പുതുതായി പണിത റോഡില്‍ ദേവാലയത്തിലെ പോലെ ചെരിപ്പുകള്‍ അഴിച്ചു വച്ച് ആളുകള്‍ കയറി നില്‍ക്കുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം

പുതുതായി ടാര്‍ ചെയ്ത റോഡില്‍ കുറച്ചു കുട്ടീകള്‍ സൈക്കിള്‍ ചവിട്ടി ഉല്ലസിക്കുന്നത് കാണാം. അവരുടെ ചെരിപ്പുകള്‍ ക്രമമായി അടുക്കി റോഡിന്‍റെ ഓരത്ത് സൂക്ഷിച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. ഉത്തര്‍പ്രദേശില്‍ പുതുതായി പണിത റോഡിന്‍റെ

ഉത്തര്‍പ്രദേശില്‍ പുതുതായി നിര്‍മ്മിച്ച റോഡിന്‍റെ ചിത്രമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഉപിയിലെ ഉൾ ഗ്രാമത്തിൽ നിർമിച്ച റോഡ്

ആദ്യമായി ടാറിട്ട റോഡ് കണ്ടപ്പോൾ അവർ പാദരക്ഷ അഴിച്ചു മാറ്റി റോഡിൽ മണ്ണ് ആവാതെ ശ്രദ്ധിക്കുന്നു 🤣”

FB postarchived link

എന്നാല്‍ ഈ റോഡ്‌ ഇത്തര്‍പ്രദേശിലേതല്ല. ഇന്ത്യയിലേത്‌ പോലുമല്ല, റോഡിന്‍റെ ചരിത്രം മറ്റൊന്നാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

ഞങ്ങള്‍ റോഡിന്‍റെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇത് ഇന്തോനേഷ്യയിലേതാണ് എന്ന് വ്യക്തമാക്കുന്ന ചില ലേഖനങ്ങള്‍ ലഭിച്ചു.

ഇന്തോനേഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാരം കുട്ടികൾ ചെരുപ്പ് അഴിച്ചു പുതിയ ടാര്‍ റോഡിൽ കളിക്കുന്നതിന്‍റെ വൈറൽ ഫോട്ടോ ആണിത്. വാര്‍ത്തയുടെ പരിഭാഷ ഇതാണ്:

ജക്കാർത്ത – അടുത്തിടെ നിർമ്മിച്ച ടാര്‍ റോഡില്‍ കുട്ടികൾ ചെരുപ്പ് അഴിച്ചു വച്ച് കയറി നിന്ന് കളിക്കുന്നതിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈ ഫോട്ടോ സംസാര വിഷയമാണ്, കാരണം കുട്ടികൾ വളരെ സന്തോഷത്തോടെയാണ് പുതിയ റോഡിൽ കളിക്കുന്നത്.

ഗോഥെഡ് എന്ന X അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത ഇതേ ചിത്രം സെൻട്രൽ ജാവയുടെ ഗവർണർ ഗഞ്ചർ പ്രനോവ് റീട്വീറ്റ് ചെയ്തിരുന്നു.

കുട്ടികൾ കളിക്കുന്നതിന്‍റെ സന്തോഷകരമായ നിമിഷങ്ങള്‍ ഇന്തോനേഷ്യയില്‍ സെൻ‌ട്രൽ ലാം‌പുങിലെ വാട്‌സിലാണ് ചിത്രീകരിച്ചത് എന്നാണ് ഗോഥെഡ് ട്വീറ്റില്‍ പറയുന്നത്. മറ്റ് ഇന്തോനേഷ്യന്‍ മാധ്യമങ്ങളും ചിത്രം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് കൊടുത്തിരുന്നു.

2018 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വൈറല്‍ ചിത്രം ത്രിപുരയിലേതല്ല, ഇന്തോനേഷ്യയിലേതാണ്.

2020 നവംബറില്‍ ഇതേ ചിത്രം ത്രിപുരയുടെ പേരില്‍ പ്രചരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ ഫാക്റ്റ് ചെക്ക് ചെയ്ത് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

FACT CHECK: ഇന്തോനേഷ്യയിലെ റോഡിന്‍റെ ചിത്രം ത്രിപുരയിലേത് എന്ന്‍ തെറ്റായി പ്രചരിക്കുന്നു…

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ചെരിപ്പ് അഴിച്ചു വച്ചശേഷം കുട്ടികള്‍ പുതിയ റോഡില്‍ കയറി നില്‍ക്കുന്ന ചിത്രം ഇന്തോനേഷ്യയിലേതാണ്. പോസ്റ്റില്‍ അവകാശപ്പെടുന്നതുപോലെ ഉത്തര്‍പ്രദേശിലേതല്ല.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘യുപിയിലെ ഗ്രാമത്തില്‍ ആദ്യമായി പണിത റോഡില്‍ ചെരിപ്പ് അഴിച്ചുവച്ച് കയറിയ കുട്ടികള്‍’ എന്നു പ്രചരിപ്പിക്കുന്നത് ഇന്തോനേഷ്യയിലെ പഴയ ചിത്രം...

Fact Check By: Vasuki S

Result: False