കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥയിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരു കലാകാരൻ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ രൂപമുണ്ടാക്കി എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ ചിത്രം കേരളത്തിലേതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു കലാകാരൻ റോഡിലെ മാൻഹോളിന്‍റെ ചുറ്റുവട്ടത്തിൽ കാലന്‍റെ ചിത്രമുണ്ടാക്കുന്നത് കാണാം. ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “റോഡിലെ കുഴി കണ്ടപ്പോൾ ഇത് പോലൊരു ചിത്രം വരച്ച് പ്രതിഷേധിച്ച ഈ കലാകാരനെ സപ്പോർട്ട് ചെയ്യണേ…” പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇയാൾക്ക് എതിരെ കേസ്‌ എടുക്കുമോ കേരള പോലൗസ് 🤣

ഈ ചിത്രത്തിനെ അന്വേഷിക്കാൻ ഞങ്ങൾക്ക് വാട്സാപ്പിലും അഭ്യർത്ഥന ലഭിച്ചിരുന്നു.

എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ കേരളത്തിലെ തന്നെയാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം കേരളത്തിലേതല്ല എന്ന് ഞങ്ങൾ കണ്ടെത്തി. ഈ ഫോട്ടോ ബാംഗ്ലൂറിലേതാണ്. ഈ ചിത്രം വരക്കുന്നത് ബാദൽ നൻജുണ്ടാസ്വാമി എന്ന കലാകാരനാണ്.

ഈ ചിത്രം ബാദൽ വരച്ചത് ജൂൺ 6, 2014ലാണ്. AFPയുടെ ഫോട്ടോ ഗ്രാഫർ മഞ്ജുനാഥ് കിരൺ ആണ് ഈ ചിത്രം പകര്‍ത്തിയത്. ഈ ചിത്രം ബാദലും തന്‍റെ ഇൻസ്റ്റാ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2021ൽ പൊട്ട് ചെയ്ത ഈ പോസ്റ്റിന്‍റെ അടികുറിപ്പിൽ ബാദൽ പറയുന്നത് ഇങ്ങനെയാണ്: “7 കൊല്ലം മുമ്പ്, ഇന്നത്തെ ദിവസം. #worldenvironmentday”

നിഗമനം

കേരളത്തിലെ റോഡിന്‍റെ ദുരവസ്ഥയെ പ്രതിഷേധിച്ച ഒരു കലാകാരൻ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം യഥാർത്ഥത്തിൽ ബാംഗ്ലൂരിൽ 9 കൊല്ലം മുമ്പ് എടുത്ത ചിത്രമാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബംഗ്ലൂരിലെ റോഡിന്‍റെ ചിത്രം കേരളത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നു…

Written By: K. Mukundan

Result: False