
മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഈയിടെ എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാലിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മാർച്ച് 13നാണ് ഖട്ടർ നിയമസഭാംഗത്വം രാജിവച്ചത്.
ഇതിന് ശേഷം അദ്ദേഹത്തിന്‍റെ ഒരു ചിത്രം വൈറലാകുന്നുണ്ട്.
പ്രചരണം
ഖട്ടർ തോളില്‍ ഒരു ഭാണ്ഡവും കൈയില്‍ രണ്ടു സാധാരണ സഞ്ചികളില്‍ കുറച്ചു സാധനങ്ങളുമായി റോഡില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
രാജിവച്ചതിന് പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് പോകാനായി സാധനങ്ങൾ പാക്ക് ചെയ്തപ്പോൾ പകർത്തിയതാണ് ഈ ഫോട്ടോയെന്നാണ് അവകാശവാദം. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഹരിയാന മുൻ മുഖ്യമന്ത്രി ശ്രീ മനോഹർലാൽ ഖട്ടർ രാജിവച്ചശേഷം തൻ്റെ ഔദ്യോഗിക വസതി ഒഴിഞ്ഞ് ബാഗുകളും സഞ്ചികളുമെടുത്ത് പുറത്തേക്കിറങ്ങിയ ദൃശ്യമാണിത് ! അദ്ദേഹം ഒരു യഥാർത്ഥ RSS കാരനാണ്, അദ്ദേഹത്തിൻ്റെ സ്വത്ത് ഇത്ര മാത്രം! അദ്ദേഹത്തിനുണ്ടായിരുന്നതെല്ലാം പാവങ്ങൾക്ക് സംഭാവനയായി നല്കി. അദ്ദേഹത്തിൻ്റെ പെൻഷൻ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രം ഉപകരിക്കും.
*ജോലാ ഉഠാകർ ഖർ ചൽ ദുംഗ എന്ന് പ്രധാനമന്ത്രി പറയുന്നത് പോലെ തന്നെയാണിത്.*”

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇത് 2019 മുതല്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുണ്ടെന്ന് വ്യക്തമായി. നിരവധി പഴയ പോസ്റ്റുകളില്‍ ഇതേ ചിത്രമുണ്ട്. ഘട്ടറിനെ വിമര്‍ശിച്ചു കൊണ്ടാണ് പലരും ചിത്രം പങ്കുവച്ചിരിക്കുന്നത്.
2024 മാർച്ച് 12-നാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഖട്ടര്‍ രാജി വച്ചത് .

പ്രചരിക്കുന്നചിത്രം അതിന് മുമ്പുള്ളതാണെന്ന് തെളിവുകൾ സ്ഥിരീകരിക്കുന്നു.

സമീപകാല വാർത്താ റിപ്പോർട്ടുകളിലും മനോഹർ ലാൽ ഖട്ടറിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലും തിരഞ്ഞെങ്കിലും അദ്ദേഹം ഔദ്യോഗിക വസതിയിൽ നിന്ന് മിനിമം ലഗേജുമായി പോകുന്നതിനെക്കുറിച്ചുള്ള ചിത്രങ്ങളോ വിവരങ്ങളോ ഒന്നും നല്‍കിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
വൈറല്‍ ചിത്രത്തിലേത് മനോഹർ ലാൽ ഖട്ടര്‍ തന്നെയാണോ എന്നതിന് യാതൊരു സ്ഥിരീകരണവുമില്ല. വൈറൽ ചിത്രത്തിലെ വ്യക്തി ഖട്ടര്‍ തന്നെയാണോ എന്ന് സ്വതന്ത്രമായി പരിശോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും മനോഹർ ലാൽ ഖട്ടറിന്‍റെ രാജിക്ക് മൂന്നുനാല് വര്‍ഷം മുമ്പ് മുതല്‍ത്തന്നെ ഇന്‍റര്‍നെറ്റിൽ പ്രചരിക്കുന്ന ചിത്രമാണിത് എന്ന് ഉറപ്പിക്കാനായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം തെറ്റാണ്. പ്രചരിക്കുന്ന ചിത്രം കൃത്യമായി പറഞ്ഞാല്‍ 2019 ഒക്ടോബര്‍ 24 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. ഖട്ടറിന്‍റെ രാജി 2014 മാര്‍ച്ച് 12 നായിരുന്നു. അതിനാല്‍ ചിത്രത്തിന് മനോഹര്‍ ഖട്ടറിന്‍റെ രാജിയുമായി യാതൊരു ബന്ധവുമില്ല. രാജിവച്ച ശേഷം ഖട്ടര്‍ മിനിമം ലഗേജുമായി ഔദ്യോഗിക വസതിയില്‍ നിന്നും പുറത്തേയ്ക്ക് വന്നു എന്നതിന് യാതൊരു തെളിവുകളുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:‘ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചശേഷം ഔദ്യോഗിക വസതി ഒഴിയുന്നു’- പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ ചിത്രം…
Fact Check By: Vasuki SResult: False
