തദ്ദേശ തെരഞ്ഞെടുപ്പ് 2025 തിയതി പ്രഖ്യാപിച്ചു എന്ന് പ്രചരിപ്പിക്കുന്ന മാതൃഭുമി ന്യൂസ് കാര്‍ഡ് പഴയത്, സത്യമറിയൂ…

Misleading പ്രാദേശികം | Local രാഷ്ട്രീയം | Politics

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. പലയിടത്തും സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായി, പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഔദ്യോഗിക വിജ്ഞാപനം എത്താന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഈ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു എന്നാ തരത്തില്‍ ഒരു വാര്‍ത്താ കാര്‍ഡ് പ്രചരിക്കുന്നുണ്ട്.

പ്രചരണം 

മാതൃഭുമി ന്യൂസിന്‍റെ പേരും ലോഗോയുമുള്ള വാര്‍ത്താ കാര്‍ഡില്‍ കാണുന്നത്,” mathrubhumi NEWS

06-11-2020

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി

ഒന്നാം ഘട്ടം ഡിസംബർ 8

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

രണ്ടാം ഘട്ടം ഡിസംബർ 10

കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്

മൂന്നാം ഘട്ടം ഡിസംബർ 14

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് പോളിങ് സമയം

tv.mathrubhumi.com

mbnewsinf

TVMathrubhumi” എന്നാണ്. 

FB postarchived link

എന്നാല്‍ ഇത് കഴിഞ്ഞ തവണത്തെ ന്യൂസ് കാര്‍ഡ് ആണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് തിരഞ്ഞപ്പോള്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് വലിയ വാർത്തയാകേണ്ടതാണ് എന്നാൽ ഇത്തരം റിപ്പോർട്ടുകളൊന്നും ലഭ്യമായില്ല. വാർത്താ കാർഡില്‍ വലത് കോണിൽ ലോഗോയ്ക്ക് താഴെയായി തിയതി നൽകിയിട്ടുണ്ട്.  06-11-2020 എന്നാണ് തിയതി കാണുന്നത്. അതായത് മുന്‍ തവണത്തെ തെരഞ്ഞെടുപ്പില്‍ നിന്നുള്ളതാകാം ഈ ന്യൂസ് കാര്‍ഡ് എന്ന് സൂചന ലഭിച്ചു.

തുടർന്ന് മാതൃഭൂമി ന്യൂസിന്‍റെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചപ്പോൾ ന്യൂസ് കാര്‍ഡ് പഴയതാണെന്ന് വ്യക്തമാക്കി മാതൃഭുമി പോസ്റ്റ്‌ ചെയ്ത മറ്റൊരു കാർഡ് ലഭിച്ചു. ‘തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതായി മാതൃഭൂമി ന്യൂസിന്‍റെ പേരിൽ പ്രചരിക്കുന്നത് പഴയ വാർത്ത; 6-11-2020-ലെ വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്’ എന്ന വിവരണത്തോടെയാണ് കാർഡ് നല്‍കിയിരിക്കുന്നത്. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്താ കാർഡ് 2020ലേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന മാതൃഭുമി ന്യൂസിന്‍റെ ന്യൂസ് കാര്‍ഡ് 2020 ലേതാണ്. നിലവില്‍ 2025 ലെ തെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: 

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തദ്ദേശ തെരഞ്ഞെടുപ്പ് 2025 തിയതി പ്രഖ്യാപിച്ചു എന്ന് പ്രചരിപ്പിക്കുന്ന മാതൃഭുമി ന്യൂസ് കാര്‍ഡ് പഴയത്, സത്യമറിയൂ…

Fact Check By: Vasuki S 

Result: Misleading