
വിവരണം
എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 28 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ലോകത്തിന്‍റെ ശ്വോസകോശമാണ് ആമസോൺ മഴക്കാടുകൾ കഴിഞ്ഞകുറച്ചു ദിവസങ്ങളായി ആ കാട് കത്തുകയാണ് അവിടെ നിന്നുള്ള ചില അതിജീവന കാഴ്ചകൾ..” എന്ന അടിക്കുറിപ്പോടെ ആമസോൺ മഴക്കാടുകളിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട തീപിടുത്തത്തിന്‍റെ ഏതാനും ചിത്രങ്ങളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.

archived link | FB post |
ലോകം മുഴുവനുമുള്ള ജീവജാലങ്ങൾ ശ്വസിക്കുന്നതിന്‍റെ 20% ഓക്സിജൻ സംഭാവന നൽകുന്ന ആമസോൺ കാടുകളിൽ കഴിഞ്ഞ ഒരു മാസത്തോളമായി പടർന്നു കൊണ്ടിരിക്കുന്ന കാട്ടുതീ സാമൂഹിക മാധ്യമങ്ങളടക്കം എല്ലാ മാധ്യമങ്ങളും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നു. എണ്ണമറ്റ ജീവജാലങ്ങളും സസ്യവർഗങ്ങളും വനപ്രദേശവും നശിച്ചുപോയതായി കണക്കാക്കപ്പെടുന്നു. ഈ ചിത്രങ്ങൾ ആമസോൺ വനങ്ങളിലെ കാട്ടുതീയിൽ നിന്നുമുള്ളതാണോ..? നമുക്ക് അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഈ ചിത്രങ്ങൾ ഞങ്ങൾ google reverse image ഉപയോഗിച്ച് പരിശോധിച്ച് നോക്കി.
ചിത്രം 1

“ബുമിതാമ ഗുണജയ അഗ്രോയുടെ (ബിജിഎ) പാം ഓയിൽ തോട്ടങ്ങൾക്കായി ബോർണിയോയിലെ മഴക്കാടുകളുടെ മൊത്തനാശം ഒറാംഗ്ഒട്ടംഗുകളുടെ നിലനിൽപ്പിന് ഭീഷണിയാണ്. – “സുസ്ഥിര” പാം ഓയിൽ എന്ന് ലേബൽ നൽകുന്ന സംഘടനയായ ആർഎസ്‌പിഒയിലെ അംഗമാണ് ബിജിഎ. വനനശീകരണം അവസാനിപ്പിക്കാനും ഇപ്പോൾ പാം ഓയിൽ ഇറക്കുമതി അവസാനിപ്പിക്കാനും ദയവായി ആവശ്യപ്പെടുക!” എന്ന അടിക്കുറിപ്പുമായി ഇതേ ചിത്രം 2016 നവംബർ 13 ന് ഇതേ ക്യാമ്പയിൻ അവസാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | rainforest |
പാം ഓയിൽ തോട്ടങ്ങളുടെ ദ്രുതഗതിയിലുള്ള വികാസത്തിന്, ഒറാംഗ് ഒട്ടാങ്ങുകളുടെ വാസസ്ഥലമായ മഴക്കാടുകൾ കൃഷിക്ക് ഭൂമി ഒരുക്കുന്നതിനായി മാറ്റിയെടുത്തിരിക്കുന്നു. സുമാത്രയിൽ കുറഞ്ഞത് 10.8 ദശലക്ഷം ഹെക്ടർ പാം ഓയിൽ തോട്ടങ്ങളാക്കി മാറ്റി.
“മിക്കപ്പോഴും, കർഷകരും പ്ലാന്‍റേഷൻ ഡവലപ്പർമാരും മനപൂർവ്വം നിയമവിരുദ്ധമായി ഈ തോട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനായി ഭൂമി വൃത്തിയാക്കുന്നതിന് സ്ലാഷ് ആൻഡ് ബേൺ ടെക്നിക് ഉപയോഗിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന തീ ഒറംഗുട്ടാൻ ആവാസവ്യവസ്ഥയുടെ വിശാലമായ പ്രദേശങ്ങളെ നശിപ്പിക്കുക മാത്രമല്ല, സാവധാനത്തിൽ നീങ്ങുന്ന ആയിരക്കണക്കിന് ഒറംഗുട്ടാനുകളെ രക്ഷപ്പെടാൻ കഴിയാതെ കത്തിക്കുകയും ചെയ്യുന്നു. തീജ്വാലയിൽ നിന്ന് രക്ഷപ്പെടുന്ന ഒറാംഗ് ഒടാംഗുകളെ ഗ്രാമവാസികൾ ഇറച്ചിക്കായി ക്രൂരമായി കൊല്ലുന്നു.
‘അഗ്നിപരീക്ഷ’യെ അതിജീവിച്ച ഭാഗ്യമുള്ള ഒറംഗുട്ടാൻമാരെ രക്ഷാപ്രവർത്തകര്‍ കൊണ്ടുപോയി മുറിവുണക്കി ആരോഗ്യം വീണ്ടെക്കുമ്പോള്‍ വീണ്ടും കാട്ടിലേക്ക് വിടുന്നു. 2006-ൽ രക്ഷപ്പെടുത്തിയ 120 ബോർണിയൻ ഒറംഗുട്ടാനുകൾ നിർജ്ജലീകരണം, പുക ശ്വസനം അല്ലെങ്കിൽ ഗ്രാമവാസികൾ വരുത്തിയ മുറിവുകൾ എന്നിവ മൂലം ബുദ്ധിമുട്ടുന്നു.”
എന്ന വിവരണം ലേഖനത്തിൽ നൽകിയിട്ടുണ്ട്.
ഈ ചിത്രം ആമസോൺ കാടുകളിൽ അടുത്തിടെ ഉണ്ടായ കാട്ടുതീയിൽ നിന്നുള്ളതല്ല, പാം ഓയിൽ തോട്ടങ്ങൾ ഒരുക്കുന്ന കർഷകർ വനനശീകരണം നടത്തിയപ്പോൾ പൊള്ളി പരിക്കേറ്റ ഒറാങ് ഒട്ടങ്ങിന്റേതാണ് എന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.
ചിത്രം 2

ഈ ചിത്രം ഞങ്ങൾ പരിശോധിച്ചപ്പോൾ കിട്ടിയ ഫലങ്ങൾ ഇങ്ങനെയാണ് :
ചിത്രത്തിന്‍റെ വിശദാംശങ്ങൾ തിരഞ്ഞപ്പോൾ ഞങ്ങൾക്ക് വെനിസ്വേല ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു വെബ്‌സൈറ്റ് ലഭിച്ചു. ലേഖനത്തിന്‍റെ പരിഭാഷ താഴെ കൊടുക്കുന്നു. ആമസോണിൽ കാട്ടുതീയിൽ പെട്ട കരടിയുടെ പേരിൽ പ്രചരിക്കുന്ന ഈ ചിത്രം ആമസോണിൽ നിന്നുള്ളത് തന്നെയാണെന്ന് ഉറപ്പിക്കാനാവില്ല. പ്രത്യേക ലെൻസ് ഉപയോഗിച്ച് ദൂരെ നിന്നും ചിത്രീകരിച്ചത് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്‍റെ ഉടമ ഫോട്ടോഷോപ്പ് ഡിസൈനറായ സെൻജ ഗാമറാണ് . അതിനാൽ ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാകാൻ സാധ്യതയുണ്ട്. ഇത് ഒരു ഫോട്ടോഷോപ്പ് ഇമേജ് മാത്രമാണെങ്കിലും, ഇത് നിരവധി ആളുകളെ കണ്ണീരൊഴുക്കുകയും പ്രകൃതി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും വനങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയും ചെയ്തു.” എന്നാണ് ലേഖനത്തിൽ നൽകിയിരിക്കുന്നത്.

തുടർന്ന് ഞങ്ങളുടെ പ്രതിനിധി സെൻജ ഗാമറുമായി സംസാരിച്ചു. അദ്ദേഹം ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്ന് വെളിപ്പെടുത്തി. യഥാർത്ഥ ചിത്രം സെൻജ ഗാമർ ഞങ്ങൾക്ക് അയച്ചുതന്നിരുന്നു. യഥാർത്ഥ ചിത്രവും ഫോട്ടോഷോപ് ചിത്രവും താഴെ കൊടുക്കുന്നു.

“പരിസ്ഥിതി സംരക്ഷണത്തിനെ പറ്റി അവബോധമുണ്ടാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഫോട്ടോഷോപ്പ് ചിത്രം സൃഷ്ടിച്ചതെന്നും എന്നാല്‍ ചിത്രം വൈറല്‍ ആവുകയും കൂടുതല്‍ പേര്‍ ആമസോണിലേത് എന്ന പേരില്‍ പ്രചരിപ്പിക്കുകയും ആണുണ്ടായത്.” ഇതാണ് ഞങ്ങളുടെ പ്രതിനിധിയോട് ഗാമര്‍ നല്കിയ വിശദീകരണം. ഗാമറിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് ഇവിടെ പരിശോധിക്കാം

ഈ ചിത്രം ഫോടോഷോപ്പ് ചെയ്തതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഈ ചിത്രം ആമസോണില്‍ നിന്നുള്ളതല്ല എന്ന് ഉറപ്പിക്കാം.
ചിത്രം 3

ഈ ചിത്രം ആമസോൺ പ്രദേശങ്ങളിൽ നിന്നുള്ളത് തന്നെയാണെന്ന് നുമാനിക്കുന്നു. ഇതേ ചിത്രം ഉപയോഗിച്ച ലേഖനങ്ങളിലെല്ലാം ആമസോൺ വനപ്രദേശത്തെ തീയെപ്പറ്റിയുള്ള വിവരണങ്ങളാണുള്ളത്. എല്ലാ ചിട്ടങ്ങളും ഏതാണ്ട് 4 – 5 ദിവസങ്ങൾക്കു മുമ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കിഴക്കൻ ബൊളീവിയയിലെ ചിക്വിറ്റാനിയ എന്ന പ്രദേശത്തു നിന്നുമുള്ള ചിത്രമാണിത് എന്ന് കരുതുന്നു. കൂടുതൽ ലേഖനങ്ങളിലും ഈ സ്ഥലനാമം പരാമർശിച്ചിട്ടുണ്ട്. താഴെ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ടിൽ സ്പാനിഷ് ഭാഷ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് നൽകിയിരിക്കുന്നത്.

archived link | eldiario |
archived link | people-bokay |
archived link | umss.edu |
ചിത്രം 4

ഈ ചിത്രത്തിന്‍റെ പരിശോധന നടത്തുമ്പോൾ മുഴുവനും ആമസോൺ വനത്തിലെ കാട്ടുതീയുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളിലാണ് ചിത്രം ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് കാണാൻ കഴിയും. എന്നാൽ ഞങ്ങൾക്ക് തികച്ചും വ്യത്യസ്തമായി ഒരു ലേഖനം ലഭിച്ചു. ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് 2011 സെപ്റ്റംബർ 18 നാണ്. ഈ ചിത്രവും ബ്രസീലിലെ വനപ്രദേശങ്ങളിൽ നിന്നുള്ളത് തന്നെയാണ്. പക്ഷെ ഇപ്പോഴത്തെ ആമസോൺ കാട്ടുതീയുടേതല്ല.
ആമസോൺ വന പ്രദേശത്തു കാട്ടുതീയുണ്ടാവുക പതിവാണെന്നും എന്നാൽ ഇത്രയും രൂക്ഷമായി അത് തുടരുന്നത് ആദ്യമാണെന്നും വാർത്തകളുണ്ട്.

archived link | iefrancaves |
archived link | abibliaeosanimais |
ഈ ചിത്രവും ഇപ്പോഴത്തെ ആമസോണ്‍ കാട്ടുതീയുടെതല്ല എന്ന്ഇതില്‍ നിന്നും വ്യക്തമാണ്.
ചിത്രം 5

..ഈ ചിത്രം പരിശോധിച്ചപ്പോൾ നിരവധി വെബ്‌സൈറ്റുകൾ ഇതേ ചിത്രം ആമസോൺ കാട്ടുതീയുടേത് എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലായി. പരിശോധനയിൽ ഞങ്ങൾക്ക് ഒരു വെബ്‌സൈറ്റ് ലിങ്ക് ലഭിച്ചു. കേരളം വൈൽഡ് ലൈഫ് സാങ്ക്ച്യുറീസ് എന്ന പേരുള്ള വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലേഖനം “കേരളത്തിലെ ഹിൽ സ്റ്റേഷനുകളിലെ ഇടതൂർന്ന ഉഷ്ണമേഖലാ നിത്യഹരിത മഴക്കാടുകൾ വിദേശ വന്യജീവികളെ ആകർഷിക്കുന്നു. സംസ്ഥാനത്തിന്‍റെ ഈ വന്യമായ ഭാഗം സംരക്ഷിക്കേണ്ടതുണ്ട്. വംശനാശം സംഭവിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും ഇടയിൽ, ലോകത്ത് ഇനിയും ധാരാളം സൗന്ദര്യങ്ങൾ അവശേഷിക്കുന്നു. അതിനെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്, അതിലൂടെ ഭാവിതലമുറയ്ക്ക് വൈവിധ്യമാർന്ന വന്യജാലത്തെ കാണാൻ കഴിയും” -. ലേഖനത്തിൽ ഇതേ ചിത്രം നൽകിയിട്ടുണ്ട്. ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് 2014 ഫെബ്രുവരി 24 നാണ്.

archived link | keralawildlifesanctuaries |
ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും പോസ്റ്റിൽ നല്കിയിട്ടുള്ളവയിൽ ഒരു ചിത്രം മാത്രം ആമസോണിൽ 2019 ഓഗസ്റ്റ് മാസം പടർന്നു പിടിച്ച കാട്ടുതീയിൽ നിന്നുള്ളതാണ് എന്ന് അനുമാനിക്കുന്നു. ബാക്കിയുള്ള ചിത്രങ്ങളെല്ലാം മറ്റ് സന്ദർഭങ്ങളിലെതാണ്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രങ്ങൾ ആമസോൺ വനപ്രദേശത്ത് 22 ദിവസമായി തുടരുന്ന കാട്ടുതീയിൽ പെട്ട ജീവജാലങ്ങളുടേതല്ല. കാട്ടുതീയുടെ ചിത്രവും പഴയതാണ്. ചിത്രങ്ങളെല്ലാം തന്നെ പഴയവയാണ്. അതിനാൽ വസ്തുത മനസ്സിലാക്കി മാത്രം പോസ്റ്റ് ഷെയർ ചെയ്യാൻ മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Title:ഈ ചിത്രങ്ങൾ ആമസോൺ വനപ്രദേശത്ത് ഇപ്പോൾ പടർന്നു പിടിച്ച കാട്ടുതീയുടേതാണോ…?
Fact Check By: Vasuki SResult: False
