
ബിഹാറില്‍ ദേശിയ പാതയില്‍ വലിയ കുഴികള്‍ കാണിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഈ ദേശിയപാതയുടെ നിലവിലെ അവസ്ഥ കാണിക്കുന്നു എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തില്‍ മഴ കാരണം റോഡുകളുടെ ദുരവസ്ഥയുടെ പല റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ നാം കണ്ടിട്ടുണ്ടാകും. ഇതിന്‍റെ പശ്ച്യതലതിലാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. നിലവില്‍ ഈ റോഡിന്‍റെ അവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം
മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക്ക് ഹിന്ദി പത്രം ദൈനിക് ഭാസ്കറിന്‍റെ ഒരു റിപ്പോര്‍ട്ട് കാണാം. റിപ്പോര്‍ട്ടില്‍ നമുക്ക് ദേശിയ പാത 227ന്‍റെ ചിത്രം കാണാം. റിപ്പോര്‍ട്ടിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “20 കിലോമീറ്റർ ദൂരത്തിനുള്ളിൽ 150 സ്വിമ്മിങ്ങ് പൂളുകളുമായി നാഷണൽ ഹൈവേ 227 ബീഹാറിൽ.
ഏറ്റവും വലിയ പൂളിന്റെ വലുപ്പം 100 അടി, അധികം ആഴമില്ല, മാക്സിമം മൂന്നടി മാത്രം.
ഏറ്റവും കൂടുതൽ പാലങ്ങൽ തകർന്നതിന്റയും,
ഏറ്റവും വേഗത്തിൽ റോഡ് പണി പൂർത്തിയാക്കിയതിലും ലോക റിക്കോർഡ് നേടിയിട്ട് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞതെ ഉള്ളു. ഇപ്പോൾ രണ്ടാമത്തെ ലോക റിക്കോര്ഡും ഇട്ടു.”
എന്നാല്‍ എന്താണ് ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
പോസ്റ്റില്‍ നല്‍കിയ ദൈനിക് ഭാസ്കറിന്‍റെ റിപ്പോര്‍ട്ട് ഞങ്ങള്‍ അന്വേഷിച്ചു. ഈ റിപ്പോര്‍ട്ട് ഭാസ്കര്‍ പ്രസിദ്ധികരിച്ചത് 2022ലാണ്. ഈ റോഡ് കുറെ വര്‍ഷങ്ങളായി മോശമായ അവസ്ഥയില്‍ കിടക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഹാറിലെ മധുബനിയില്‍ ബസോപട്ടി എന്ന സ്ഥലത്ത് 20 കിലോമീറ്റര്‍ നീളത്തില്‍ റോഡിന്‍റെ കാഴ്ചയാണ്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചത്തിന് ശേഷം കേന്ദ്ര സര്‍ക്കാരും ബിഹാര്‍ സര്‍ക്കാരും രംഗതെത്തി. ബിഹാര്‍ സര്‍ക്കാര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്‍റ എഞ്ചിനീയര്‍, ജൂനിയര്‍ എഞ്ചിനീയര്‍ എന്നിവരെ സസ്പന്‍റ് ചെയ്തിരുന്നു.
വാര്‍ത്ത വായിക്കാന്‍ – DB | Archived
കേന്ദ്ര സര്‍ക്കാരും ഈ വീഡിയോ വൈറല്‍ ആയതിന് ശേഷം പ്രതികരിച്ചു. കേന്ദ്ര റോഡ് ഗതാഗത ദേശിയ പാത മന്ത്രാലയം (MoRTH) അവരുടെ ഔദ്യോഗിക X അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്ത് വിശദികരണം നല്‍കിയിരുന്നു.
ട്വീറ്റില്‍ MoRTH പറയുന്നത് ഈ റോഡ് ഇപ്പോഴും സംസ്ഥാന സര്‍ക്കാറിന്‍റെ കീഴിലാണ്. റാന്‍ഡ് ആഴ്ച്ച കഴിഞ്ഞു MoRTH ഈ റോഡിന്‍റെ പണി ആരംഭിക്കും. ഈ ട്വീറ്റും ജൂണ്‍ 2022ലാണ് MoRTH ചെയ്തത്. നവഭാരത് ടൈംസും ഈ റോഡിന്‍റെ മുകളില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് നമുക്ക് താഴെ കാണാം.
എന്നാല്‍ ഈ റോഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് അറിയാന്‍ ഞങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്‍റെ സഹായം തേടി. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂയില്‍ ഈ റോഡിന്‍റെ സെപ്റ്റംബര്‍ 2023ല്‍ എടുത്ത ചിത്രമുണ്ട്. സ്ട്രീറ്റ് വ്യൂ പ്രകാരം ഇപ്പൊ ഈ റോഡില്‍ നമുക്ക് കുഴികള്‍ കാണുന്നില്ല.
ഈ സ്ട്രീറ്റ് വ്യൂ ഞങ്ങള്‍ നവഭാരത് ടൈംസിന്‍റെ വീഡിയോയുടെ ഒരു സ്ക്രീന്‍ശോട്ടുമായി താരതമ്യം നടത്തി. ഈ വീഡിയോയില്‍ കാണുന്ന നെയിം ബോര്‍ഡ് നമുക്ക് സ്ട്രീറ്റ് വ്യൂയിലും കാണാം. കുടാതെ വീഡിയോയില്‍ കാണുന്ന SBIയുടെ ബോര്‍ഡും ഡെന്‍റല്‍ ക്ലിനിക് നമുക്ക് സ്ട്രീറ്റ് വ്യൂയില്‍ കാണാം.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന NH 227L ദേശിയ പാതയുടെ ചിത്രം 2 കൊല്ലം പഴയതാണ്. 2 കൊല്ലം മുമ്പ് ഈ റോഡിന്‍റെ ചിത്രം വൈറല്‍ ആയതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഈ റോഡ് നന്നാക്കിയിരുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബിഹാറിലെ കുഴികള്‍ നിറഞ്ഞ് കിടക്കുന്ന ദേശീയപാതയുടെ ദുരവസ്ഥയുടെ ഈ ചിത്രം പഴയതാണ്…
Fact Check By: K. MukundanResult: Misleading
