ജര്‍മ്മനിയിലെ ഗ്യാസ് പൈപ്പ്ലൈനിന്‍റെ ഫോട്ടോ കാണ്ട്ല-ഗോരഖ്പൂര്‍ ഗ്യാസ് പൈപ്പ്ലൈന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം | Politics

കേന്ദ്ര സര്‍ക്കാര്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ കാണ്ട്ല-ഗോരഖ്പൂര്‍ എല്‍.പി.ജി. പൈപ്പ്ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത് കാണിക്കുന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

എന്നാല്‍ ഈ ചിത്രം ഉത്തര്‍പ്രദേശിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് പൈപ്പ്ലൈന്‍ പദ്ധതിയുടെ പണി നടക്കുന്നതായി കാണാം. ഈ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ കാണ്ട്ല-ഗോരഖ്പൂര്‍ ഗ്യാസ് പൈപ്പ്ലൈനിന്‍റെ നിര്‍മാണം നടക്കുന്നതിന്‍റെതാണ് എന്ന തോതില്‍ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതി കാണ്ട്ല ഗോരഖ്പൂർ ഗ്യാസ് പൈപ്പ്ലൈൻ

 നിർമ്മാണത്തിലിരിക്കുന്ന 2757 കിലോമീറ്റർ നീളമുള്ള ഈ എൽപിജി പൈപ്പ്‌ലൈൻ ലോകത്തിലെ ഏറ്റവും നീളം കൂടിയ വാതക പൈപ്പ്‌ലൈനാണ്. 2023 പകുതിയോടെ കമ്മീഷൻ ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഇത് ഇന്ത്യയിലെ മൊത്തം പാചക വാതക ആവശ്യത്തിന്റെ 25% വിതരണം ഉറപ്പാക്കും.

ആകെ ചെലവ് 10000 കോടി ഉള്ള ഇത്

ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്ന് വാരണാസി, മധ്യപ്രദേശ് വഴി ഗോരഖ്പൂരിലേക്ക് 2757 കിലോമീറ്റർ ദൈർഘ്യമുള്ള എൽപിജി പൈപ്പ് ലൈൻ സ്ഥാപിക്കും.  ലോകത്തിലെ ഏറ്റവും നീളം കൂടിയ എൽപിജി പൈപ്പ് ലൈനായിരിക്കും ഇത്.

ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 34 കോടി കുടുംബങ്ങൾക്ക് ഗ്യാസ് വിതരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബൃഹത് പദ്ധതിയിൽ ചേർന്നു,  പ്രതിവർഷം 8.25 ദശലക്ഷം ടൺ എൽപിജി ഈ പൈപ്പ് ലൈനിലൂടെ കടന്നുപോകും.  ഇത് കാണ്ട്‌ലയിൽ നിന്ന് ആരംഭിച്ച് അഹമ്മദാബാദ്, ഉജ്ജയിൻ, കാൺപൂർ, അലഹബാദ്, വാരണാസി, ലഖ്‌നൗ എന്നീ നഗരങ്ങളിലൂടെ കടന്ന് ഗോരഖ്പൂരിൽ അവസാനിക്കും.C

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുത നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ചിത്രത്തിനെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിചപ്പോള്‍ ഞങ്ങള്‍ക്ക് 2010ല്‍ ദി ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ഈ ചിത്രം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. താഴെ നമുക്ക് ദി ന്യൂ യോര്‍ക്ക്‌ ടൈംസ്‌ വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് കാണാം.

വാര്‍ത്ത‍ വായിക്കാന്‍- NYT | Archived Link

ചിത്രത്തിന്‍റെ വിവരണം പ്രകാരം ഈ ചിത്രം ജര്‍മ്മനിയിലെ ലുബ്മിന്‍ എന്ന നഗരത്തിന് സമീപം എടുത്തതാണ്. ഫോട്ടോഗ്രാഫറിന്‍റെ പേരും വിവരണത്തില്‍ നല്‍കിയിട്ടുണ്ട്. ഷോണ്‍ ഗാല്ലപ്പ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയത്. ഞങ്ങള്‍ ഗെറ്റി ഇമേജ്സില്‍ ഈ വിവരണം വെച്ച് തിരഞ്ഞപ്പോള്‍ ഇതേ സിറ്റിന്‍റെ മറ്റു പല ചിത്രങ്ങള്‍ കൂടി ഞങ്ങള്‍ക്ക് ലഭിച്ചു.

Getty Images

കാണ്ട്ല-ഗോരഖ്പൂര്‍ എല്‍.പി.ജി. പൈപ്പ്ലൈന്‍ പദ്ധതി:

ഗുജറാത്തിലെ കാണ്ട്ലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ വരെ പോകുന്ന ഈ എല്‍.പി.ജി. പൈപ്പ്ലൈന്‍ പദ്ധതി പൂര്‍ത്തിയായതിനെ ശേഷം ലോകത്തിലെ ഏറ്റവും നീളമുള്ള എല്‍.പി.ജി. പൈപ്പ്ലൈന്‍ ആകും. ഈ പദ്ധതി സര്‍ക്കാര്‍ എണ്ണ കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL), ഭാരത് പെട്രോളിയം (BPCL), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOC) എന്നിവരുടെ സംയുക്ത സംരംഭമാണ്. 2019ലാണ് ഈ പദ്ധതി പ്രഖ്യാപ്പിച്ചത്, മൊത്തത്തില്‍ ചിലവ് 10000 കോടി വരെ ഉണ്ടാകും എന്നാണ് IOC മാധ്യമങ്ങളെ അന്ന് അറിയിച്ചത്.

2019ല്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതിയുടെ തറകല്ല്‌ ഇടല്‍ ചടങ്ങ് നടത്തിയത് പക്ഷെ ഈ പദ്ധതിയില്‍ പണി തുടങ്ങിയത് 2021ലാണ്.

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ കണ്ട്ല-ഗോരഖ്പൂര്‍ ഗ്യാസ് പൈപ്പലൈന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം 2010ല്‍ ജര്‍മ്മനിയിലെ ലുബ്മിന്‍ നഗരത്തില്‍ എടുത്ത ചിത്രമാണ്. ഇന്ത്യയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ജര്‍മ്മനിയിലെ ഗ്യാസ് പൈപ്പ്ലൈനിന്‍റെ ഫോട്ടോ കാണ്ട്ല-ഗോരഖ്പൂര്‍ ഗ്യാസ് പൈപ്പ്ലൈന്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Misleading