
കേരളത്തിലെ അട്ടപ്പാടിയില്‍ ജിവിക്കുന്ന പട്ടിണി കുട്ടികള്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് അട്ടപ്പാടിയും കേരളവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എവിടുത്തെതാണ് നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ചില പാവപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രം കാണാം. ഈ ചിത്രം അട്ടപ്പാടിയുമായി ബന്ധപെടുത്തി പോസ്റ്റില്‍ എഴുതുന്നത് ഇങ്ങനെയാണ്: “അട്ടപ്പാടിയിലെ പട്ടിണി മാറ്റിയാല്‍ വൈറല്‍ ആവില്ലല്ലോ…? അട്ടപ്പാടി സഹജ ജീവികള്‍ക്ക്…മഴവെള്ളവും അത്താഴ പട്ടിണിയും. ലക്ഷ ദ്വീപിലെ 3/4കള്‍ക്ക് ബീഫും ബിരിയാണിയും”
പക്ഷെ ഈ ചിത്രത്തിന് അട്ടപ്പാടിയോ കേരളവുമായോ വല്ല ബന്ധമുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിന്റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് ഇരയാക്കി. ഗൂഗിള്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളെ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ഗെറ്റി ഇമേജസ് എന്ന സ്റ്റോക്ക് വെബ്സൈറ്റില്‍ ലഭിച്ചു.

ചിത്രം കാണാന്‍- Getty Images
ഈ ചിത്രം കൊല്ലങ്ങള്‍ക്ക് മുമ്പേ ഒരു ഓസ്ട്രേലിയന്‍ മാധ്യമമായ ദി എജിന് വേണ്ടി ബ്രെന്‍ഡന്‍ എസ്പോസിതോ എന്ന ഫോട്ടോഗ്രഫര്‍ ആണ് എടുത്തത്. ഈ ചിത്രം എടുത്തത് മധ്യപ്രദേശിലെ പരേത ഗ്രാമത്തിലാണ്. ഗ്രാമത്തില്‍ സ്പന്ദന്‍ എന്ന പേരുള്ള ഒരു എന്‍.ജി.ഓ. നടത്തുന്ന പാവപെട്ട കുട്ടികള്‍ക്കുള്ള ഭക്ഷണം കഴിക്കുന്ന ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികളാണ് നാം ചിത്രത്തില്‍ കാണുന്നത്. ഈ ചിത്രം 2009 മുതല്‍ ഗെറ്റി ഇമേജസില്‍ ലഭ്യമാണ്.
നിഗമനം
കേരളത്തിലെ അട്ടപ്പാടിയെ ഉദ്ദേശിച്ച് ഇട്ട പോസ്റ്റില്‍ ചിത്രം നല്‍കിയിരിക്കുന്നത് അട്ടപ്പാടിയിലെതല്ല പകരം മധ്യപ്രദേശിലെ ഒരു ഗ്രാമത്തിന്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മധ്യപ്രദേശിലെ പഴയ ചിത്രം അട്ടപ്പാടിയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: Misleading
