
വിവരണം
കോഴി ഇറച്ചി കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒരു വാര്‍ത്തയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രോയിലര്‍ കോഴി ഇറച്ചി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക.. എന്ന തലക്കെട്ട് നല്‍ക്കെട്ടോടെയാണ് പ്രചരണം. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ബ്രോയിലര്‍ കോഴികളില്‍ 14 തരത്തിലുള്ള കെമിക്കലുകളാണ് ചേര്‍ക്കുന്നതെന്നും ചത്ത കോഴികളില്‍ ഫോര്‍മലിന്‍ പോലെയുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കുന്നു എന്നുമാണ് വാര്‍ത്തയുടെ ഉള്ളടക്കം. അന്‍ഷ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും സപ്റ്റംബര്‍ മൂന്നിന് പങ്കുവെച്ചിരിക്കുന്ന വാര്‍ത്തയുടെ വീഡിയോയ്ക്ക് ഇതുവരെ 100ല്‍ അധികം റിയാക്ഷനുകളും 110ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പുതിയ വാര്‍ത്തയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മീഡിയ വണ്‍ വാര്‍ത്തയില്‍ പറയുന്ന 14 തരം കെമിക്കലുകള്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് അവരുടെ തന്നെ വെബ്‌സൈറ്റില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. 2018 ജൂലൈ മൂന്നിനാണ് മീഡിയ വണ്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് വസ്‌തുത. വാര്‍ത്തയുടെ വീഡിയോയും യൂട്യൂബില്‍ നിന്നും വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. മീഡിയ വണ്ണിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും 8.52 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു.
മീഡിയ വണ്‍ വെബ്‌സൈറ്റ് സെര്‍ച്ച് റിസള്‍ട്ട്-

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്-

മീഡിയ വണ്‍ 2018ല്‍ അപ്‌ലോഡ് ചെയ്ത വാര്‍ത്ത (യൂട്യൂബ്)-
നിഗമനം
2018ല്‍ മീഡിയ വണ്‍ നടത്തിയ അന്വേഷാത്മക വാര്‍ത്ത റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വീഡിയോ പുതിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പുള്ളതാണെന്നതാണ് വസ്‌തുത. അതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് തെറ്റദ്ധരിപ്പിക്കും വിധമുള്ള പ്രചരണമാണെന്ന് തന്നെ അനുമാനിക്കാം.

Title:‘ബ്രോയിലര്‍ കോഴിയിലെ മാരക കെമിക്കല്‍ ഉപയോഗം’ എന്ന വാര്‍ത്ത മൂന്ന് വര്‍ഷം മുന്‍പുള്ളത്.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
