
അമ്മയുടെ മൃതദേഹം തീവ്രവാദികൾ നശിപ്പിക്കയ്‌തിരിക്കാൻ, വലിച്ചു കൊണ്ട് ഓടുന്ന സുഡാനിലെ പേരറിയാത്ത ഒരു ബാലൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ചിത്രം പഴയതാണ് കൂടാതെ ചിത്രം 30 കൊല്ലം മുൻപ് റുവാണ്ടയിൽ നടന്ന വംശഹത്യയുമായി സംബന്ധിച്ചതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു കുഞ്ഞു തൻ്റെ അമ്മയുടെ മൃതദേഹം വലിച്ച് കൊണ്ട് പോകുന്നത് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“കരളലീക്കുന്ന ചിത്രം…. ദയനീയമായ കാഴ്ച…. അമ്മയുടെ മൃതദേഹം തീവ്രവാദികൾ നശിപ്പിക്കയ്‌തിരിക്കാൻ, വലിച്ചു കൊണ്ട് ഓടുന്ന സുഡാനിലെ പേരറിയാത്ത ഒരു ബാലൻ.🥲🥲🥲 ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ചിത്രം ഗെറ്റി ഇമേജസ് എന്ന സ്റ്റോക്ക് വെബ്സൈറ്റിൽ ലഭിച്ചു.

ചിത്രം കാണാൻ – Getty Images | Archived
ഈ ചിത്രം ആഫ്രിക്കയിലെ റുവാണ്ടയിൽ ഹുട്ടു ടുട്സി എന്ന രണ്ട് ഗോത്ര വംശങ്ങൾ തമ്മിൽ നടന്ന ഹിംസയിൽ നിന്ന് പലായനം ചെയ്ത് ഒരു അച്ഛനും മകനുമാണ് നാം ചിത്രത്തിൽ കാണുന്നത്. ഇവർ പലായനം ചെയ്ത് അടുത്തുള്ള സായർ (ഇന്നത്തെ ഡെമോക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ)യിൽ എത്തിയപ്പോൾ പിതാവ് കോളറ ബാധിച്ച് മരണം പ്രാവിച്ചു. തൻ്റെ പിതാവിൻ്റെ മൃതദേഹത്തിനടുത് നിന്ന് കരയുന്ന ബാലൻ്റെ ഈ ചിത്രം 25 ജൂലൈ 1994ന് ഡേവിഡ് ടൺലീ എന്ന ഫോട്ടോഗ്രാഫർ പകർത്തിയതാണ്. റുവാണ്ടയിൽ 1994ൽ ഏപ്രിൽ മുതൽ ജൂലൈ വരെ ഹുട്ടു പോരാളികൾ ലക്ഷം കണക്കിന് ടുട്സി ഗോത്രവംശജങ്ങളെ കൊന്നിരുന്നു. ഇതിനെ ടുട്സി വംശഹത്യയാണ് പറയുന്നത്. ഈ സമയത് പല ടുട്സി ഗോത്രക്കാർ അടുത്തുള്ള DRCയിൽ അഭയം തേടി. ഇതിൽ പെട്ട ഒരു നിർഭാഗ്യവാനായ ഒരു ബാലൻ്റെ ചിത്രമാണ് നാം പ്രസ്തുത പെയിന്റിംഗിൽ കാണുന്നത്.
നിഗമനം
അമ്മയുടെ മൃതദേഹം തീവ്രവാദികൾ നശിപ്പിക്കയ്‌തിരിക്കാൻ, വലിച്ചു കൊണ്ട് ഓടുന്ന സുഡാനിലെ പേരറിയാത്ത ഒരു ബാലൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 30 വർഷങ്ങൾ മുൻപ് റുവാണ്ടയിൽ നടന്ന ടുട്സി വംശഹത്യയുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:സുഡാനിൽ ഒരു കുഞ്ഞു തൻ്റെ അമ്മയുടെ മൃതദേഹം വലിച്ചു കൊണ്ട് ഓടുന്ന ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് റുവാണ്ടയിലെ പഴയ ചിത്രം
Fact Check By: K. MukundanResult: Misleading


