ്റുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.

വീഡിയോ 6

Crane topples on building; bus blown away: Cyclone Fani destruction on cam – YouTube

ഈ വീഡിയോയും ഫോനി ചുഴലിക്കാറ്റില്‍ ഒരു ബസ് മറിയുന്നത്തിന്‍റെ ഇന്ത്യയില്‍ എടുത്ത വീഡിയോയാണ്. ഈ വീഡിയോയും കഴിഞ്ഞ കൊല്ലം മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

വീഡിയോ 7

Fani Cyclone Warning  for Odisha coast(17) – YouTube

മുകളില്‍ കാണുന്ന ഈ വീഡിയോയും കഴിഞ്ഞ കൊല്ലം മുതല്‍ യുട്യൂബില്‍ പ്രച്ചരിക്കുകെയാണ്. ഈ വീഡിയോയും ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടിട്ടാണ് പ്രചരിക്കുന്നത്. പക്ഷെ ഈ വീഡിയോയിന് ബുറെവിയുമായി യാതൊരു ബന്ധമില്ല എന്ന്  വ്യക്തമാണ്.

വീഡിയോ 8

Puri, after Cyclone Fani made landfall on Friday | SHOWSHA – YouTube

ഈ വീഡിയോയും കഴിഞ്ഞ കൊല്ലം ഒഡിഷയില്‍ ഫോനി ചുഴലിക്കാറ്റിലുണ്ടായ പ്രളയത്തിന്‍റെതാണ്. ഈ വീഡിയോ ഒഡിഷയിലെ പൂരി നഗരത്തിലെതാണ്.

വീഡിയോ 9

Cyclone Fani tears through student hostel – YouTube

ഈ വീഡിയോയും ഒഡിഷയില്‍ ഫോനി ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങളില്‍ ഒന്നാണ്.

വീഡിയോ 10

Cyclonic storm of orrisa fani – YouTube

ഈ വീഡിയോയും ഒരു കൊല്ലം പഴയതാണ്. ഈ വീഡിയോയെ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ ലഭ്യമായില്ല പക്ഷെ ഈ വീഡിയോയിനും ശ്രിലങ്കയും ബുറെവിയുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.

വീഡിയോ 11

Live Shocking Video of Cyclone FANI destroying the Petrol Pump in Orissa – YouTube

ഈ വീഡിയോയും ഒഡിഷയിലെതാണ്. ഫോനി ചുഴലിക്കാറ്റില്‍ ഒരു ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ്‌ തകരുന്നത്തിന്‍റെ ദൃശ്യമാണ് നാം വീഡിയോയില്‍ കാണുന്നത്. ഈ ദൃശ്യം കണ്ടിട്ട് തന്നെ മുകളില്‍ നല്‍കിയ കമന്‍റില്‍ പ്രകടിപ്പിച്ച സംശയം വന്നിട്ടുണ്ടാകാം. പക്ഷെ ശ്രിലങ്കയില്‍ ഇന്ത്യന്‍ ഓയില്‍ ലങ്ക ഐ.ഓ.സി. എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വീഡിയോ 12

India stands strong as Cyclone Fani makes landfal_l Ghanti bajao – YouTube

കെട്ടിടത്തിന്‍റെ ഒരു ഭാഗം കാറ്റില്‍ പൊട്ടി വിഴുന്നത്തിന്‍റെ ഈ ദൃശ്യ൦ ഒഡിഷയില്‍ കഴിഞ്ഞ കൊല്ലം വന്ന ഫോനി ചുഴലിക്കാറ്റിന്‍റെതന്നെയാണ്.

വീഡിയോ 13

Fani Cyclone Full Video – YouTube

ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ കാറ്റില്‍ പറന്നു പോക്കുന്നത്തിന്‍റെ ഈ ദൃശ്യവും കഴിഞ്ഞ ഒരു കൊല്ലം മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. ഈ വീഡിയോയിനും ബുറെവിയുമായി യാതൊരു ബന്ധമില്ല.

വീഡിയോ 14

Crane topples on building; bus blown away: Cyclone Fani destruction on cam – YouTube

ഈ വീഡിയോയും ഫോനി ചുഴലിക്കാറ്റിന്‍റെതാണ്. കാറ്റിന്‍റെ വേഗത്തില്‍ ഒരു ക്രെന്‍ മറ്റേ കെട്ടിടങ്ങളുടെ മുകളില്‍ വിഴുന്നത്തിന്‍റെ ഈ ദൃശ്യവും ഒഡിഷയിലെതാണ്.

വീഡിയോ 15

4 May 2019 – YouTube

ഈ വീഡിയോയും കഴിഞ്ഞ ഒരു കൊല്ലം മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. ഈ വീഡിയോയ്ക്കും ശ്രിലങ്കയില്‍ വന്ന ബുറെവി ചുഴലിക്കാറ്റുമായി യാതൊരു ബന്ധമില്ല.

നിഗമനം

ഈ വൈറല്‍ വീഡിയോ വിവിധ വീഡിയോകള്‍ ചേര്‍ത്തി നിര്‍മിച്ചതാണ്.  ഈ വീഡിയോകള്‍ക്ക് ശ്രിലങ്കയില്‍ ഈ അടുത്ത കാലത്ത് വന്ന ബുറെവി ചുഴലിക്കാറ്റുമായി യാതൊരു ബന്ധമില്ല.

Avatar

Title:ഈ വീഡിയോകള്‍ ശ്രിലങ്കയിലെ ബുറെവി ചുഴലിക്കാറ്റിന്‍റെതല്ല; സത്യാവസ്ഥ വായിക്കൂ…

Fact Check By: Mukundan K 

Result: False