FACT CHECK: ഈ ചിത്രം ആനപ്പുറത്തു നിന്ന് വീണതിന് ശേഷം സ്വാമി രാംദേവ് ആശുപത്രിയില്‍ ചികിത്സ നേടുന്നതിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

രാഷ്ട്രീയം | Politics

ആനപുറത്ത് യോഗ ചെയ്യുന്നത്തിന്‍റെ ഇടയില്‍ വീണ യോഗ ഗുരു സ്വാമി രാംദേവ് ആശുപത്രിയില്‍ ചികിത്സ നേടുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം ഈ അടുത്ത് കാലത്ത് എടുത്ത ചിത്രമല്ല. ചിത്രം 9 കൊല്ലം പഴയതാണ്.

പ്രചരണം

FacebookArchived Link

മാസ്ക് ധരിച്ച സന്തന്മാരും ഡോക്ടര്‍മാരുടെ ഇടയില്‍ കിടക്കുന്ന സ്വാമി രാംദേവിന്‍റെ ചിത്രത്തിന് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അടികുറിപ്പ് ഇപ്രകാരമാണ്: “നേരേ ഇരുന്ന് ശ്വാസം വിടുകയായിരുന്നു അതിനിടക്ക് ആന കളം മാറ്റി ചവിട്ടുമെന്നാരറിഞ്ഞു ആനക്കെന്ത് യോഗ ആശാൻ അടിതെറ്റിയതാ

വസ്തുത അന്വേഷണം

ഇയടെയായി സ്വാമി രാംദേവ് ആനപുറത്ത് ഇരുന്ന്‍ യോഗ ചെയ്യുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈ വീഡിയോയില്‍ ആനയുടെ മുകളില്‍ ഇരുന്ന്‍ യോഗ ചെയ്യുന്നതിന്‍റെ ഇടയില്‍ സ്വാമി രാംദേവ് ആന പുരത്തില്‍ നിന്ന് വിഴുന്നതായി നമുക്ക് കാണാം.

പക്ഷെ ഈ ചിത്രത്തിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം 2011ല്‍ കറുത്ത പണത്തിനും അഴിമതിക്കുമെതിരെ സ്വാമി രാംദേവ് നടത്തിയ ഉപവാസം അവസാനിപ്പിക്കുന്നതിന്‍റെതാണ്. രാംലീല മൈദാനത്തില്‍ തുടങ്ങിയ ഈ ഉപവാസം ഒമ്പത് ദിവസം നീണ്ടുനിന്നിരുന്നു.

ഫോട്ടോ കാണാന്‍-India Today

വാര്‍ത്ത‍- India Today

ഇതിനെ മുമ്പേയും ഈ ചിത്രം തെറ്റായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ താഴെ നല്‍കിയ ടൈംസ്‌ നവിന്‍റെ വാര്‍ത്ത‍യില്‍ നമുക്ക് കാണാം.

നിഗമനം

സ്വാമി രാംദേവിന്‍റെ ഈ ചിത്രം 2011ല്‍ അദേഹം ചെയ്ത 9 ദിവസത്തെ ഉപവാസം അവസാനിപ്പിക്കുന്നതിന്‍റെതാണ്. ഈ ചിത്രത്തിന് ഈ അടുത്ത കാലത്ത് അദേഹം ആനപുറത്ത് നിന്ന് വീണ സംഭവവുമായി യാതൊരു ബന്ധവുമില്ല.

Avatar

Title:ഈ ചിത്രം ആനപ്പുറത്തു നിന്ന് വീണതിന് ശേഷം സ്വാമി രാംദേവ് ആശുപത്രിയില്‍ ചികിത്സ നേടുന്നതിന്‍റെതല്ല; സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: False