
ഇസ്രായേലിൽ നിന്ന് തട്ടികൊണ്ടുപോയ കുട്ടികളെ ഹമാസ് കൊല്ലുന്നതിന് മുൻപ് അവരുടെ അവസ്ഥ കാണിക്കുന്ന ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ചില കുഞ്ഞു കുട്ടികൾ കരയുന്നത് നമുക്ക് കാണാം. ഈ ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകം എപ്രകാരമാണ്: “ഇസ്രായേലിൽ നിന്ന് തട്ടികൊണ്ടുപോയ ഈ കുഞ്ഞുങ്ങളുടെ കഴുത്ത് അറുത്താണ് ഹമാസ് ജിഹാദ് പ്രഖ്യാപിച്ചത്…കൊല്ലുന്നത്തിഎൻ്റെ മുൻപ്…” പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഒരു ഇടതനും വലതനും കമ്മിക്കും കൊങ്ങിക്കും, സുഡാപ്പിക്കും വേദനിച്ചില്ല, ലോകം ഇത് കാണുന്നുമില്ല ”
എന്നാൽ എന്താണ് ഈ ചിത്രത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രം ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. 21 ജൂലൈ 2014ൽ ഈ ചിത്രം ഒരു വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചതായി ഞങ്ങൾ കണ്ടെത്തി.

ലേഖനം വായിക്കാൻ – The Fair Planet | Archived
ഇസ്രായേൽ ഗാസയുടെ മുകളിൽ 2014ൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഈ യുദ്ധത്തിൽ നിക്ഷേപം നിർത്തണം എന്ന് ആവാജ് എന്ന ഒരു സ്ഥാപനം ആവശ്യപ്പെട്ടു എന്നാണ് ലേഖനത്തിൽ പറയുന്നത്. ഈ ബോംബ് ആക്രമണത്തിൽ വലിയ തോതിൽ പാലസ്തീനിലെ കുട്ടികൾക്ക് പരിക്കേറ്റിരുന്നു എന്ന് വാർത്തയിൽ പറയുന്നുണ്ട്. പക്ഷെ ഈ ചിത്രം ഇതിനെക്കാള്‍ പഴയതാണ്. ഞങ്ങൾക്ക് 26 നവംബർ 2012ന് ഈ ചിത്രം മറ്റൊരു വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

ലേഖനം വായിക്കാൻ – Indiagiving | Archived
നവംബർ 2012ലും ഇസ്രായേൽ ഗാസയിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഈ ചിത്രം ഈ ആക്രമണത്തിന് ശേഷമുള്ളതാകാം.ഇസ്രായേൽ സർക്കാർ പ്രകാരം ഹമാസ് 17 ഒക്ടോബർ 2023നും അതിന് മുൻപും ഹമാസ് ബന്ദിയാക്കിയവരിൽ കുട്ടികളില്ല. നിലവിൽ 28 ബന്ദികളാണ് ഹമാസിൻ്റെ അടുത്തുള്ളത് എന്ന് ഇസ്രായേൽ ജൂൺ 2025ന് നൽകിയ വിവരം പറയുന്നത്.
നിഗമനം
ഇസ്രായേലിൽ നിന്ന് തട്ടികൊണ്ടുപോയ കുട്ടികളെ ഹമാസ് കൊല്ലുന്നതിന് മുൻപ് അവരുടെ അവസ്ഥ കാണിക്കുന്ന ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 12 കൊല്ലം പഴയ ചിത്രമാണ്. ഈ ചിത്രത്തിന് 7 ഒക്ടോബർ 2023ന് ഹമാസ് നടത്തിയ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:12 വർഷം പഴയെ പാലസ്തീനി കുട്ടികളുടെ ചിത്രം ഇസ്രായേലിൽ നിന്ന് തട്ടികൊണ്ട് പോയ കുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: K. MukundanResult: False


