ഒന്നു-രണ്ടു സ്ഥലങ്ങളില്‍ വെടിനിര്‍ത്തലിന് ധാരണ ആയെങ്കിലും റഷ്യൻ, ഉക്രേനിയൻ യുദ്ധം തുടരുകയാണ്. യുദ്ധമേഖലയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും ധാരാളമായി പ്രചരിക്കുന്നുണ്ട്. പലതും നിലവിലെ യുദ്ധമേഖലയില്‍ നിന്നുള്ളതാണോ അതോ പഴയതാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.

പ്രചരണം

യുക്രെയ്നില്‍ ലംഗറിൽ ഭക്ഷണം വിളമ്പുന്ന സിഖുകാരുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുക്രെയ്നില്‍ ഒരു ‘ലംഗർ’ നടത്തുന്ന സിഖുകാർ യുദ്ധത്തിനിടയിൽ ഉക്രെയ്‌നിലെ ജനങ്ങൾക്ക് ഭക്ഷണം നല്‍കുകയാണ് എന്നാണ് അവകാശപ്പെടുന്നത്. ചിത്രത്തിന് ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ഈസ്റ്റ് ഓർ വെസ്റ്റ്,

സർദാർ ഈസ് ബെസ്റ്റ്

യുക്റൈനിൽ യുദ്ധ മേഖലയിൽ സിക്കുകൾ തുടങ്ങിയ ഭക്ഷണശാല.”

archived linkFB post

ഞങ്ങള്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തിന് യുക്രെയ്നുമായോ ഇപ്പോഴത്തെ യുദ്ധ സാഹചര്യവുമായോ യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി.

വസ്തുത ഇതാണ്

ഗൂഗിൾ റിവേഴ്സ് ഇമേജ് അന്വേഷണം നാദത്തി നോക്കിയപ്പോള്‍ 2018 ഓഗസ്റ്റ് 6-ന് " We the Sikhs" എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജ് പ്രസിദ്ധീകരിച്ച ഇതേ ചിത്രം ലഭിച്ചു. ചിത്രത്തിന്‍റെ അടിക്കുറിപ്പിൽ "കാനഡയിലെ ആദ്യത്തെ സൗജന്യ ഭക്ഷണ ട്രക്ക് - ഗുരു നാനാക്ക് ദേവ് ജിയുടെ LANGAR - ഗുഡ്‌ബൈ ഹംഗർ" എന്ന് പറയുന്നു. വിശ്വാസമോ ലിംഗഭേദമോ പ്രായമോ ജാതിയോ പദവിയോ പരിഗണിക്കാതെ ഏവർക്കും ഇവിടെ സ്വാഗതം. #WeTheSikhs #Langar #GuruNanakDevJi #proudtobesikh,” അവർ 2018-ൽ ഇതേ ചിത്രം തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

"ദ ദേശി സ്റ്റഫ്" എന്ന പേരിലുള്ള മറ്റൊരു ഫേസ്ബുക്ക് പേജ് 2016 നവംബർ 21 ന് "ഇന്ത്യൻ സിഖുകാർ യുകെയിൽ എല്ലാ ദിവസവും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നു" എന്ന അടിക്കുറിപ്പോടെ ഇതേ ചിത്രം പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.

ഇതിൽ നിന്ന് ഒരു സൂചന സ്വീകരിച്ച്, ഞങ്ങൾ YouTube-ൽ കീവേഡ് അന്വേഷണം നടത്തിയപ്പോള്‍, 2016 സെപ്റ്റംബർ 13-ന് PTC ന്യൂസ് പ്രസിദ്ധീകരിച്ച കാനഡയിലെ ആദ്യത്തെ ലങ്കറിന്‍റെ വീഡിയോ ലഭിച്ചു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്: “കാനഡയിലെ ആദ്യത്തെ സൗജന്യ ഭക്ഷണ ട്രക്ക് - ഗുരു നാനാക്ക് ദേവ് ജിയുടെ ലംഗർ - വിശപ്പ് വിട.” വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന ഇതേ ലംഗറിന്‍റെ ചിത്രമാണ് പോസ്റ്റിലുള്ളത്.

ഉക്രെയ്‌നിൽ സിഖുകാർ ലങ്കർ വഴി ഭക്ഷണ വിതരണം നടത്തിയോ?

എൻ‌ഡി‌ടി‌വിയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ഒരു ട്രെയിൻ ഉക്രെയ്‌ന് കിഴക്ക് പോളിഷ് അതിർത്തിയിലേക്ക് പോയതായി അറിയിക്കുന്നു. ഉക്രെയ്ൻ വ്യോമപാത അടച്ചതിനാൽ പലരും പലായനത്തിനായി അയൽരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഖൽസ എയ്ഡ് സ്ഥാപകന്‍ രവീന്ദർ സിംഗ് പങ്കുവെച്ച വീഡിയോയില്‍, ഓടുന്ന ട്രെയിനിൽ വിദ്യാർത്ഥികൾ ലങ്കറിൽ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നത് കാണാം.

വൈറൽ ചിത്രത്തിനൊപ്പം നടത്തിയ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഈ ഫാക്ട് ചെക്ക് ഇംഗ്ലിഷില്‍ വായിക്കാന്‍:

2016 Image From Canada Viral As Sikhs Operating A ‘Langar’ In Ukraine In The Midst Of War.

നിഗമനം

പോസ്റ്റിലെ ചിത്രം പഴയതാണ്. 2016-ൽ കാനഡയിൽ സിഖുകാർ ലംഗറില്‍ ഭക്ഷണം വിതരണം ചിത്രമാണ് യുക്രെയ്നുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത്. എന്നിരുന്നാലും, യുദ്ധത്തിനിടയിൽ ഉക്രെയ്നിലെ ജനങ്ങൾക്ക് സിഖുകാർ ലംഗർ വഴി ഭക്ഷണം വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

Avatar

Title:സിഖുകാര്‍ യുക്രെയ്നിൽ 'ലങ്കർ' വഴി ഭക്ഷണ വിതരണം നടത്തുന്നു എന്ന് പ്രചരിപ്പിക്കുന്നത് കാനഡയിൽ നിന്നുള്ള പഴയ ചിത്രം ഉപയോഗിച്ചാണ്...

Fact Check By: Vasuki S

Result: Partly False