വിവരണം

ഉരുൾ പൊട്ടലിൽ ജീവനും, സ്വത്തും നഷ്ടപെട്ട ഹതഭാഗ്യരുടെ കണ്ണുനീരൊപ്പുന്ന രാഹുൽ ജി എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ മേഖല സന്ദര്‍ശിക്കാനെത്തിയെ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ ഭക്ഷണശാലയില്‍ എത്തി അവിടെയുള്ള ജീവനക്കാര്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത് ഭക്ഷണം കഴിക്കുന്നു എന്ന പേരിലാണ് പ്രചരണം. മോഹന കുറുപ്പ് എംകെ എന്ന വ്യക്തി പങ്കുവെച്ച ഇതെ പോസ്റ്റ് കാണാം-

Facebook Post Archived Screenshot

എന്നാല്‍ യഥാര്‍ത്ഥത്തില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ച സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുകയും ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന വീഡിയോ കീ വേര്‍ഡുകളായി ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ വീഡിയോ യൂട്യൂബില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നിന്നും 2024 ജൂണ്‍ 13നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. On his way to Wayanad, Rahul Gandhi enjoyed a delicious lunch at the 'White House' restaurant എന്നതാണ് വീഡിയോയുടെ തലക്കെട്ട്. ജൂലൈ 30നാണ് നാടിനെ നടുക്കിയ ഭൂകമ്പം വയനാടിന് തകര്‍ത്തെറിഞ്ഞത്. ഇതിന് ഒരു മാസം മുന്‍പാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെ വൈറ്റ് ഹൗസ് റെസ്റ്റോറന്‍റ് സന്ദര്‍ശിച്ചതെന്നും ജീവനക്കാര്‍ക്കൊപ്പം ചിത്രങ്ങളെടുത്തതെന്നും വ്യക്തം.

യൂട്യൂബ് വീഡിയോ -

INC YouTube Video

ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയും ഇതെ വീഡിയോ ട്വീറ്റ് ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വീഡിയോ കാണാം-

IANS X Video

നിഗമനം

ജൂണ്‍ മാസത്തില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വയനാട് ദുരന്ത സ്ഥലത്ത് എത്തിയപ്പോള്‍ ഹോട്ടലില്‍ സന്ദര്‍ശിച്ച് ജീവനക്കാര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണെ തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ദുരന്ത മേഖല സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗന്ധിയുടെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Written By: Dewin Carlos

Result: Misleading