FACT CHECK: മിയ ഖലിഫയുടെ ജന്മദിനം ആഘോഷിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തതാണ്…

ദേശീയം | National രാഷ്ട്രീയം | Politics

വിവരണം 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പരാമര്‍ശവുമായി മിയ ഖലിഫ എന്ന പോണ്‍ നടി രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു എന്നായിരുന്നു മിയയുടെ ട്വീറ്റ്. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. 

ചിത്രത്തില്‍ ലവ് യു മിയ എന്നെഴുതിയ കേക്ക് കാണാം. ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രത്തിലെ മിയ ഖലിഫയുടെ വായിലേക്ക്  കേക്ക് കഷണം പകരുന്ന ദൃശ്യമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: മുൻ ബാർ ജീവനക്കാരി നേതാവായ പാർട്ടിയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കണ്ട 🙏🙏🙏 

archived linkFB post

എന്നാല്‍ ചിത്രം എഡിറ്റഡ് ആണെന്നും മിയ ഖലിഫയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നും ഫാക്റ്റ് ക്രെസണ്ടോ കണ്ടെത്തി.

വിശദാംശങ്ങള്‍

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ചിത്രങ്ങളുടെ ശേഖരവും വില്പനയും നടത്തുന്ന ഗെറ്റി ഇമേജസ് എന്ന വെബ്‌സൈറ്റില്‍ നിന്നും ഇതേ ചിത്രം ലഭിച്ചു. മിയ ഖലിഫയുടെ ചിത്രത്തിന്‍റെ സ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ ചിത്രമാണ് യഥാര്‍ത്ഥത്തില്‍ ഉള്ളത്. 

<a id=’_v8Hb8nbSxl2eWC0TSpqDQ’ class=’gie-single’ href=’http://www.gettyimages.in/detail/74769332′ target=’_blank’ style=’color:#a7a7a7;text-decoration:none;font-weight:normal !important;border:none;display:inline-block;’>Embed from Getty Images</a><script>window.gie=window.gie||function(c){(gie.q=gie.q||[]).push(c)};gie(function(){gie.widgets.load({id:’_v8Hb8nbSxl2eWC0TSpqDQ’,sig:’GTXT30BLFT0knmR85DhOauW03svG3uJBJgv4FNY7T00=’,w:’594px’,h:’403px’,items:’74769332′,caption: true ,tld:’in’,is360: false })});</script><script src=’//embed-cdn.gettyimages.com/widgets.js’ charset=’utf-8′ async></script>

ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് 2007 ജൂണ്‍ 19 നാണ്. ചിത്രത്തിന്‍റെ അടിക്കുറിപ്പിന്റെ പരിഭാഷ ഇങ്ങനെ: ഇന്ത്യൻ യൂത്ത് കോൺഗ്രസ് അനുഭാവികൾ കോൺഗ്രസ് പാർട്ടി പാർലമെന്റ് അംഗവും (എംപി) കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ചെയർപേഴ്‌സൺ സോണിയ ഗാന്ധിയുടെ മകനുമായ രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു.”

പോസ്റ്റിലെ ചിത്രവും യഥാര്‍ത്ഥ ചിത്രവും തമ്മിലുള്ള താരതമ്യം നോക്കുക:

2007 ലെ ചിത്രത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററിലെ ചിത്രം  എഡിറ്റ് ചെയ്തു മാറ്റിയ ശേഷം മിയ ഖലിഫയുടെ ചിത്രം കൂട്ടിചേര്‍ത്തിരിക്കുകയാണ്.

നിഗമനം 

പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് മുന്നില്‍ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷം നടത്തുന്നതിന്‍റെ 2007 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ചിത്രമാണിത്.

Avatar

Title:മിയ ഖലിഫയുടെ ജന്മദിനം ആഘോഷിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തതാണ്…

Fact Check By: Vasuki S 

Result: False