
ബംഗ്ലാദേശിൽ നിലവിലെ സാഹചര്യത്തിൽ ക്രൂരമായ പീഡനത്തിനിരയായ ഹിന്ദു വനിതാ രേഖ റാണിയുടെ മൃതദേഹത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു സ്ത്രീയുടെ അർദ്ധനഗ്നമായ മൃതദേഹം കിടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ബംഗ്ലാദേശിലെ ഫരീദ് പൂർ ജില്ലയിലെ മോദുഖാലിയിലെ അർപാരയിൽ നിന്നുള്ളതാണ് ഈ കരളലിയിപ്പിക്കുന്ന ദൃശ്യം. ഈ മണ്ണിൽ മരിച്ചു കിടക്കുന്നത് രേഖാ റാണി എന്ന ബംഗ്ലാദേശി ഹിന്ദു യുവതിയാണ്. അവളുടെ മൃതദേഹത്തിന് തെരുവിൽ ചത്ത് കിടക്കുന്ന മൃഗങ്ങളുടെ ശവത്തിന്റെ വില മാത്രമേയുള്ളൂ. കാരണം രേഖാ റാണി ബംഗ്ലാദേശിലെ ന്യൂനപക്ഷ മതവിഭാഗമായ ഹിന്ദുവിൽപ്പെട്ട സ്ത്രീയാണ്. ഒരുകൂട്ടം മുസ്ലിം പുരുഷന്മാർ രേഖ റാണിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. എന്താണ് രേഖാ റാണി ചെയ്ത കുറ്റം? ബംഗ്ലാദേശ് എന്ന മുസ്ലിം ഭൂരിപക്ഷരാജ്യത്ത് ഒരു ഹിന്ദുകുടുംബത്തിൽ ജനിച്ചു, ഒരു ഹിന്ദുവായി ജീവിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ക്ക് ഹസീന സർക്കാർ ബംഗ്ലാദേശിലെ മുസ്ലിം മതമൗലികവാദികളുടെ രാജ്യമെമ്പാടുമുള്ള പ്രക്ഷോഭത്തിൽ താഴെപ്പോയപ്പോൾ പകരം ഭരണം ഏറ്റെടുത്തത് ജമാഅത്തെ ഇസ്ലാമി എന്ന കൊടും മതമൗലികവാദ സംഘടനയായിരുന്നു. ബംഗ്ലാദേശിലെ മതമൗലികവാദികളുടെ പ്രതിനിധിയായി മുഹമ്മദ് യൂനിസ് ഭരണത്തിൽ എത്തിയപ്പോൾ ബംഗ്ലാദേശിൽ വ്യാപകമായി ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ, പ്രത്യേകിച്ചും ഹിന്ദുക്കൾക്കെതിരെ കൂട്ടബലാൽസംഗവും മർദ്ദനവും കൊലപാതകവും കൊള്ളയും പിടിച്ചുപറിയും അരങ്ങേറി. ആ ന്യൂനപക്ഷവിരുദ്ധ കലാപത്തിന്റെ ഇരയാണ് ഈ കിടക്കുന്ന രേഖ റാണിയും…(Truncated).”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രം ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം 6 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. 17 ഒക്ടോബർ 2019ന് Xൽ ഈ ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്.

പോസ്റ്റ് പ്രകാരം ഈ ചിത്രത്തിൽ കാണുന്നത് ബംഗ്ലാദേശിലെ ഒരു ഹിന്ദു വനിതാ രേഖ റാണിയാണ്. ഈ വനിതയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിലെ ഫരീദ്‌പുർ ജില്ലയിലെ മോധുഖാലിയിലെ അൻപാറ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. ഞങ്ങൾ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ സംഭവത്തിനെ കുറിച്ച് ചില വാർത്തകള്‍ ലഭിച്ചു. വാർത്ത പ്രകാരം രേഖ റാണി ബിശ്വാസ് തൻ്റെ ഭർത്താവ് ഗോപാൽ ബിശ്വാസ് രണ്ട് മക്കളോടൊപ്പം ബംഗ്ലാദേശിലെ മോധുഖാലിയിൽ താമസിച്ചിരുന്ന ഒരു 35 വയസായ സ്ത്രീയായിരുന്നു. ജൂട്ട് മിലിൽ ജോലി ചെയ്യുന്ന രേഖ റാണി ബിശ്വാസിനെ ബലാത്സംഗം ചെയ്ത് കൊന്ന് ഒരു വാഴത്തോട്ടത്തിൽ ഇട്ടു. ഷെയ്ഖ് ഹസീന ഒരു വനിതാ പ്രധാനമന്ത്രിയായിട്ടും അവരുടെ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ചിത്രം ആദ്യം ട്വീറ്റ് ചെയ്ത വ്യക്തി ഒരു അപ്ഡേറ്റ് പങ്ക് വെച്ചിരുന്നു. 24 ഒക്ടോബർ 2019ന് ചെയ്ത ട്വീറ്റ് പ്രകാരം ഈ സംഭവത്തിൽ ബംഗ്ലാദേശ് പോലീസ് 4 പേരെ അറസ്റ്റ് ചെയ്തിരുന്നു.

നിഗമനം
രേഖ റാണി ബിശ്വാസ് എന്ന ഹിന്ദു വനിതയുടെ ബലാത്സംഗവും കൊലപാതകവും നടന്നത് 6 കൊല്ലം മുൻപാണ്. ഈ കേസിൽ ബംഗ്ലാദേശ് പോലീസ് 10 ദിവസത്തിനകത് കുറ്റവാളികളെ പിടികൂടിയിരുന്നു. നിലവിൽ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിൻ്റെ ഭരണവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:5 കൊല്ലം മുൻപ് പീഡനത്തിനിരയ ഹിന്ദു വനിതയുടെ ചിത്രം നിലവിൽ ബംഗ്ലാദേശിൽ നടന്ന ന്യുനപക്ഷ പീഡനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: Misleading
