സമൂഹ മാധ്യമങ്ങളില്‍ ഒരു ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം പ്രകാരം ഹോം അഫയര്‍ ഓഫീസറായി നടിച്ച് വീട്ടില്‍ കയറി കൊള്ളയടിക്കുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവമാണ്. ഈ സംഘത്തിനോട് ജാഗ്രത പാലിക്കണം എന്ന് സന്ദേശത്തില്‍ ആവശ്യപെടുന്നു.

പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ യാതൊരു ജാഗ്രത സര്‍ക്കാര്‍ വകയായോ പോലീസ് വകയായോ പുറത്ത് ഇറക്കിയിട്ടില്ല എന്ന് കണ്ടെത്തി. എന്താണ് ഈ സന്ദേശത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ശബ്ദ സന്ദേശം കേള്‍ക്കാം. ഈ ശബ്ദ സന്ദേശത്തിനോടൊപ്പം നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

“മറ്റൊരു ഇനം #തട്ടിപ്പ് രംഗത്ത്...!!~

ഈ തട്ടിപ്പിന് നേതൃത്വം വഹിക്കുന്നത് ഭൂരിഭാഗവും #സ്ത്രീകൾ...!!

~#പൊതുജനം ജാഗ്രത പാലിക്കുക...!!

~സൂക്ഷിച്ചാൽ ദുഃഖിക്കണ്ട...!!”

ശബ്ദ സന്ദേശത്തില്‍ പറയുന്നത് ഇപ്രകാരമാണ്: “പുതിയ തട്ടിപ്പ്! ഉയര്‍ന്ന സുരക്ഷ മുന്നറിയിപ്പ്! എല്ലാവരും സുക്ഷിക്കുക!
വീട് കൊലയടിക്കാനുള്ള ഏറ്റവും പുതിയ മാര്‍ഗവുമായി ഒരു തട്ടിപ്പുകാര്‍. ഹോം അഫെര്‍സ് ഓഫീസറായി നടിച്ച് വീട്-വീടാന്തരം കയറുന്നുണ്ട്. അവരുടെ കൈവശം രേഖകളും അഭ്യെന്ത്ര മന്ത്രാലയത്തിന്‍റെ ലെറ്റര്‍ ഹെഡുമുണ്ട്. കുടാതെ വരാന്‍ ഇരിക്കുന്ന സെന്‍സസിനായി എല്ലാവര്‍ക്കും സാധുവായ തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്ന് സ്ഥിരികരിക്കാന്‍ അവകാശപെടുന്നു.

അവര്‍ വീടുകള്‍ കൊലയടിക്കുന്നു. സര്‍ക്കാരിന്‍റെ ഭാഗത്തില്‍ നിന്ന് അത്തരത്തില്‍ ഒരു നടപടി ഉണ്ടായിട്ടില്ല എന്ന് അറിയുക. ദൈവായി ഇത് നിങ്ങളുടെ അയല്‍പക്കം ഗ്രൂപ്പുകളിലും അയക്കുക. അവര്‍ എല്ലാവടത്തുമുണ്ട്. നിങ്ങളുടെ കുടുംബാങ്ങളെയും സുഹുര്‍ത്തുകളെയും വിവരങ്ങള്‍ അറിയിക്കുക. ആയുഷ്മാന്‍ ഭാരത്‌ പദ്ധതിയുടെ കീഴില്‍ എനിക്ക് നിങ്ങളുടെ ഫോട്ടോയും വിറളടിയാലവും ഇടക്കണം എന്ന് വീട്ടില്‍ വന്ന ഒരാള്‍ പറയുന്നു. അവരുടെ കയ്യില്‍ ഒരു ലാപ്ടോപ്പും ബയോമെട്രിക് മെഷീനുമുണ്ട്. അവരുടെ പേരുകളുടെ ലിസ്റ്റുമുണ്ട്. അവര്‍ ഒരു ലിസ്റ്റ് കാണിച്ച് ഈ വിവരങ്ങള്‍ എല്ലാം ചോദിക്കുകെയാണ്. ഇതെല്ലം വ്യാജമാണ്. ദൈവായി അവര്‍ക്ക് ഒരു വിവരവും ആരും നല്‍കരുത്. സര്‍ക്കാറിന്‍റെ ഭാഗത്തില്‍ നിന്ന് അത്തരത്തില്‍ ഒരു നടപടി നടക്കുന്നില്ല.

എല്ലാ വിടുകളെ കൊലയടിക്കാനുള്ള പുതിയ കവര്‍ച്ച സംഘത്തിന്‍റെ പുതിയ തട്ടിപ്പാണ്. പ്രത്യേക്കിച്ച് സ്ത്രികളോട്. വീട്ടില്‍ വരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിച്ചാലും അവരെ വീടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. വീടിന്‍റെ വാതില്‍ ഒരു കാരണവശാലും തുറക്കാരുത്. വിവരങ്ങള്‍ ഒന്നും നല്‍കരുത്. എല്ലാവരുടെ അറിവിലേക്കായി ഈ പോസ്റ്റ്‌ ആയിക്കുന്നു. എല്ലാവരും ജാഗ്രത പാളിക്കുകെയും ഗ്രൂപ്പില്‍ ഇല്ലാത്തവറോട് വിവരങ്ങള്‍ പറയുകെയും ചെയ്യണം.

എന്നാല്‍ എന്താണ് ഈ സന്ദേശത്തിന്‍റെ സത്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഇത്തരത്തിലൊരു തട്ടിപ്പ് ഈയിടെ മാധ്യമങ്ങളില്‍ എവിടെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഈയിടെ ഇങ്ങനെയൊരു സംഭവം നടന്നതായി ഞങ്ങള്‍ക്ക് എവിടെയും കണ്ടെത്തിയില്ല. കുടാതെ ഇന്ത്യയില്‍ തന്നെ എവിടെയും ഇങ്ങനെയൊരു സംഭവം നടന്നതായി ഇത് വരെ യാതൊരു റിപ്പോര്‍ട്ടുകളില്ല. പക്ഷെ ഈ വൈറല്‍ സന്ദേശത്തിനെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ഈ സന്ദേശം കുറെ വര്‍ഷങ്ങളായി പ്രച്ചരിപ്പിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. ഇന്ത്യയില്‍ 2018 മുതല്‍ ഈ സന്ദേശം ഇംഗ്ലീഷില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ഇംഗ്ലീഷ് സന്ദേശത്തിന്‍റെ മലയാളം തര്‍ജമയാണ് നമ്മള്‍ ശബ്ദ സന്ദേശത്തിലും കേള്‍ക്കുന്നത്. 2018ല്‍ ഫെസ്ബൂക്കില്‍ പോസ്റ്റ്‌ ചെയ്ത ഇത് പോലെയുള്ള ഒരു സന്ദേശം നമുക്ക് താഴെ കാണാം.

ഇന്ത്യയില്‍ മാത്രമല്ല ഈ സന്ദേശം മലയ്ഷ്യ, അമേരിക്ക, പാകിസ്ഥാന്‍, ഓസ്ട്രേലിയ എന്നി രാജ്യങ്ങളിലും കാലങ്ങളായി പ്രചരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സംഭവം 2017ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നതാണ്. ഇതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ അഭ്യെന്ത്ര മന്ത്രാലയം ഈ സന്ദേശം ട്വീറ്റ് ചെയ്തിരുന്നു.

Archived Link

ഈ സന്ദേശമാണ് വര്‍ഷങ്ങളായി പ്രചരിപ്പിക്കുന്നത്. പല വസ്തുത അന്വേഷണ പ്രസ്ഥാനങ്ങള്‍ ഈ സന്ദേശം വ്യാജമാണ് എന്ന് സ്ഥാപ്പിച്ചിട്ടുമുണ്ട്.

ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങള്‍ കേരള പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്‌ടര്‍ പ്രമോദ് കുമാറിനോട് ചോദിച്ചു. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: “ഇത്തരത്തില്‍ യാതൊരു സുരക്ഷ മുന്നറിയിപ്പ് ഞങ്ങള്‍ പുറത്ത് ഇറക്കിയിട്ടില്ല. കുടാതെ ഇത്തരത്തില്‍ യാതൊരു സംഭവം ഇത് വരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമില്ല.”

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ശബ്ദ സന്ദേശം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. കൊല്ലങ്ങളായി പ്രചരിപ്പിക്കുന്ന ഒരു സന്ദേശത്തിനെ വിണ്ടും പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഹോം അഫയര്‍ ഓഫീസറായി നടിച്ച് വെട്ടില്‍ കയറി കൊള്ളയടിക്കുന്ന സംഘത്തെ കുറിച്ചുള്ള സുരക്ഷ മുന്നറിയിപ്പിന്‍റെ സത്യാവസ്ഥ അറിയൂ...

Written By: K. Mukundan

Result: False