FACT CHECK – ബസിനും വഞ്ചിക്കും പോകാന്‍ കഴിയുന്ന തകര്‍ന്ന റോഡിന്‍റെ ചിത്രം ഇപ്പോഴുള്ളതാണോ? എന്താണ് വസ്‌തുതയെന്ന് അറിയാം..

ദേശീയം | National രാഷ്ട്രീയം | Politics

കേരളത്തിലെ പ്രധാനപ്പെട്ട റോഡുകളായ സംസ്ഥാന പാതയും ദേശീയ പാതയുമെല്ലാം പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയാണ് പ്രധാനമായും റോഡിന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായത്. റോഡ് പുനര്‍നിര്‍മ്മിക്കാനും കാലതാമസം വന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയും പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതെ സമയം കാലാവസ്ഥ അനുകൂലമായതോടെ പൊതുമരാതമതത്ത് വകുപ്പ് റോ‍ഡ് നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഒരു തകര്‍ന്ന റോഡിലൂടെ കെഎസ്ആര്‍ടിസിയും ഇതെ റോഡിലെ വെള്ളക്കിട്ടിലൂടെ വള്ളവും തുഴഞ്ഞു പോകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍റെ കോണ്‍ഗ്രസ് പടുത്തുയര്‍ത്തിയ എന്‍റെ ഇന്ത്യ.. എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സുനില്‍ ജോര്‍ജ്ജ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് 439ല്‍ അധികം റിയാക്ഷനുകളും 373ല്‍ അധികം ഷെയറുകളും 

ലഭിച്ചിട്ടുണ്ട്.

ബസ്സിനും വള്ളത്തിനും ഒരുമിച്ച് പോകാവുന്ന റോഡ് ഇടുക്കി കല്ലാര്‍ക്കുട്ടിയില്‍ പൂര്‍ത്തിയായി.. ലോകരാജ്യങ്ങള്‍ അസൂയയോടെ കേരളത്തെ നോക്കുന്നു.. എന്ന തലക്കെട്ട് നല്‍കി 2021 ഡിസംബര്‍ ആറിനാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്-

Facebook PostArchived Link

എന്നാല്‍ പ്രചരിക്കുന്ന ചിത്രം ഏറ്റവും പുതിയത് തന്നെയാണോ? രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള റോഡ് തന്നെയാണോ പ്രചരണത്തിലുള്ളത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

‘ബസിനും വള്ളത്തിനും ഒരുമിച്ച്’ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും തന്നെ ഇതെ ചിത്രം ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. 2016 ജൂലൈ ആറിന് ഇടുക്കി എന്ന പേജില്‍ നിന്നും ഇതെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇടുക്കി തന്നെയാണോ എന്നും വഞ്ചിയുടെ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണോ എന്നും പലരും കമന്‍റുകളിലൂടെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതെ ചിത്രം തന്നെയാണ് ഇപ്പോള്‍ പിണറായിയുടെ ഡ‍ച്ച് മാതൃക, മരുമകന്‍റെ വകസനം തുടങ്ങിയ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നത്. ഈ ചിത്രം 5 വര്‍ഷം മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണെന്ന് എന്നിരുന്നാലും വ്യക്തമാണ്. അതെ സമയം 2016 മെയ് 25നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. അതായത് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ എല്‍ഡിഎ് അധികാരത്തിലേറിയിട്ട് കേവലം ഒന്നര മാസം പോലും തികഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഈ ചിത്രം എഡ‍ിറ്റ് ചെയ്തതാണോ എന്നതിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കീ വേര്‍ഡ് സെര്‍ച്ച് റിസള്‍ട്ട്-

ഇടുക്കി എന്ന പേജില്‍ നിന്നും 2016ല്‍ പങ്കുവെച്ച പോസ്റ്റ്-

Facebook Post – 2016

നിഗമനം

2016 ജൂലം മാസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ഇത് എഡിറ്റ് ചെയ്ത ചിത്രമാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കാനും കഴിയുന്നില്ല. കൂടാതെ ഈ ചിത്രം ഇപ്പോഴുള്ളതല്ലയെന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെ രണ്ടാം പിണറായി സര്‍ക്കാരിനും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഈ ചിത്രം ഉപയോഗിച്ച് ഇപ്പോള്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബസിനും വഞ്ചിക്കും പോകാന്‍ കഴിയുന്ന തകര്‍ന്ന റോഡിന്‍റെ ചിത്രം ഇപ്പോഴുള്ളതാണോ? എന്താണ് വസ്‌തുതയെന്ന് അറിയാം..

Fact Check By: Dewin Carlos 

Result: False