
വിവരണം
കേരളത്തെ നടുക്കിയ ഉരള്‍പൊട്ടല്‍ ദുരന്തത്തിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. 200ല്‍ അധികം പേര്‍ ഇതുവരെ മരണപ്പെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ദുരന്തസ്ഥലങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു തെയില തോട്ടത്തിന് മുന്‍പില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വയനാടിനൊപ്പം എന്ന തലക്കെട്ട് നല്‍കി റെഡ് ആര്‍മി നീലേശ്വര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ചിത്രം വയനാട്ടില്‍ ഇപ്പോളുണ്ടായ ഉരുള്‍പൊട്ടലിന്‍റെ തന്നെയാണോ? വസ്‌തുത അറിയാം.
വസ്‌തുത ഇതാണ്
പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും ദ് ന്യൂസ് മിനിറ്റ് മുന്‍പ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലെ ഇതെ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. 2020ല്‍ ഉണ്ടായ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുന്തത്തെ കുറിച്ചുള്ള വാര്‍ത്തിയിലെയാണ് ചിത്രം. 2020 ഓഗസ്റ്റ് എട്ടിനാണ് ന്യൂസ് മിനിറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദുരന്തത്തില്‍ 23 പേര്‍ മരണപ്പെട്ടു എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം.
ഇടുക്കിയിലെ ഉരുള്‍പൊട്ടലിന്‍റെ വാര്‍ത്തയില്‍ 2020 ഓഗസ്റ്റ് 15ന് സ്ക്രോള്‍.ഇന്‍ ഇതെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. പ്രസ് ട്രസറ്റ് ഓഫ് ഇന്ത്യയ്ക്ക് (പിടിഐ) ക്രെഡിറ്റ് നല്‍കിയാണ് സ്ക്രോള്‍ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
ദ് ന്യൂസ് മിനിറ്റ് വാര്‍ത്ത സ്ക്രീന്‍ഷോട്ട്-
നിഗമനം
2020ല്‍ ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ ചിത്രമാണ് ഇപ്പോള്‍ വയനാടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Title:ഈ ചിത്രം വയനാട്ടില്‍ ഇപ്പോളുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെതല്ലാ.. വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
