
ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ വിഘടനവാദികളും രാജ്യവിരുദ്ധരും പങ്കെടുക്കുന്നു എന്ന തരത്തില്‍ ചില വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോകള്‍ പഴയതാണ് കൂടാതെ ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരണം
വീഡിയോ-1
മുകളില്‍ കാണുന്ന വീഡിയോയില്‍ ഒരു കൂട്ടം സിഖുകള്‍ പാകിസ്ഥാനും പാകിസ്ഥാന്‍റെ പ്രധാനമന്ത്രിക്കും ജയ് വിളിക്കുന്നതായി കാണാം. പാകിസ്ഥനോടൊപ്പം ഇവര്‍ ഖാലിസ്ഥാനും ജയ് വിളിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്‍റെതാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“കർഷക സമരം – ഇമ്രാൻ ഖാൻ സിന്ദാബാദ്🤒
സുഡാപ്പികൾ ജിഹാദികൾ കളികൾ തുടരട്ടെ അല്ലെ”
വീഡിയോ-2
മുകളില്‍ കാണുന്ന വീഡിയോയില്‍ ചില സിഖ് യുവാകള്‍ ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് കേള്‍ക്കാം. ഇവരുടെ കയ്യില്‍ ജര്‍ണേല്‍ സിംഗ് ഭിദ്രാന്‍വാലെയുടെ ചിത്രങ്ങളുള്ള ബാനറുകളും കാണാം. വീഡിയോയുടെ അടികുറിപ്പ് ഇങ്ങനെയാണ്: “കാർഷിക സമരത്തിന്റെ യഥാർത്ഥ തീവ്രവാദ മുഖം”
ഇതേ അടികുറിപ്പ് വെച്ച് ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Facebook Search showing similar posts.
ഈ വീഡിയോകളുടെ വസ്തുത എന്താണ്ന്ന് ഇനി നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോകളുടെ വസ്തുത അറിയാന്‍ ഞങ്ങള്‍ വീഡിയോകളെ വിവിധ ഫ്രേമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളുടെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോയെ പറ്റി ലഭിച്ച യഥാര്‍ത്ഥ വിവരണങ്ങള്‍ താഴെ നല്‍കിയ പ്രകാരമാണ്:
വീഡിയോ-1
ഈ വീഡിയോ പാകിസ്ഥാനില്‍ ഇന്ത്യയിലെ സിഖുകള്‍ പാകിസ്ഥാനും ഇമ്രാന്‍ ഖാനും സിന്ദാബാദ് വിളിക്കുന്നു എന്ന തരത്തില്‍ ഡിസംബര്‍ 9 തൊട്ട് പ്രചരിക്കാന്‍ തുടങ്ങിയതാണ്. താഴെ പാകിസ്ഥാനിലെ ഒരു പാര്‍ലമെന്‍റ് അംഗം ഈ വീഡിയോ ഡിസംബര്‍ 9ന് പങ്കുവെച്ചതായി നമുക്ക് കാണാം.
വീഡിയോയുടെ അടികുറിപ്പ് പ്രകാരം അമേരിക്കയില്‍ സിഖുകള്‍ ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനിടയില്‍ ഇമ്രാന്‍ ഖാനും പാകിസ്ഥാനും സിന്ദാബാദ് വിളിക്കുന്നത് കാണാം എന്നാണ് അബ്ദുല്‍ അലീം ഖാന്‍ എന്ന ഈ പാകിസ്ഥാനി രാഷ്ട്രിയകാരന്‍ പറയുന്നത്. ഇവിടെ നിന്ന് ആയിരിക്കാം പിന്നിട് ഈ വീഡിയോ ഇന്ത്യയിലേക്ക് വന്നത്.
#Sikhs in London chant:
— Tarek Fatah (@TarekFatah) December 11, 2020
“Allah-O-Akbar”
“ #Kashmir banega #Pakistan”
“ #Punjab banega #Khalistan”
“ @ImranKhanPTI Zindabad”
Jihadi Khalistanis coming soon to
a neighbourhood near you, courtesy Pakistan’s ISI. pic.twitter.com/IbM6H24khd
പക്ഷെ ഈ വീഡിയോ പഴയതാണ്. ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ കഴിഞ്ഞ കൊല്ലം നവംബര്‍ മുതല്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നതായി കണ്ടെത്താന്‍ സാധിച്ചു.
Screenshot: Video shared on Facebook since November 2019.
ഈ കൊല്ലം നവംബര്‍ അവസാനം തുടങ്ങിയ കര്‍ഷക സമരവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
വീഡിയോ-2
Screenshot: Video available on YouTube since 2015.
Sikhs shout “Kashmir banega Pakistan” while protesting ‘desecration’ of holy book – YouTube
ഈ വീഡിയോയും പഴയതാണ് 2015 മുതല്‍ ഈ വീഡിയോ യുട്യൂബില്‍ ലഭ്യമാണ്. 2015ല്‍ സിഖുകളുടെ പവിത്ര ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചതിനെതിരെ പ്രതിഷേധിച്ച് കാശ്മീരിലെ ബാരാമുള്ളയില്‍ സിഖ് സംഘടനകള്‍ നടത്തിയ പ്രതിഷേധ റാലിയുടെ വീഡിയോയാണിത്. ഈ വീഡിയോയും പഴയതാണ്. നിലവിലെ കര്‍ഷക സമരവുമായി വീഡിയോയിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പഴയ അസംബന്ധിതമായ വീഡിയോകള്‍ ഉപയോഗിച്ച് കര്‍ഷക സമരത്തില്‍ ഖാലിസ്ഥാനികള്‍ നുഴഞ്ഞു കയറി എന്ന വ്യാജ പ്രചാരണമാണ് ഈ പോസ്റ്റുകളിലൂടെ നടത്തുന്നത്. ഇത്തരത്തില്‍ സംശയമുള്ള വീഡിയോകള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പര്‍ 9049053770ലേക്ക് അയ്യ്ക്കുക, ഞങ്ങള്‍ ഇങ്ങനെയുള്ള വീഡിയോകള്‍ പരിശോധിച്ച് സത്യാവസ്ഥ നിങ്ങളെ അറിയിക്കും.

Title:പഴയ അസംബന്ധിതമായ വീഡിയോകള്‍ കര്‍ഷക സമരത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
