
UPയില്‍ ദൈവങ്ങള്‍ക്ക് വാക്സിന്‍ കൊടുക്കുന്നത്തിനെ തുടര്‍ന്നാണ് വാക്സിന്‍ ക്ഷാമം ഉണ്ടാകുന്നത് എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിന് UPയുമായി യാതൊരു ബന്ധമില്ല. ഞങ്ങള്‍ ചിത്രം ഇതിനെ മുമ്പേ മറ്റൊരു പ്രചരണത്തില്‍ ഉപയോഗിച്ചപ്പോള്‍ അന്വേഷിച്ച് ഇതിന്‍റെ സത്യാവസ്ഥ പ്രസിദ്ധികരിച്ചിരുന്നു. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നമുക്ക് ചില പൂജാരികള്‍ കട്ടിലില്‍ കിടക്കുന്ന വിഗ്രഹങ്ങളെ പൂജിക്കുന്നതായി കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “UP യിൽ ദൈവങ്ങൾക്കും വാക്സിൻ. ഇതാണ് വാക്സിൻ ക്ഷാമത്തിന് കാരണം”
ഈ പ്രചരണം നടത്തുന്നത് ഈ ഒരു പോസ്റ്റ് മാത്രമല്ല. ഇത് പോലെയുള്ള ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടിലും കാണാം.

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രം ഇതിനെ മുമ്പും തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയുണ്ടായിട്ടുണ്ട്. അന്ന് ഈ ‘ദൈവങ്ങള്‍ ക്വാറന്‍റീനിലാണ്’ എന്നായിരുന്നു പ്രചരണം. ഈ പ്രചരണത്തിനെ പൊളിക്കുന്ന ഞങ്ങളുടെ ഫാക്റ്റ് ചെക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ യുട്യൂബ് വീഡിയോ ലഭിച്ചു. ഈ വീഡിയോയില്‍ റഷ്യയിലെ ഒരു ISKCON ക്ഷേത്രമാണ് കാണുന്നത്. ഈ ക്ഷേത്രത്തില്‍ കട്ടിലില്‍ കടക്കുന്ന വിഗ്രഹങ്ങള്‍ ശ്രി ശ്രി പഞ്ചതത്വത്തിന്‍റെതാണ്. വീഡിയോയില്‍ റഷ്യന്‍ ഭക്തര്‍ വിഗ്രഹങ്ങളെ പൂജിക്കുന്നത് നമുക്ക് കാണാം. വീഡിയോയുടെ അടികുറിപ്പ് പ്രകാരം ഈ ക്ഷേത്രം റഷ്യയിലെ ഒമ്സ്ക് എന്ന നഗരത്തിലാണ്. വീഡിയോ ജൂലൈ 26, 2019നാണ് യുട്യൂബില്‍ പ്രസിദ്ധികരിച്ചത്. അതായത് കൊറോണ മഹാമാരി തുടങ്ങുന്നതിന് മുമ്പേ. വീഡിയോ താഴെ കാണാം.
നിഗമനം
ഈ ചിത്രം UPയിലെതല്ല. കൂടാതെ ഈ ചിത്രത്തിന് ഇന്ത്യയുമായോ കൊറോണ മഹാമാരിയുമായിയോ യാതൊരു ബന്ധവുമില്ല. ഈ ചിത്രം റഷ്യയിലെ ഒരു ISKCON ക്ഷേത്രത്തിലെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:റഷ്യയിലെ പഴയ ചിത്രം ഉപയോഗിച്ച് UPയില്‍ ദൈവങ്ങള്‍ക്ക് വാക്സിന്‍ കൊടുക്കുന്നു എന്ന തരത്തില്‍ വ്യാജപ്രചരണം…
Fact Check By: Mukundan KResult: False
