FACT CHECK: ഈ ചിത്രം മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ തന്‍റെ ഔദ്യോഗിക വസതി ഒഴിയുന്ന വേളയില്‍ എടുത്തതല്ല; സത്യാവസ്ഥ അറിയൂ…

അന്തര്‍ദേശിയ൦ | International

സ്ഥാനം ഒഴിഞ്ഞ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ ഡ്രുനിംഗ് സ്ട്രീറ്റിലെ വസതി ഒഴിയുന്ന വേളയിലെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഡേവിഡ്‌ കാമറൂണ്‍ പ്രധാനമന്ത്രി ആവുന്നതിന് മുമ്പ് എടുത്ത ചിത്രമാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നമുക്ക് ഡേവിഡ്‌ കാമറൂണ്‍ ഒരു ബോക്സ് എടുത്ത് കൊണ്ട് പോകുന്നതായി കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

സ്ഥാനം ഒഴിഞ്ഞ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ ഡ്രുനിംഗ് സ്ട്രീറ്റിലെ വസതി ഒഴിയുന്ന ചിത്രം ആണിത്…ജീവനക്കാരോടൊപ്പം….അദ്ദേഹവും സാധനങ്ങള്‍ ചുമന്നു നീങ്ങുന്നു.നിരന്തരമായി പാശ്ചാത്യ സംസ്കാരത്തെ കുറ്റം പറയുകയും. വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ മനസിരുത്തി കാണേണ്ടുന്ന ഒരു ചിത്രമാണ്‌…ഇന്ത്യയില്‍ ഒരു മന്ത്രി ഒരു എം എല്‍ ഏ…അല്ലെങ്കില്‍ വേണ്ടാ എത്ര പഞ്ചായത്തു പ്രസിഡന്റ്‌ മാര്‍ ഇതിനു തയ്യാറാകും…….മഹത്തായ സംസ്കാരം എന്നു ഊറ്റം കൊള്ളുമ്പോഴും ഫ്യൂഡാലിസത്തിന്റെയും….രാജഭര…”

എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ സന്ദര്‍ഭം നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് എന്‍.ഡി.ടി.വി. 2016ല്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ സന്ദര്‍ഭം വിശദികരിച്ച് ഒരു റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിരുന്നു. എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ഈ ചിത്രം 2007ലേതാണ്. അന്ന് ഡേവിഡ്‌ കാമറൂണ്‍ പ്രതിപക്ഷ നേതാവായിരുന്നു. 11 മെയ്‌ 2010നാണ് ഡേവിഡ്‌ കാമറൂണ്‍ യു.കെയുടെ പ്രധാനമന്ത്രിയായത്. ഈ ഫോട്ടോ 2007ല്‍ ഡെയിലി മെയില്‍ പ്രസിദ്ധികരിച്ചിരുന്നു.

ലേഖനം വായിക്കാന്‍-Daily Mail | Archived Link

വാര്‍ത്ത‍ പ്രകാരം അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ടോറി പാര്‍ട്ടിയുടെ നേതാവ് ഡേവിഡ്‌ കാമറൂണ്‍ കെന്‍സിംഗ്ട്ടന്‍ റോഡില്‍ തന്‍റെ പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ എടുത്ത ചിത്രമാണിത്.

നിഗമനം

ഡേവിഡ്‌ കാമറൂണ്‍ യു.കെയുടെ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു പോകുമ്പോള്‍ എടുത്ത ചിത്രമല്ല വൈറല്‍ ചിത്രം എന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാവുന്നു. അദ്ദേഹം 2007ല്‍ പ്രതിപക്ഷ പാര്‍ട്ടിയില്‍ ഒരു എം.പിയായിരിക്കുമ്പോള്‍ ലണ്ടനിലെ കെന്‍സിംഗ്ട്ടന്‍ റോഡില്‍ വീട് മാറുമ്പോള്‍ എടുത്ത ചിത്രമാണ് നിലവില്‍ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.

Avatar

Title:ഈ ചിത്രം മുന്‍ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ തന്‍റെ ഔദ്യോഗിക വസതി ഒഴിയുന്ന വേളയില്‍ എടുത്തതല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading